അനന്യ
പെണ്ണഴകിന് മോടികൂട്ടാന്‍ വീണ്ടും കോട്ടണ്‍ സാരികളുടെ മേളക്കാലം. ഈ വര്‍ഷത്തെ ഓണം സീസണിലും പതിവുപോലെ കോട്ടണ്‍സാരികള്‍ വിപണി കീഴടക്കുകയാണ്. നഗരത്തിലെ മേളകളിലും തുണിക്കടകളിലും വില്പനയില്‍ മുമ്പില്‍നില്‍ക്കുന്നത് കോട്ടണ്‍ സാരികളാണെന്ന് വില്പനക്കാരും സാക്ഷ്യപ്പെടുത്തുന്നു. എംബ്രോയ്ഡറീഡ് കോട്ടണ്‍ സാരികളും ഫുള്‍ പ്രിന്റഡ് കോട്ടണ്‍സാരികളും പോച്ചാമ്പിള്ളി കോട്ടണ്‍ സാരികളുമെല്ലാം വിപണിയിലെ മത്സരത്തില്‍ മുമ്പിലുണ്ട്. അതുകൊണ്ടുതന്നെ മിക്ക സാരി ഷോറൂമുകളും കോട്ടണ്‍ സാരികളുടെ വലിയ കളക്ഷനുമായാണ് ഇത്തവണത്തെ ഓണസീസണില്‍ എത്തിയിരിക്കുന്നത്.
കേരള ഖാദി ബോര്‍ഡിന്റെ കീഴിലുള്ള ഖാദി കോട്ടണ്‍ സാരികള്‍ വിവിധ വര്‍ണങ്ങളില്‍ വിപണിയിലുണ്ട്. തുണിയുടെ മേന്മയും ഓണക്കാല ഓഫറായ വിലക്കുറവുമെല്ലാം ഖാദി സാരികളുടെ ഡിമാന്‍ഡ് കൂട്ടുന്നുണ്ട്. അരികുകളിലും മുന്താണിയിലും എംബ്രോയിഡറിയുമായി എത്തുന്ന സാരികളോടുള്ള ഇഷ്ടം വര്‍ഷങ്ങളായുണ്ട്. ഇന്നും ആ ഇഷ്ടത്തിന് കുറവുവന്നിട്ടില്ലെന്നതിന് ഇതിന്റെ ഏറിവരുന്ന ആവശ്യക്കാര്‍തന്നെ തെളിവാണ്.
ബംഗാളി കോട്ടണാണ് മറ്റൊരു പ്രിയമേഖല. കോട്ടണ്‍ തന്‍ഗെയില്‍ സാരികള്‍ക്കാണ് ഇക്കൂട്ടത്തില്‍ ഏറെ ഡിമാന്‍ഡ്. പലനിറങ്ങളിലും ഷെയിഡുകളിലും ലഭ്യമായ ഈ സാരികള്‍ ഗുണമേന്മയിലും ഏറെ മുന്നിലാണ്. നിറങ്ങളുടെ സംയോജനത്തിലും ഡിസൈനുകളുടെ വൈവിധ്യത്തിലും ബംഗാളി കോട്ടണ്‍ മികവുപുലര്‍ത്തുന്നു. കമ്പ്യൂട്ടര്‍ ഡിസൈനിങ്ങില്‍ സാരി മുഴുവന്‍ മധുബാനി പ്രിന്റോടെയുള്ളവ വാങ്ങുന്നവരും കുറവല്ല. വീതി കൂടിയ ബോര്‍ഡറുകളുള്ള ധകായി സ്‌റ്റൈല്‍ സാരികളാണ് ബംഗാളി സാരികളിലെ മറ്റൊരു പ്രത്യേകത. കേരള സാരികളുടേതുപോലെത്തന്നെ വെണ്ണനിറത്തില്‍ സ്വര്‍ണനൂലുകള്‍ പിടിപ്പിച്ച ബംഗാളി സാരികള്‍ക്കും ആവശ്യക്കാര്‍ കുറവല്ല.
