വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം നല്ല മൊരിഞ്ഞ വടയും കട്ടിചമ്മന്തിയുമായാലോ... വ്യത്യസ്തമായ കൂട്ടുകളില്‍പതിനഞ്ച് തരം വടകള്‍. ഒപ്പം പത്ത് ചമ്മന്തികളും. തയ്യാറാക്കിയത് രുക്മിണി രാഘവന്‍, നോര്‍ത്ത് പറവൂര്‍
മെതുവട
ഉഴുന്ന് തൊലിയില്ലാത്തത് 350 ഗ്രാം
പച്ചമുളക് ചെറുതായി അരിഞ്ഞത് ആറ്
പച്ചരി ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു കഷണം
പൊടിയുപ്പ്, കറിവേപ്പില ആവശ്യത്തിന്
പാചക എണ്ണ 500 ഗ്രാം
ഉഴുന്നും പച്ചരിയും രണ്ട് മണിക്കൂര്‍ കുതിര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇഞ്ചിയും പച്ചമുളക് അരിഞ്ഞതും പൊടിയുപ്പും കറിവേപ്പിലയും ചേര്‍ത്ത് മാവ് കുഴച്ച് വെക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളപ്പിക്കുക. കൈ നനച്ച് കുറേശ്ശെയായി മാവെടുത്ത് നനച്ച വാഴയിലയില്‍ വട ഉണ്ടാക്കുന്നതുപോലെ നടുക്കു ദ്വാരം ഇട്ട് എണ്ണയില്‍ ഇടുക. ശേഷം കോരിയെടുക്കുക. ഉഴുന്നുമാവില്‍ സവാള ചെറുതായി അരിഞ്ഞിട്ട് കുഴച്ച് വട തയ്യാറാക്കിയാല്‍ മെതുവടയ്ക്ക് കൂടുതല്‍ സ്വാദുണ്ടായിരിക്കും.
പടവലങ്ങ വട

പടവലങ്ങ ഒന്ന് (ചെറുത്)
പച്ചരി ഒന്നര കപ്പ്
വറുത്ത റവ അര കപ്പ്
തുവരപ്പരിപ്പ് കാല്‍ കപ്പ്
സവാള രണ്ട്
വറ്റല്‍ മുളക് നാല്
പച്ചമുളക് അഞ്ച്
ഇഞ്ചി ഒരു കഷണം
കായപ്പൊടി, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
തേങ്ങ അര മുറി
വെളിച്ചെണ്ണ 400 ഗ്രാം
ജീരകം അര ടീസ്പൂണ്‍
പച്ചരിയും തുവരപ്പരിപ്പും വെവ്വേറെ കുതിര്‍ക്കുക. തേങ്ങ തിരുമ്മി വെക്കുക. പടവലങ്ങ കുരുകളഞ്ഞ്അരിയുക. പച്ചരി കഴുകിവെക്കുക. പടവലങ്ങ വേവിച്ച് ആറിയാല്‍ വറ്റല്‍മുളക്, പച്ചരി ഇവ ചേര്‍ത്ത് അരച്ച് അതില്‍ തുവരപ്പരിപ്പ് കഴുകിയിട്ട് ഇഞ്ചി, പച്ചമുളക് ചേര്‍ത്ത് തരുതരുപ്പായി അരച്ചെടുക്കുക. കറിവേപ്പില ചെറുതാക്കി മാവില്‍ ചേര്‍ക്കുക. സവാളയും അരിഞ്ഞിടുക. റവയും ഉപ്പും ചേര്‍ത്ത് വടതട്ടുന്ന പാകത്തിന് കുഴയ്ക്കുക. എണ്ണ തിളയ്ക്കുമ്പോള്‍ വടകള്‍ തട്ടിയിട്ട് വറുത്തുകോരുക.

