അനുപമ
അണിയാന്‍ ഫിറ്റഡ് ലോങ്‌ടോപ്പ്. പിന്നെ സ്റ്റൈലിന് ചുറ്റാന്‍ സ്റ്റോള്‍. വര്‍ണപ്പകിട്ടുള്ള ബാലറിനാ ഷൂവും. ഫാഷനിലെ പുതുതരംഗങ്ങള്‍...
നൈലോണിലുള്ള സ്‌ട്രെച്ച് പാന്റ്‌സാണ് ടൈറ്റ്‌സ്. ഇരുണ്ട നിറങ്ങളില്‍ ഉള്ള ടൈറ്റ്‌സ് കാലുകളെ മെലിഞ്ഞതും നീളമുള്ളവയും ആയി തോന്നിപ്പിക്കുന്നു. ഉയരം കുറഞ്ഞവര്‍ക്ക് നീളക്കൂടുതല്‍ തോന്നിക്കാന്‍ ഇവ സഹായിക്കും. മഴക്കാലങ്ങളില്‍ ധരിക്കാന്‍ അനുയോജ്യമാണ്.വൃത്തിയാക്കാനും എളുപ്പമുണ്ട്. വശങ്ങളില്‍ പിടിപ്പിച്ചിട്ടുള്ള ബട്ടന്‍സുകളും സീക്വന്‍സ് വര്‍ക്കും ഇതിനെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു. ടൈറ്റ്‌സിന്റെ കൂടെ ഏറ്റവും ഭംഗി ഫിറ്റ്ഡ് ലോങ് ടോപ്പുകളാണ്. ജോര്‍ജറ്റ്, ഷിഫോണ്‍ തുടങ്ങിയ തുണിത്തരങ്ങളിലാണ് ടോപ്പുകള്‍ ഭംഗിയാവുക. ഷോര്‍ട്ട് സ്ലീവാണ് ട്രെന്‍ഡ്. ഇരുണ്ട നിറങ്ങളാണ് മഴക്കാലങ്ങളില്‍ ധരിക്കാന്‍ നല്ലത്. ഫ്‌ളോറല്‍ പ്രിന്റും ഗ്രാഫിക്‌സും ഉള്ളവ വിശേഷിച്ചും നന്നാവും.
സ്‌റ്റോള്‍ പുതുമ
സ്റ്റോള്‍ രണ്ടായി ചുറ്റിക്കെട്ടിയിടുന്നതാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ഇത് നീളമുള്ള അയഞ്ഞ ടോപ്പുകളുടെ കൂടെയാണ് കൂടുതല്‍ ചേരുക. ട്രാന്‍സ്പരന്റ് സ്റ്റോള്‍ ആണ് കൂടുതല്‍ ഭംഗി.
ബാലറിനാ ഷൂ
മഴക്കാലങ്ങളില്‍ ഉപയോഗിക്കാന്‍ 'ബാലറിനാ' എന്നു പേരുള്ള പ്ലാസ്റ്റിക് ഷൂ ലഭ്യമാണ്. ധരിക്കാന്‍ വളരെ സുഖമുള്ളതും അയഞ്ഞതും ആണിവ. ബാലറ്റ് നര്‍ത്തകര്‍ ഉപയോഗിക്കുന്ന ഷൂ ആയതിനാലാണ് ഇവയ്ക്ക് 'ബാലറിനാ' എന്ന് പേര്‍ വന്നത്. പക്ഷേ ഇപ്പോള്‍ ലഭിക്കുന്ന മോഡേണ്‍ ബാലറിനാ ഷൂവിന് ബാലറ്റ് നര്‍ത്തകരുടെ ഷൂവിനുള്ളതുപോലുള്ള വലിയ ഹീലുകള്‍ ഇല്ല; പകരം ഫഌറ്റുകളാണവ.
വളരെ സ്റ്റൈലിഷ് ആയ ഇവ ഏല്ലാ നിറങ്ങളിലും ലഭ്യമാണ്. കറുപ്പ്, ഗോള്‍ഡ്, റെഡ്, പിങ്ക് എന്നീ നിറങ്ങളില്‍ വരുന്നു. ഉയരക്കുറവുള്ളവര്‍ ഇത്തരം ഷൂ ഒഴിവാക്കുക. കാപ്രി, ഫ്‌ളെയറുള്ള ജീന്‍സ്, ഷോര്‍ട്‌സ്, ഡെനിം ഷോര്‍ട് സ്‌കര്‍ട്ട് എന്നിവയ്‌ക്കൊപ്പം ബാലറിനാഷൂ വളരെ നന്നായിരിക്കും.ചെളി പുരണ്ടാല്‍ വൃത്തിയാക്കാനും എളുപ്പമുണ്ട്.

NEWS LETTER
RSS











