MATHRUBHUMI RSS
Loading...
പച്ചക്കശുവണ്ടി മുരിങ്ങക്കായ് തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍:


1. പച്ചക്കശുവണ്ടി - 15-20 എണ്ണം

2. മുരിങ്ങക്കായ് - മൂന്ന് എണ്ണം

3. തുവരപ്പരിപ്പ് - ഒരു കപ്പ്

4. തേങ്ങ ചിരവിയത് - അര കപ്പ്

5. ഉള്ളി - രണ്ട്-മൂന്ന് എണ്ണം

6. കറിവേപ്പില - മൂന്ന് കതിര്‍പ്പ്

7. മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്​പൂണ്‍

8. പച്ചമുളക് - രണ്ട് എണ്ണം

9. മുളകുപൊടി - അര ടീസ്​പൂണ്‍

10. ഉപ്പ് - പാകത്തിന്

11. വെളിച്ചെണ്ണ

12. മുളക് - താളിക്കാന്‍

13. കടുക് -വറുക്കാന്‍ പാകത്തിന്


തയ്യാറാക്കുന്ന വിധം:


പച്ചക്കശുവണ്ടി പിളര്‍ന്ന് പരിപ്പെടുക്കുക. ഒരു കല്‍ച്ചട്ടിയില്‍ കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിയ്ക്കുക. തിള വരുമ്പോള്‍ തുവരപ്പരിപ്പ് ഇട്ട് വേവിയ്ക്കുക. മുക്കാല്‍ വേവാകുമ്പോള്‍ മുരിങ്ങക്കായ് നീളത്തില്‍ മുറിച്ച് പിളര്‍ന്നതും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. വെന്തുവരുമ്പോള്‍ ഉപ്പും മുളകുപൊടിയും ചേര്‍ക്കുക. ഇനി അണ്ടിപ്പരിപ്പ് ചേര്‍ത്ത് മൂന്ന് മിനുട്ട് വേവിയ്ക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക. അതിലേയ്ക്ക് വേവിച്ച് വെച്ചിരിക്കുന്ന പരിപ്പ്, മുരിങ്ങക്കായ്, അണ്ടിപ്പരിപ്പ് മിശ്രിതം ഇടുക. വെള്ളം വലിഞ്ഞതിനുശേഷം തേങ്ങയും ഉള്ളി, ഒരു കതിര്‍പ്പ് കറിവേപ്പില, പച്ചമുളക് എന്നിവ ഒരുമിച്ചാക്കി നന്നായി ഒന്ന് ഒതുക്കി എടുത്തത് (അരച്ച്) ചേര്‍ക്കുക.
ഇത് പാല്‍ക്കഞ്ഞിയുടെ കൂടെയാണ് സാധാരണയായി ഉണ്ടാക്കാറ്. പരിപ്പ് വെന്ത് കുഴയാതെ നോക്കണം.