MATHRUBHUMI RSS
Loading...
വാല്‍ക്കണ്ണെഴുതി...
സൗമ്യ ഭൂഷണ്‍

കണ്‍മഷി പടര്‍ന്ന േപാലുള്ള കണ്ണെഴുത്താണ് ഇേപ്പാള്‍ കൗമാരക്കാര്‍ക്കിടയില്‍ ട്രെന്‍ഡ്...


വെയിലില്‍ പുറത്തു കറങ്ങുന്നതും ബസ്സിലും മറ്റുമുള്ള യാത്രയും മൂലം ചര്‍മ്മത്തില്‍ ചളിയും പൊടിയും പറ്റുന്നത് സ്വാഭാവികം. ചര്‍മ്മരോഗവിദഗ്ദ്ധന്റെ ഉപദേശത്തോടെ നല്ല ക്ലെന്‍സര്‍ ഉപയോഗിക്കുന്നത് നല്ലൊരു പോംവഴിയാണ്. വീട്ടില്‍ ചെയ്യാവുന്ന ഏതാനും സൗന്ദര്യപരിചരണങ്ങളുമുണ്ട്. മുഖം നന്നായി കഴുകി വൃത്തിയാക്കിയശേഷം സണ്‍സ്‌ക്രീന്‍ പുരട്ടി തടവുക. സൂര്യതാപത്തില്‍ നിന്നും ഇത് ചര്‍മ്മത്തെ സംരക്ഷിക്കും. ചര്‍മ്മത്തേക്കാള്‍ അല്‍പം കൂടി ഇരുണ്ട നിറത്തിലുള്ള കണ്‍സീലര്‍ കൊണ്ട് കണ്ണിന്റെ തടം തടവുക. പിന്നെ നടുവിരല്‍ ഉപയോഗിച്ച് അതിനെ ശരിയാക്കാം.

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് പൗഡര്‍ ഉപയോഗിക്കാം. വരണ്ട ചര്‍മ്മക്കാര്‍ പൗഡര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ വീണ്ടും വരണ്ടതാക്കുന്നു. ഒരു ബ്രഷ് എടുത്ത് പുരികം ചീകി പെന്‍സില്‍ കൊണ്ട് പതുക്കെ വരയ്ക്കുന്നതും നല്ലതാണ്. ഐപെന്‍ കൊണ്ട് കണ്ണെഴുതാം. കണ്ണെഴുതിയ ശേഷം പരന്നുപോയപോലെയുള്ള ലുക്കാണ് ഇപ്പോള്‍ കൗമാരക്കാര്‍ക്കിടില്‍ ഫാഷന്‍. ഇതിനായി കണ്ണിന്റെ കോണുകളില്‍ ചെറുവിരല്‍ കൊണ്ട് കണ്‍മഷി ചെറുതായി പരത്താം. മസ്‌കാര കൊണ്ട് കണ്‍പീലികള്‍ ബ്രഷ് ചെയ്ത് മനോഹരമാക്കാനും മറക്കരുത് . കാമ്പസ്സില്‍ ലിപ്സ്റ്റിക് ഇടുന്നത് ഒഴിവാക്കി പകരം ലിപ് ഗ്ലോസ്സ് ഉപയോഗിക്കാം.

കാഷ്വല്‍ ലുക്ക്

മുഖം നന്നായി കഴുകിയ ശേഷം എസ്ട്രിന്‍ജന്‍ ലോഷന്‍ പുരട്ടുക. ഇനി ടാല്‍കം പൗഡര്‍ അല്ലെങ്കില്‍ കോംപാക്ട് പൗഡര്‍ ഇടുക. ഇതിനുമേല്‍ ഫൗണ്ടേഷന്‍ ഇടാം. മുഖക്കുരു ഉള്ളവര്‍ അതു മറയ്ക്കാനായി ഫൗണ്ടേഷന്‍ പുരട്ടുന്നത് നന്നാവും. എന്നാല്‍ പകല്‍ സമയമാണെങ്കില്‍ ഫൗണ്ടേഷന്‍ പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത്.

