MATHRUBHUMI RSS
Loading...
പൈപ്പിങ്ങിന്റെ വ്യത്യസ്തത

സാരി വെറൈറ്റിയാക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളുണ്ടെന്ന പരീക്ഷണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

അതിലെ വിജയിച്ച ഒരു പുത്തന്‍ കണ്ടെത്തലാണ് പൈപ്പിങ് വെച്ച സാരി. കുറഞ്ഞ ചെലവില്‍ ഒരു വെറൈറ്റി ലുക്ക്. അതാണ് ഇതിന്റെ പ്രത്യേകത.

ചുരിദാറിന്റെയും ബ്ലൗസിന്റെയും കൈയിലും പിന്നെ കഴുത്തിലും അതുകഴിഞ്ഞ് സ്ലിറ്റിലുമൊക്കെ വന്ന പൈപ്പിങ് അങ്ങനെ പുതിയ ഒരു മേഖലയിലും കൈവെച്ചു. ബ്ലൗസിന്റെ കഴുത്തില്‍ മുന്താണിയുടെ നിറത്തിലോ കോണ്‍ട്രാസ്റ്റ് നിറങ്ങളിലോ ആണ് പൈപ്പിങ് ആദ്യം വന്നത്.

ഇപ്പോള്‍ പ്രിന്റഡ് ബ്ലൗസും പ്ലെയ്ന്‍ സാരിയുടെ അരികുകളില്‍ ബ്ലൗസിന്റെ അതേ തുണി കൊണ്ടുള്ള പൈപ്പിങ്ങുമാണ് പ്രചാരത്തില്‍. പ്രിന്റഡ് ബ്ലൗസിനൊപ്പം മിക്‌സ്മാച്ച് ചെയ്യുന്ന ഭാരമില്ലാത്ത പ്ലെയ്ന്‍ സാരി പൈപ്പിങ്ങുമായി രംഗപ്രവേശം ചെയ്തിട്ടുണ്ട്.

പ്രിന്റഡ് ബ്ലൗസിന്റെ അതേ തുണികൊണ്ട് പ്ലെയ്ന്‍ സാരിയില്‍ പൈപ്പിങ്ങും ആപ്ലിക് വര്‍ക്കുകളും വെച്ച കോട്ടന്‍ സാരികളും പ്രിയമായിക്കൊണ്ടിരിക്കുന്നു. സാരിയുടെ മുന്‍വശത്ത് മാത്രം പൈപ്പിങ് വെക്കുന്നവരും കുറവല്ല.

സാരിയുടെ നിറത്തിന് കോണ്‍ട്രാസ്റ്റായി വരുന്ന നിറത്തില്‍ പൈപ്പിങ് നല്‍കുന്നതാണ് ആകര്‍ഷകം.