വസ്ത്രങ്ങള്‍ക്കും പല മൂഡുകളുണ്ട്. മനസ്സിന് കുളിര്‍മയും സന്തോഷവും പകരുന്ന വസ്ത്രങ്ങളാകും എല്ലാവര്‍ക്കും താത്പര്യം. നിറങ്ങളിലും കാണും ഈ പ്രത്യേകതകള്‍. ഐശ്വര്യത്തിന്റെ നിറമായ പച്ചയും മനസ്സിന് കുളിര്‍മ നല്‍കുന്ന ഇളംമഞ്ഞയും ചേര്‍ന്ന ഒറ്റ പീസ് ഫ്രോക്കാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബിഥോവന്റെ സംഗീതത്തിന്റെ മൂഡില്‍ നിന്നാണ് ഫാഷന്‍ ഡിസൈനറായ അമ്മു ജോസഫ് ഈ ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മനസ്സിന്റെ സന്തോഷമാണ് ഈ ഡ്രസ്സില്‍ തെളിഞ്ഞു കാണുന്നത്. മൂന്ന് മീറ്റര്‍ക്രേപ്പ് തുണിയാണ് ഇതിന് വേണ്ടത്. മൂന്നുതരം പച്ചയും ഇളംമഞ്ഞയും തുണിയാണ് ഉപയോഗിക്കുന്നത്. ഇത് കാല്‍ ഇഞ്ച് വീതിയില്‍ ചെറിയ പാനലുകളായി തുന്നിയിരിക്കുന്നു. ഓരോ ലെയര്‍ പോലെ തോന്നും.
വെയ്സ്റ്റ് ഭാഗത്ത് ഒരു പീസ് തുണി കൊണ്ട് ബെല്‍റ്റ് പോലെ വട്ടത്തില്‍ തുന്നിയിട്ടുണ്ട്. ഉടുപ്പിന്റെ അടിയില്‍ ഫെ്‌ളയര്‍ ഇട്ടിട്ടുണ്ട്. ഇത് വെസ്റ്റേണ്‍ കാഷ്വല്‍ വെയറാണ്. ചെറിയ സ്റ്റോള്‍ ഇതിനൊപ്പം ഉപയോഗിക്കാം.

NEWS LETTER
RSS