സേമിയ വട
സേമിയ 400 ഗ്രാം
സവാള 200 ഗ്രാം
തേങ്ങ ചെറുത് ഒരു മുറി
കായപ്പൊടി, പൊടി യുപ്പ്, കറിവേപ്പില ആവശ്യത്തിന്
പൊരികടലപ്പരിപ്പ് (പൊടിച്ചത്) 200 ഗ്രാം
പച്ചമുളക് (ചെറുതായി അരിഞ്ഞത്) 13
ഇഞ്ചി ഒരു കഷണം
വെളിച്ചെണ്ണ 500 ഗ്രാം
സേമിയ പൊടിച്ച് ചെറുതായി വറുക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ സേമിയ അതിലിട്ട് ഒരു മിനുട്ട് നേരം തിളപ്പിച്ചു വാങ്ങുക. തേങ്ങ പൊടിയായി തിരുമ്മി സേമിയയില്‍ ചേര്‍ക്കുക. ഇഞ്ചി, പച്ചമുളക്, പൊരികടലപ്പരിപ്പുപൊടി, പൊടിയുപ്പ്, അരിഞ്ഞ സവാള, കറിവേപ്പില എന്നിവ ചേര്‍ത്ത് കുഴച്ചുവെക്കണം. എണ്ണ തിളയ്ക്കുമ്പോള്‍ വടകള്‍ തട്ടിയിട്ട് പാകത്തിന് വെന്തുകോരുക.
കുരുമുളക് ചേര്‍ത്ത ഉഴുന്നുവട
തൊലിയുള്ള ഉഴുന്നുപരിപ്പ് 250 ഗ്രാം
കുരുമുളക് ഒന്നേകാല്‍ ടേബിള്‍സ്പൂണ്‍
ഉപ്പ്, കറിവേപ്പില പാകത്തിന്
വെളിച്ചെണ്ണ 400 ഗ്രാം
ഉഴുന്നുപരിപ്പ് കുതിര്‍ത്ത് തൊലിയോടെ ഉപ്പുചേര്‍ത്ത് തരുതരുപ്പായി അരച്ചെടുക്കുക. കുരുമുളക് പൊടിച്ച് കറിവേപ്പിലയും ചേര്‍ത്ത് കുഴയ്ക്കുക. എണ്ണ തിളയ്ക്കുമ്പോള്‍ വടകള്‍ പാകത്തിന് വെന്തുകോരുക.
രസവട(പരിപ്പുരസം)

തുവരപ്പരിപ്പ് ഒന്നരപ്പിടി
മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില,
കായപ്പൊടി, പച്ചക്കൊത്തമല്ലിയില ആവശ്യത്തിന്
പഞ്ചസാര മുക്കാല്‍ ടീസ്പൂണ്‍
തക്കാളി രണ്ട്
രസപ്പൊടി രണ്ട് ടീസ്പൂണ്‍
പുളി നെല്ലിക്ക വലുപ്പം
വെളിച്ചെണ്ണ ഒന്നര ടീസ്പൂണ്‍
കടുക് മുക്കാല്‍ ടീസ്പൂണ്‍
തുവരപ്പരിപ്പ് വേവിക്കുക. പുളിവെള്ളത്തില്‍ തക്കാളി ചെറുതായി അരിഞ്ഞിട്ട് മറ്റ് ചേരുവകളും ചേര്‍ത്ത് നന്നായി തിളപ്പിക്കണം. വേവിച്ച പരിപ്പും ചേര്‍ക്കണം. കടുക് വെളിച്ചെണ്ണയില്‍ മൂപ്പിച്ചിട്ട് തിളച്ചുവരുമ്പോള്‍ വാങ്ങുക. തെളിവായി രസം ഊറ്റിയെടുത്ത് അതില്‍ ഉള്ളിവടകള്‍ ചൂടോടെ ഇടുക. വടകള്‍ കുതിര്‍ന്നശേഷം എടുത്ത് ഉപയോഗിക്കുക. രസവടയ്ക്ക് രസം എടുത്തശേഷം അടിയില്‍ വരുന്നത് സാമ്പാര്‍പോലെ ഉപയോഗിക്കാം.

