ചന്ദ്ര ഒലിയില്‍

നീണ്ട ദുപ്പട്ടകള്‍ കുമാരികള്‍ക്ക് പാരതന്ത്ര്യമായപ്പോഴാണ് സ്റ്റാളിന്റെ കണ്ടുപിടിത്തം. ജീന്‍സിനും കുര്‍ത്തയ്ക്കും സല്‍വാറിനുമൊപ്പം തകര്‍പ്പര്‍ സ്റ്റാളുമായി പിന്നെ. എന്നാല്‍ ഇനി സ്റ്റാള്‍ മാറ്റിവെക്കൂ. നെക് കര്‍ച്ചീഫുകളാണ് പുതിയ ട്രെന്‍ഡ്. ജീന്‍സും കുര്‍ത്തയും അല്ലെങ്കില്‍ ഷര്‍ട്ടിനും മീതെ സ്റ്റൈലന്‍ രീതിയില്‍ കര്‍ച്ചീഫ് കെട്ടി ഫാഷന്‍. ചതുരാകൃതിയുള്ള സ്‌കാഫുകളാണ് നെക് കര്‍ച്ചീഫുകള്‍. എയര്‍ഹോസ്റ്റസുമാരെ വിട്ട് എല്ലാ സുന്ദരികളെയും ആവേശിച്ചിരിക്കയാണ് നെക് കര്‍ച്ചീഫ് തരംഗം.
ചതുരത്തിലുള്ള ഷാള്‍ ത്രികോണം കിട്ടുന്നവിധം മടക്കുക. കഴുത്തില്‍ക്കെട്ടി ടൈ പോലെ മുന്നിലേക്കിടുക. അപ്പോള്‍ ലുക്കാകെ മാറി. മനോഹരമായ വര്‍ണങ്ങളില്‍ നിറയെ പൂക്കളും ചിത്രങ്ങളുമെല്ലാമുള്ള കര്‍ച്ചീഫുകള്‍ വേണം ഇതിനായി തിരഞ്ഞെടുക്കാന്‍. പാര്‍ട്ടികളിലും വിവാഹങ്ങള്‍ക്കും മാത്രമല്ല കാമ്പസിലും ഔട്ടിങ്ങിനുമെല്ലാം ഈ സ്റ്റാള്‍ പരീക്ഷിക്കാം.
ഇനി കഴുത്തിലണിഞ്ഞ് ബോറടിച്ചാല്‍ തലയില്‍ കെട്ടിയും ഫാഷനാവാം. ബ്രിട്‌നി സ്പിയേഴ്സും പാരീസ് ഹില്‍ട്ടണും ജെന്നിഫര്‍ ലോപ്പസുമെല്ലാം ചുറ്റിയ സ്‌കാര്‍ഫ് ഓര്‍മയില്ലേ. അതുതാന്‍ ഇന്ത സ്റ്റൈല്‍. സ്‌കാര്‍ഫ് തലയില്‍ കെട്ടാന്‍ സൗകര്യംപോലെ പലതവണ മടക്കാം. മുടി മാടിയൊതുക്കിക്കെട്ടി രണ്ടറ്റം മുന്നിലേക്കോ പിന്നിലേക്കോ ഇടാം. വേണമെങ്കില്‍ അറ്റത്തൊരു കെട്ടുമാവാം.
കുറേനാള്‍ കഴിഞ്ഞാല്‍ ഈ സ്‌കാര്‍ഫ് ബാഗിന് ആക്‌സസറിയായും ഉപയോഗിക്കാം. വലിയ ബാഗാണെങ്കില്‍ മൊത്തം പൊതിയുന്നവിധത്തില്‍ രണ്ട് ഭാഗത്തേയും ദ്വാരങ്ങള്‍ക്കുള്ളിലിട്ട് കെട്ടിയിടാം. ബാഗ് ചെറുതാണെങ്കില്‍ ഒരുഭാഗത്ത് മാത്രം ധരിക്കാം. പിന്നെയുമുണ്ട് ഒരുസൂത്രം. ജീന്‍സില്‍ ബെല്‍റ്റ്‌ഹോള്‍ വഴിയിട്ട് സ്റ്റൈലൊന്ന് മാറ്റിനോക്കൂ. അങ്ങനെ ഒരു സ്‌കാര്‍ഫിന് എന്തെല്ലാം സാധ്യതകള്‍!

NEWS LETTER
RSS