MATHRUBHUMI RSS
Loading...
കൊഞ്ച്-മുരിങ്ങയ്ക്കതോരന്‍
സൗദ ബീഗം

1. കൊഞ്ച് (ഇടത്തരം) അര കിലോ
2. മുരിങ്ങയ്ക്ക 300 ഗ്രാം
3. അണ്ടിപ്പരിപ്പ് 50 ഗ്രാം
4. പച്ചമുളക് ആറെണ്ണം
5. ഇഞ്ചി ഒരു കഷണം
6. വെളുത്തുള്ളി മൂന്ന് അല്ലി
7. ചുവന്നുള്ളി ആറെണ്ണം
8. മാങ്ങ ഒന്ന്
9. മുളകുപൊടി അര ടേബിള്‍സ്​പൂണ്‍
10. കുരുമുളക് കാല്‍ ടീസ്​പൂണ്‍
11. പെരുംജീരകം കാല്‍ ടീസ്​പൂണ്‍
12. മല്ലിയില അരിഞ്ഞത് അര ടേബിള്‍ സ്​പൂണ്‍
13. വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്​പൂണ്‍
14. ഉപ്പ് ആവശ്യത്തിന്
15. മഞ്ഞള്‍പൊടി കാല്‍ ടീസ്​പൂണ്‍

കൊഞ്ച് കഴുകി വെള്ളം വാര്‍ന്നശേഷം, കുരുമുളകുപൊടിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും പെരുംജീരകം പൊടിച്ചതും ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിച്ച് വറ്റിക്കുക. (വെള്ളം ചേര്‍ക്കാതെ വേവിച്ച് വറ്റിച്ചാല്‍ കൂടുതല്‍ രുചിയാകും). ശേഷം ഇതിലേക്ക് മുരിങ്ങക്കായുടെ അകത്തെ ഭാഗം ചുരണ്ടിയെടുത്തതും അണ്ടിപ്പരിപ്പും മാങ്ങാക്കഷണങ്ങളും നാല് മുതല്‍ ഏഴ് വരെയുള്ള ചേരുവകള്‍ ചതച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയില്‍ വറ്റിച്ചെടുക്കുക. അതിനുശേഷം അല്‍പം വെളിച്ചെണ്ണയൊഴിച്ച് നന്നായി ചിക്കിത്തോര്‍ത്തി കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് അടച്ച് മൂന്നു മിനുട്ട് സിമ്മില്‍ ഇട്ട് ഇറക്കിവെക്കുക.