വാഴയ്ക്കാവട
വാഴയ്ക്ക വലുത് ഒന്ന്
സവാള രണ്ട്
മൈദ, വറുത്ത റവ ഒന്നേകാല്‍ കപ്പ് വീതം
മുളകുപൊടി ഒരു ടീസ്പൂണ്‍
ഇഞ്ചി ഒരു കഷണം
പച്ചമുളക് നാല്
കായപ്പൊടി, പൊടിയുപ്പ്, കറിവേപ്പില,
പാചക എണ്ണ ആവശ്യത്തിന്
കടലമാവ് കാല്‍ കപ്പ്
സവാളയും വാഴയ്ക്കയും ചെറുതായി അരിയുക. ഇഞ്ചി കൊത്തിയരിഞ്ഞ് പച്ചമുളകും ചെറുതായി അരിഞ്ഞ് എല്ലാം ചേര്‍ത്ത് കറിവേപ്പിലയും നുള്ളിയിട്ട് വെള്ളം പാകത്തിന് ചേര്‍ത്ത് കുഴയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചുവെച്ച് തിളയ്ക്കുമ്പോള്‍ അതില്‍ വടകള്‍ തട്ടിയിട്ട് വെന്തുകോരുക.
മത്തൂര്‍ വട
വറുത്ത റവ മൂന്നു കപ്പ്
മൈദ അര കപ്പ്
അരിപ്പൊടി മുക്കാല്‍ കപ്പ്
തൈര് ഒരു കപ്പ്
പച്ചമുളക് അഞ്ച്
ഇഞ്ചി ഒരു കഷണം
പൊടിയുപ്പ്, കറിവേപ്പില,
പച്ചക്കൊത്തമല്ലിയില, പാചക എണ്ണ അവശ്യത്തിന്
ഇഞ്ചി, പച്ചമുളക്, കറിവേപ്പില, പച്ചക്കൊത്തമല്ലിയില ഇവ ചെറുതായി അരിഞ്ഞ് എണ്ണ ഒഴികെ മറ്റു ള്ള ചേരുവകളും ചേര്‍ത്ത് പാകത്തിന് കുഴയ്ക്കണം. എണ്ണ തിളയ്ക്കുമ്പോള്‍ വടകള്‍ തട്ടാം.
റൊട്ടി തൈര്‍ വട
റൊട്ടി മധുരം ഇല്ലാത്തത് ഒന്ന്
തൈര് (പാകത്തിന് പുളി ഉള്ളത്) കാല്‍ ലിറ്റര്‍
തേങ്ങ(തിരുമ്മിയത്) രണ്ടര ടേബിള്‍ സ്പൂണ്‍
പച്ചമുളക് മൂന്ന്
വറ്റല്‍മുളക് ഒന്ന്
കടുക് അര ടീസ്പൂണ്‍
വെളിച്ചെണ്ണ ഒന്നര ടീസ്പൂണ്‍
പൊടിയുപ്പ്, കറിവേപ്പില,
പച്ചക്കൊത്തമല്ലിയില പാകത്തിന്
തേങ്ങയും പച്ചമുളകും ചേര്‍ത്തരയ്ക്കുക. പൊടിയുപ്പും ഈ അരപ്പും തൈരില്‍ കലര്‍ത്തുക. വെളിച്ചെണ്ണയില്‍ വറ്റല്‍മുളകും കടുകും ഇട്ട് മൂക്കുമ്പോള്‍ കറിവേപ്പില നുള്ളി ഇടുക. ഇത് തൈരില്‍ ചേര്‍ക്കുക. റൊട്ടിക്കഷണങ്ങള്‍ വക്ക് കളഞ്ഞ് വെള്ളത്തില്‍ മുക്കി ചെറിയ പ്ലേറ്റുകളില്‍ ഉഴുന്നുവടയുടെ ഷെയിപ്പില്‍ രണ്ടെണ്ണം വീതം വെക്കുക. കഴിക്കാറാകുമ്പോള്‍ തൈര് ഇളക്കി റൊട്ടിവടയുടെ മുകളില്‍ ഒഴിച്ച് പച്ചക്കൊത്തമല്ലിയില ചെറുതായി അരിഞ്ഞ് വടയുടെ മുകളില്‍ വിതറിക്കൊടുക്കുക.
കൂമ്പുവട

