ജെസി ആന്റോചെമ്പന്‍
1. ബ്രെഡ് എട്ടെണ്ണം
(നാലരികും കളഞ്ഞ് മിക്‌സിയില്‍ പൊടിക്കുക)
2. പാല് കാല്‍ കപ്പ്
3. നെയ്യ് ഒരു ടീസ്പൂണ്‍
ഫില്ലിംഗ്
4. തേങ്ങ ചിരവിയത് രണ്ടു കപ്പ്
5. ശര്‍ക്കര ഒരു കപ്പ്
6. കശുവണ്ടി പൊടിയായി അരിഞ്ഞത് കുറച്ച്
7. ഏലക്കാപൊടി അര ടീസ്പൂണ്‍
8. ഖൊവ ഒരു ടീസ്പൂണ്‍
9. കുങ്കുമപ്പൂവ് ഒരു നുള്ള്
ശര്‍ക്കര വെള്ളം ചേര്‍ത്ത് അലിയിച്ച് അരിക്കുക. നെയ്യില്‍ തേങ്ങ ചിരകിയത് കുറച്ച് റോസ്റ്റ് ആക്കി എടുക്കുക. ഇതിലേക്ക് ശര്‍ക്കര പാനി, കശുവണ്ടി നുറുക്ക്, ഏലക്കാപൊടി, ഖൊവ, കുങ്കുമപ്പൂവ് എന്നിവ ചേര്‍ക്കുക. കട്ടിയായാല്‍ അടുപ്പില്‍ നിന്ന് ഇറക്കി തണുപ്പിക്കുക. ഒരു പാത്രത്തില്‍ ബ്രെഡ്‌പൊടി പാകത്തിന് പാലൊഴിച്ച് കുഴയ്ക്കുക. സ്വല്‍പം നെയ്യ് കൈയില്‍ തടവി ഒരു ചെറുനാരങ്ങ വലിപ്പത്തില്‍ ഉരുട്ടിയെടുത്ത് ഇലയില്‍ (വാഴയില) പരത്തി ഫില്ലിംഗ് നടുവില്‍ വെച്ച് അര്‍ധചന്ദ്രാകൃതിയില്‍ മടക്കി വശങ്ങള്‍ അമര്‍ത്തുക. നെയ്യ് പുരട്ടിയ ഒരു പാത്രത്തില്‍ വെച്ച് പ്രഷര്‍കുക്കറില്‍ ആറു മിനുട്ട് വേവിക്കുക. വെയ്റ്റ് ഇടരുത്. ഖോവ ഇല്ലാത്തവര്‍ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല.

NEWS LETTER
RSS