രാത്രിയിലാണ് ഒരുങ്ങുന്നതെങ്കില്‍ ഫൗണ്ടേഷനില്‍ അല്‍പം വെള്ളം ചേര്‍ത്ത് മയപ്പെടുത്തിയശേഷം പൂരട്ടുക. അതിനു മേല്‍ പൗഡറിടാം. അധികമുള്ള പൗഡര്‍ കോട്ടണ്‍ തുണികൊണ്ട് ഒപ്പിയെടുക്കണം. ഇനി ഒരു ബ്ലഷര്‍ കൊണ്ട് കവിളെല്ലിന് താഴെയായി ചെറുതായി ടച്ച ്‌ചെയ്യുക. എപ്പോഴും ചര്‍മ്മത്തിനനുസരിച്ച നിറം തിരഞ്ഞെടുക്കണം. ഇളം പിങ്ക്, പീച്ച് എന്നീ നിറങ്ങള്‍ ഏവര്‍ക്കും ഇണങ്ങും.

കണ്‍പോളകളില്‍ ബ്രൗണ്‍ നിറത്തിലുള്ള ഐഷാഡോ പരീക്ഷിക്കാം. അതേ നിറം കൊണ്ട് കണ്‍തടം ടച്ച് ചെയ്യാം. ഐലൈനറിനു പകരം കടും ബ്രൗണ്‍ ഐഷാഡോ കൊണ്ട് മുകളിലെ കണ്‍പീലിയോടു ചേര്‍ന്ന ഭാഗത്ത് എഴുതാം. കണ്ണെഴുതണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് ഐപെന്‍സില്‍ കൊണ്ട് അധികം കട്ടിയിലല്ലാതെ കണ്ണെഴുതാം.

ലിപ്‌സ്റ്റിക്കിനു പകരം ചുണ്ടില്‍ ലിപ് ബാം പുരട്ടുന്നതാണ് നല്ലത്. ഇതിനു മേല്‍ ലിപ് ഗ്ലോസ് കൊണ്ട് ടച്ച് ചെയ്യാം. രാത്രിയിലാണെങ്കില്‍ പിങ്കിന്റെ വിവിധ നിറങ്ങള്‍ കൊണ്ട് ചുണ്ടുകള്‍ മനോഹരമാക്കാം. മെറൂണ്‍, ബ്രൗണ്‍ എന്നീ നിറങ്ങള്‍ കൗമാരക്കാര്‍ക്ക് ചേരില്ല.

ഭംഗിയായി മുടി കെട്ടുന്നതെങ്ങനെ എന്ന് നോക്കാം. കൗമാരക്കാര്‍ക്കിടയില്‍ മുടി അഴിച്ചിടുന്നതും പോണിടെയില്‍ കെട്ടുന്നതും എന്നും ട്രെന്‍ഡുതന്നെ. മുടി അഴിച്ചിട്ട് ഇടത് ഭാഗത്ത്് ചെവിയോടു ചേര്‍ന്ന് ഹെയര്‍പിന്‍ കുത്തി വലിയ പൂവുകള്‍ വയ്ക്കുന്നത് കൗമാരക്കാര്‍ക്കിടയില്‍ ഫാഷനാണ്. നഖങ്ങള്‍ അധികം നീട്ടാതെ ഇളം നിറത്തിലുള്ള നെയില്‍ പോളിഷ് പൂശുന്നത് നല്ലതാണ്. സില്‍വര്‍, പിങ്ക്, സാന്‍ഡല്‍, വൈറ്റ് എന്നീ നിറങ്ങള്‍ സ്വാഭാവിക ലുക്ക് തരുന്നു. നഖങ്ങളില്‍ ചിത്രപ്പണി ചെയ്യുന്നതും സ്റ്റിക്കര്‍ ഒട്ടിക്കുന്നതും സ്റ്റൈലാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് മുടി ലളിതമായി കെട്ടിവയ്ക്കുന്നതാണ് നല്ലത്. സാരിയോടൊപ്പമാണെങ്കില്‍ പുട്ട്അപ്പ്് ചെയ്യുന്നതും നന്നാവും.