വാഴപ്പൂവ് (ചെറുത്) ഒന്ന്
കടലപ്പരിപ്പ് രണ്ടര കപ്പ്
പച്ചമുളക് ആറ്
ഇഞ്ചി ഒരു കഷണം
പെരുംജീരകം മുക്കാല്‍ ടീസ്പൂണ്‍
പച്ചക്കൊത്തമല്ലിയില, പൊടിയുപ്പ്
കറിവേപ്പില പാകത്തിന്
വറ്റല്‍മുളക് രണ്ട്
കായം ഒരു ചെറിയ കഷണം
പാചക എണ്ണ ആവശ്യത്തിന്
പച്ചരിപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
വാഴപ്പൂവ് അടര്‍ത്തി നടുക്കുള്ള ഞരമ്പ് കളഞ്ഞ് വേവിക്കുക. കടലപ്പരിപ്പ് കുതിര്‍ത്ത് വൃത്തിയാക്കി കഴുകി വറ്റല്‍മുളക്, കായം, ഇഞ്ചി, പച്ചമുളക്, പെരുംജീരകം, വേവിച്ച വാഴപ്പൂവ് ഇവ ചേര്‍ത്ത് തരുതരുപ്പായി അരച്ച് അതില്‍ പൊടിയുപ്പും അരിപ്പൊടിയും ചേര്‍ത്ത് കറിവേപ്പിലയും പച്ചക്കൊത്തമല്ലിയിലയും ചെറുതാക്കി ഇട്ട് കുഴയ്ക്കണം. എണ്ണ തിളയ്ക്കുമ്പോള്‍ വടകള്‍ തട്ടിയിട്ട് വറുത്തുകോരുക.

റവ വട
ഉഴുന്ന് (തൊലി ഇല്ലാത്തത്) ഒന്നര കപ്പ്
കാരറ്റ് (പൊടിയായി അരിഞ്ഞത്) ഒരു കപ്പ്
സവാള (പൊടിയായി അരിഞ്ഞത്) ഒരു കപ്പ്
ബീസ്, കാബേജ് (പൊടിയായി അരിഞ്ഞത്) ഒരു കപ്പ് വീതം
പാലക് ചീരയില (പൊടിയായി അരിഞ്ഞത്) ഒരു കപ്പ്
ജീരകം ഒരു ടീസ്പൂണ്‍
വറുത്ത റവ ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് ആറ്
പച്ചപ്പട്ടാണി കാല്‍ കപ്പ്
കുരുമുളക് പൊടി അര ടീസ്പൂണ്‍
പച്ചക്കൊത്തമല്ലിയില, പൊടിയുപ്പ്,
കറിവേപ്പില, പാചക എണ്ണ പാകത്തിന്
ഉഴുന്നുപരിപ്പ് ഒരു മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം ഒഴിക്കാതെ ഉപ്പു ചേര്‍ത്ത് റവ പരുവത്തില്‍ അരയ്ക്കുക. അതില്‍ കുരുമുളകുപൊടി, ജീരകം, റവ, പച്ചപ്പട്ടാണി എന്നിവയും മറ്റെല്ലാച്ചേരുവകളും ചേര്‍ത്ത് പച്ചക്കൊത്തമല്ലിയിലയും കറിവേപ്പിലയും ചെറുതായി അരിഞ്ഞ്‌ചേര്‍ത്തു കുഴയ്ക്കുക. എണ്ണ തിളയ്ക്കുമ്പോള്‍ വടകള്‍ പാകത്തിന് വെന്തുകോരുക.
പൊരിക്കടല വട

പൊരിക്കടലപ്പരിപ്പ് ഒന്നേകാല്‍ കപ്പ്
വറുത്ത കപ്പലണ്ടിപ്പരിപ്പ് അര കപ്പ്
മുളകുപൊടി മുക്കാല്‍ ടീസ്പൂണ്‍
കറിവേപ്പില, പൊടിയുപ്പ്,
പച്ചക്കൊത്തമല്ലിയില, പാചക എണ്ണ പാകത്തിന്
പൊരികടലപ്പരിപ്പും കപ്പലണ്ടിപ്പരിപ്പും തരുതരുപ്പായി പൊടിച്ചെടുക്കുക. കറിവേപ്പിലയും മല്ലിയിലയും ചെറുതാക്കി ഇതില്‍ ചേര്‍ത്ത് മുളകുപൊടിയും പൊടിയുപ്പും ചേര്‍ത്ത് വെള്ളം തളിച്ചു കട്ടിയായി മാവ് കുഴയ്ക്കുക. എണ്ണ തിളക്കുമ്പോള്‍ വടകള്‍ തട്ടുക.

