തൊണ്ണൂറുകളില്‍ മാധുരിദീക്ഷിതും ജൂഹിചൗളയും വെള്ളിത്തിരയില്‍ ആടിത്തിമിര്‍ത്ത കാലം. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ അവരുടെ ചുവടുകള്‍ക്കൊപ്പം തിളങ്ങിയത് ഫാഷന്റെ ലോകം കൂടിയാണ്. പീലിവിടര്‍ത്തുന്ന മയിലിനെപ്പോലെ, ഒന്നു കറങ്ങിയാല്‍ ഞൊറിയലകള്‍ വീശുന്ന അനാര്‍ക്കലിയെ നമ്മുടെ സുന്ദരിമാര്‍ സ്നേഹിച്ചുതുടങ്ങിയതും അങ്ങനെ തന്നെ.
മുഗള്‍ രാജവംശത്തില്‍ നിന്ന് പാരമ്പര്യമുള്‍ക്കൊണ്ട് പെണ്മനസ്സില് ചിരപ്രതിഷ്ഠ നേടിയ അനാര്‍ക്കലിക്ക് ഏറേ ഭാവങ്ങളുണ്ട്. സില്‍ക്കിലും നെറ്റിലും മനോഹാരിത കണ്ടെത്തിയ അവള് ഇപ്പോള്‍ കോട്ടന്റെ വശ്യതയിലാണ്.
''അനാര്‍ക്കലി ചുരിദാറുകള്‍ എന്നും ട്രെന്‍ഡിയാണ്. അണിയുമ്പോഴുള്ള ഭംഗി തന്നെയാണ് അതിന്റെ ഡിമാന്‍ഡിന് കാരണം. പാര്‍ട്ടികളിലും മറ്റും തിളങ്ങാന്‍ പറ്റിയ വേഷമാണിത്''- നഗരത്തിലെ ഫാഷന്‍ ഡിസൈനര്‍മാര്‍ പറയുന്നു.
നെറ്റിന്റെ പറന്നുനില്ക്കുന്ന ഭംഗിയായിരുന്നു കുറച്ചുകാലം മുമ്പുവരെ അനാര്‍ക്കലി ഫാഷനില്‍ മുമ്പില്‍. ഇളം നിറങ്ങളുടെ ചാരുതയില്‍ സീക്വന്‍സ് വര്‍ക്കുകളും മുത്തുകളും പിടിപ്പിച്ച ചുരിദാറുകള്‍ തരംഗമായി. എന്നാല്‍, ഇപ്പോള്‍ കോട്ടന്റെ ഒതുക്കത്തിലാണ് അനാര്‍ക്കലി. മഴക്കാലം വൈകുന്നതും ചൂടുകുറയാത്തതും അവളെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നു.
''കോട്ടണാകുമ്പോള് ധരിക്കാന്‍ സുഖമാണ്.
ഹാന്‍ഡില്‍ ചെയ്യാന്‍ നെറ്റിനേക്കാള്‍ എളുപ്പമാണ്. ഒപ്പം ഫാഷനബിളും. പിന്നെ അനാര്ക്കലിയായതിനാല് സ്ലിറ്റിന്റെ പ്രശ്നമില്ലല്ലോ. അതുകൊണ്ട് ബസിലൊക്കെ നില്ക്കുമ്പോള് പറന്നുപൊങ്ങുമെന്ന പേടിയും വേണ്ട'' - കോളേജ് പെണ്കൊടിമാര് അഭിപ്രായപ്പെടുന്നു.
കോട്ടന്റെ ലൈറ്റ് ഷെയ്ഡില് ഡാര്‍ക്ക് വര്ക്കുകളുള്ളവയ്ക്കാണ് ഏറെ ആവശ്യക്കാര്‍.
വെള്ളയില്‍ കടുംനിറങ്ങളുടെ ഡിസൈനുള്ളവ കാണാന്‍ പ്രത്യേക ഭംഗിയാണ്. സ്വീക്വന്സുകളേക്കാള് ത്രഡ്വര്ക്കുകളാണ് കോട്ടണ്‍ അനാര്‍ക്കലിയില്‍ കൂടുതല്‍. അതുകൊണ്ട് ഏറേനാള്‍ നിലനില്ക്കും.
ഫുള്‍സ്ലീവ്, ഹാഫ്സ്ലീവ്, ത്രീഫോര്‍ത്ത് കൈകളാണ് ഇവയ്ക്കുള്ളത്. ടോപ്പിലെ വര്‍ക്ക് കൈയുടെ അറ്റത്തും വരും. ഹൈനെക്ക് കോളറില്‍ കെട്ടുകളുള്ള കഴുത്ത് 'എലഗന്റ് ലുക്ക്' തരും. കോളര്‍ വേണ്ടാത്തവര്‍ക്ക് സാധാരണ കഴുത്തുള്ള പാറ്റേണും കിട്ടും.
കോട്ടണ്‍, ഷിഫോണ്‍, നെറ്റ് എന്നിങ്ങനെ വിവിധതരം ഷോളുകളും ചുരിബോട്ടവുമാണ് ടോപ്പിനൊപ്പമുള്ളത്. 1000 രൂപ മുതല്‍ കോട്ടണ്‍ അനാര്‍ക്കലി ലഭ്യമാണ്.

NEWS LETTER
RSS