ആവശ്യമുള്ള സാധനങ്ങള്‍:
1. ഞണ്ട് - അഴുക്കു കളഞ്ഞ്
വൃത്തിയായി കഴുകിയത്
2. സവാള - രണ്ടെണ്ണം
3. ഇഞ്ചി - ഒരു വലിയ കഷണം
4. വെളുത്തുള്ളി - എട്ട് അല്ലി
5. മുളകുപൊടി - നാല് ടീസ്പൂണ്‍
6. മല്ലിപ്പൊടി - മൂന്നു ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
8. മസാലപ്പൊടി - രണ്ട് ടീസ്പൂണ്‍
9. കറിവേപ്പില
10. തക്കാളി - മൂന്നെണ്ണം
11. കുരുമുളകുപൊടി - ഒന്നര ടീസ്പൂണ്‍
12. പച്ചമുളക് - രണ്ടെണ്ണം കീറിയത്
13. ഉപ്പ്, വെള്ളം, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഇഞ്ചി, വെളുത്തുള്ളി നല്ല പേസ്റ്റ് ആക്കുക. തക്കാളി മിക്‌സിയില്‍ അല്പം വെള്ളം ചേര്‍ത്ത് അടിച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പൊടികള്‍, ഉപ്പ് എന്നിവയും കലക്കി ഞണ്ടു ചേര്‍ത്ത് വേവിക്കുക. വറ്റിക്കഴിയുമ്പോള്‍ ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക് വഴറ്റുക. പകുതി മൂക്കുമ്പോള്‍ മസാല ചേര്‍ത്ത് വേവിച്ച ഞണ്ടു ചേര്‍ത്ത് നല്ലതായി വഴറ്റുക. ആവശ്യമെങ്കില്‍ അല്പംകൂടി പോരാത്ത പൊടികള്‍ ചേര്‍ക്കുക. നല്ലതായി മൂക്കുമ്പോള്‍ കറിവേപ്പിലയും ചേര്‍ത്ത് ഇറക്കുക. തക്കാളി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് ഗാര്‍ണിഷ് ചെയ്യുക.

NEWS LETTER
RSS