വെജിറ്റബിള്‍ വട
പച്ചരി മൂന്ന് കപ്പ്
ഉഴുന്ന് (തൊലി ഇല്ലാത്തത്) ഒരു കപ്പ്
കടലമാവ് രണ്ട് കപ്പ്
ഉരുളക്കിഴങ്ങ്, സവാള രണ്ട് വീതം
കാബേജ് 50 ഗ്രാം
ബീറ്റ്‌റൂട്ട്, കാരറ്റ് ഓരോന്ന്
കപ്പലണ്ടിപ്പരിപ്പ് അല്ലെങ്കില്‍ അണ്ടിപ്പരിപ്പ് 40 ഗ്രാം
പൊരികടലപ്പരിപ്പ് 50 ഗ്രാം
പച്ചമുളക് മൂന്ന്
ഇഞ്ചി ഒരു കഷണം
മുളകുപൊടി ഒന്നര ടീസ്പൂണ്‍
കായപ്പൊടി, കറിവേപ്പില, പൊടിയുപ്പ് ആവശ്യത്തിന്
പാചകഎണ്ണ 500 ഗ്രാം
അരിയും ഉഴുന്നും ചേര്‍ത്ത് കുതിര്‍ത്ത്്അരച്ചെടുക്കുക. ഉരുളക്കിഴങ്ങ്, സവാള, ബീറ്റ്‌റൂട്ട്, ഇഞ്ചി , കാബേജ്, പച്ചമുളക്, കാരറ്റ് ഇവ ചെറുതായി അരിയുക. അരച്ചെടുത്ത മാവും മറ്റുള്ളചേരുവകളും ചേര്‍ത്ത് കറിവേപ്പിലയും നുള്ളിയിട്ട് ചേര്‍ത്ത് കുഴയ്ക്കുക. എണ്ണ തിളയ്ക്കുമ്പോള്‍ വടകള്‍ ഇടാം.
ഗോതമ്പുപൊടി വട
ഗോതമ്പ് പൊടി, കടലമാവ് ഒരു കപ്പ് വീതം
മുളകുപൊടി ഒരു ടീസ്പൂണ്‍
സവാള (ചെറുതായി അരിഞ്ഞത്) അരകപ്പ്
പച്ചമുളക് മൂന്ന്
ഇഞ്ചി ഒരു കഷണം
കായപ്പൊടി, പൊടിയുപ്പ്, കറിവേപ്പില,
പച്ചക്കൊത്തമല്ലിയില, പാചക എണ്ണ ആവശ്യത്തിന്
നെയ്യ് രണ്ട് ടീസ്പൂണ്‍
വറുത്ത റവ ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി തൊലിചുരണ്ടി ചെറുതായി അരിയുക. പച്ചമുളക്, കറിവേപ്പില, പച്ചക്കൊത്തമല്ലിയില ഇവയും ചെറുതായി അരിയുക. എല്ലാ ചേരുവകളും ചേര്‍ത്ത് വെള്ളം തളിച്ച് പാകത്തിന് കുഴയ്ക്കണം. എണ്ണ തിളയ്ക്കുമ്പോള്‍ വടകള്‍ തട്ടിയിട്ട് വെന്തുകോരുക.
ചെറുപയര്‍ പരിപ്പുവട
ചുരയ്ക്ക അര കിലോ
ചെറുപയര്‍ പരിപ്പ് കാല്‍ കപ്പ്
അരിപ്പൊടി അഞ്ച് ടേബിള്‍ സ്പൂണ്‍
പൊടിയുപ്പ്, പാചക എണ്ണ, കറിവേപ്പില പാകത്തിന്
പച്ചമുളക് നാല്
ചെറുപയര്‍ പരിപ്പ് ഒരു മണിക്കൂര്‍ കുതിര്‍ക്കുക. ചുരയ്ക്ക ഉരച്ചെടുത്ത് വെള്ളം പിഴിഞ്ഞുവെക്കുക. പച്ചമുളകും, ചുരയ്ക്കയും ചേര്‍ത്ത് അരച്ച് അതില്‍ കുതിര്‍ത്ത ചെറുപയര്‍പരിപ്പ് ചേര്‍ക്കണം. അരിപ്പൊടിയും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് കുഴയ്ക്കുക. ശേഷം എണ്ണയില്‍ വെന്തുകോരുക.
ചേന വട