കലംകാരി, ടൈ ആന്‍ഡ് ഡൈ, ചുങ്കിടി, ചിക്കന്‍ വര്‍ക്ക്, മിറര്‍ വര്‍ക്ക് തുടങ്ങി കാലങ്ങളായി കണ്ടുവരുന്ന സാരി പ്രിന്റുകളുടെ വില്പനയും തകൃതിയായി നടക്കുന്നുണ്ട്.
കേരളത്തിലെ സ്ത്രീകള്‍ക്ക് എന്നും പ്രിയങ്കരമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സംരംഭമായ മൃഗനയനി സാരികള്‍. മഹേശ്വരി, ചന്ദേരി, ബാന്ദ്‌നി തുടങ്ങി സാരികളുടെ വര്‍ണപ്രപഞ്ചം തന്നെയാണ് മൃഗനയനി ഒരുക്കുന്നത്. പ്രകൃതിക്കിണങ്ങുന്ന വര്‍ണങ്ങളില്‍ മറ്റു കോട്ടണ്‍ സാരികളില്‍നിന്നു വ്യത്യസ്തമായി കനംകുറഞ്ഞ തുണിയാണിവയ്‌ക്കെന്നതാണ് ഇതിന്റെ പ്രത്യേകത. നെയ്ത്തുകാരുടെ നഗരമായ ചന്ദേരിയില്‍നിന്നുണ്ടാക്കുന്നതിനാലാണ് ചന്ദേരി സാരികള്‍ക്ക് ആ പേരുവന്നത്. സാരിയുടെ ബോഡിയേക്കാള്‍ നേര്‍ത്തനിറത്തില്‍ അരികുകളാണ് ഇതിനുള്ളത്. സ്വര്‍ണനിറവും മറ്റേതെങ്കിലും ഒരു നിറവും അടുത്തടുത്തു നില്‍ക്കുന്ന തരത്തിലാണ് അതിന്റെ ബോര്‍ഡറുകളുള്ളത്. വര്‍ണവൈവിധ്യം കൊണ്ട് ആരെയും മോഹിപ്പിക്കുന്ന സാരികളാണിത്. ചടങ്ങുകള്‍ക്കും മറ്റും ഉപയോഗിക്കാമെന്നതും ഈ സാരികളുടെ വില്പനയ്ക്ക് സഹായകമാണ്.
സ്വര്‍ണനൂലുകള്‍ കൊണ്ട് നേര്‍ത്ത സാരികളില്‍ വിസ്മയം തീര്‍ക്കുന്നവയാണ് മഹേശ്വരി സാരികള്‍. സാരി മുഴുവനായുംവരുന്ന ഡിസൈനുകളാണ് ഇതിന്റെ പ്രത്യേകത. മധ്യപ്രദേശിലെ രാജകുടുംബാംഗങ്ങള്‍ അണിയാന്‍ തിരഞ്ഞെടുത്തിരുന്നവയില്‍ പ്രമുഖമാണ് ചന്ദേരി, മഹേശ്വരി സാരികള്‍. ഡിസൈനര്‍ സാരികളാണ് മറ്റൊരു ഇഷ്ടമേഖല. കോട്ടണ്‍ സാരിയിലും മനോഹരമായ ഡിസൈനര്‍ സാരികള്‍ പുറത്തുവരുന്നുണ്ട്. ബ്ലോക്ക് പ്രിന്റുകളോടെയുള്ള സുങ്കുഡി ഡിസൈനര്‍ സാരികള്‍, എംബ്രോയിഡറികളില്‍ വൈവിധ്യമുള്ള ഗഡ്‌വാള്‍ സാരികള്‍ എന്നിവയെല്ലാം ഡിസൈനര്‍ സാരികളില്‍ മികച്ചുനില്‍ക്കുന്നു. എടുപ്പിലും പ്രൗഢിയിലും മുമ്പില്‍നില്‍ക്കുന്ന കോട്ടണ്‍സാരികള്‍ ഉടുത്തൊരുങ്ങിയാല്‍ ഏത് സ്ത്രീയും സുന്ദരിയാവുമെന്നുറപ്പ്.

NEWS LETTER
RSS