ചേന 250 ഗ്രാം
ചെറുപയര്‍ രണ്ട് പിടി
മൈദ, കടലമാവ് അര കപ്പ് വീതം
റവ (വറുത്തത്), പച്ചരിപ്പൊടി അര കപ്പ് വീതം
തേങ്ങ പൊടിയായി തിരുമ്മിയത് അര കപ്പ്
പച്ചമുളക് ഒന്‍പത്
ഇഞ്ചി (തൊലി കളഞ്ഞത്) ഒരു കഷണം
കറിവേപ്പില, പൊടിയുപ്പ് ആവശ്യത്തിന്
സവാള മൂന്നെണ്ണം
വറ്റല്‍മുളക് രണ്ട്
പാചകഎണ്ണ 500 ഗ്രാം
ചേന ചെറുതായി അരിഞ്ഞ് ചെറുപയറും ചേര്‍ത്ത് വേവിക്കുക. ആറിയശേഷം നന്നായി അരയ്ക്കുക. പച്ചമുളക്, കറിവേപ്പില, വറ്റല്‍മുളക്, ഇഞ്ചി ഇവ തേങ്ങയും ഇട്ട് ചതയ്ക്കുക. സവാള ചെറുതായി അരിഞ്ഞ് ചേന അരച്ചത്, ചതച്ച തേങ്ങ, പൊടിയുപ്പ്, പച്ചരിപ്പൊടി, കടലമാവ്, മൈദ, റവ ഇവ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ തട്ടിയിട്ട് കോരിയെടുക്കുക.

തേങ്ങ വറുത്തരച്ച ചമ്മന്തി

തേങ്ങ ഒരു മുറി
വറ്റല്‍മുളക് ഏഴ്
കായം ഒരു കഷണം
ഉഴുന്നുപരിപ്പ് രണ്ട് ടീസ്പൂണ്‍
വാളന്‍പുളി ചെറിയ നെല്ലിക്കവലുപ്പം
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
എണ്ണയില്‍ കായം മൂപ്പിച്ച് അതില്‍ വറ്റല്‍ മുളകും ഉഴുന്നുപരിപ്പും ഇട്ട് വറുക്കുക. തേങ്ങ തിരുമ്മി വറുക്കുക. തേങ്ങ, പുളി, ഉപ്പ്, വറ്റല്‍മുളക്, കായം ഇവ അരകല്ലില്‍ ഇട്ട് അരച്ച് അതില്‍ കറിവേപ്പിലയും ഉഴുന്നുപരിപ്പും ഇട്ട് ഉഴന്നുപരിപ്പ് കുറച്ച് തരുതരുപ്പായിരിക്കവണ്ണം അരച്ചെടുക്കുക.

പൊതിനയില ചമ്മന്തി

പൊതിനയില 100 ഗ്രാം
തേങ്ങ കാല്‍ മുറി
പച്ചമുളക് മൂന്ന്
ഉപ്പ് പാകത്തിന്
ചെരുനാരങ്ങ ഒന്ന്
തേങ്ങ തിരുമ്മി ഉപ്പ്, പച്ചമുളക്, പൊതിനയില മുതലായവ ചേര്‍ത്ത് അരച്ചെടുത്ത് നാരങ്ങ നീര് പിഴിഞ്ഞ് ഇളക്കി ഉപയോഗിക്കുക.
തേങ്ങ കാല്‍ മുറി
പച്ചമുളക് മൂന്ന്
ഉപ്പ് പാകത്തിന്
ചെരുനാരങ്ങ ഒന്ന്
തേങ്ങ തിരുമ്മി ഉപ്പ്, പച്ചമുളക്, പൊതിനയില മുതലായവ ചേര്‍ത്ത് അരച്ചെടുത്ത് നാരങ്ങ നീര് പിഴിഞ്ഞ് ഇളക്കി ഉപയോഗിക്കുക.
വാഴപ്പൂ ചമ്മന്തി
വാഴപ്പൂവ് പൊടിയായി അരിഞ്ഞത് ഒരു കപ്പ്
വറ്റല്‍ മുളക് ഒന്‍പത്
കായം ഒരു കഷണം
ഉഴുന്നുപരിപ്പ് രണ്ടര ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, വാളന്‍പുളി,
കറിവേപ്പില ആവശ്യത്തിന്
ചീനച്ചട്ടയില്‍ കുറച്ച് എണ്ണ ഒഴിച്ച് കായം ഇട്ട് മൂക്കുമ്പോള്‍ അതില്‍ വറ്റല്‍ മുളക്, ഉഴുന്നുപരിപ്പ് ഇവ വറുത്തെടുക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് ചമ്മന്തി അരച്ചെടുക്കുക.
ബീറ്റ്‌റൂട്ട് ചമ്മന്തി

ബീറ്റ്‌റൂട്ട് (കാരറ്റ് ഉരയ്ക്കുന്നതില്‍ ഉരച്ചത്) ഒരു കപ്പ്
തേങ്ങ (തിരുമ്മിയത്) അര കപ്പ്
വറ്റല്‍മുളക് അഞ്ച്
വെളുത്തുള്ളി നാല് അല്ലി
ഉഴുന്നുപരിപ്പ് രണ്ടു ടീസ്പൂണ്‍
ഉപ്പ്, വാളന്‍പുളി ആവശ്യത്തിന്
കായം, വറ്റല്‍മുളക്, ഉഴുന്നുപരിപ്പ് ഇവ എണ്ണ ഒഴിച്ചു വറുക്കുക. ബീറ്റ്‌റൂട്ടും എണ്ണയില്‍ വഴറ്റി എല്ലാ ചേരുവകളും ചേര്‍ത്ത് അരച്ചെടുക്കുക.

കത്തിരിക്ക ചമ്മന്തി
കത്തിരിക്ക ഒന്ന്
സവാള മൂന്ന്
വറ്റല്‍മുളക് ഏഴ്
കായം ഒരു കഷണം
തക്കാളി രണ്ട്
കറിവേപ്പില, പുളി, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
കടലപ്പരിപ്പ് രണ്ടര ടീസ്പൂണ്‍
എണ്ണ ഒഴിച്ച് കായം ഇട്ട് മൂക്കുമ്പോള്‍ അതില്‍ വറ്റല്‍ മുളകും കടലപ്പരിപ്പും വറുക്കുക. സവാളയും കത്തിരിക്കയും ചെറുതായി അരിയുക. സവാള, കത്തിരിക്ക, തക്കാളി ഇവ പ്രത്യേകം വഴറ്റുക. വഴറ്റിയവയും വറുത്ത, കായം, വറ്റല്‍മുളക്, കടലപ്പരിപ്പ്, പുളി, ഉപ്പ്, കറിവേപ്പില മുതലായ ചേരുവകളും ചേര്‍ത്ത് തരുതരുപ്പായി അരച്ചെടുക്കുക.
പച്ചക്കൊത്തമല്ലിയില ചമ്മന്തി
പച്ചക്കൊത്തമല്ലിയില വൃത്തിയാക്കി
ചെറുതായി അരിഞ്ഞത് രണ്ട് കപ്പ്
വറ്റല്‍മുളക് എട്ട്
പുളി, ഉപ്പ്, ഉഴുന്ന് പരിപ്പ് രണ്ട് ടേ.സ്പൂണ്‍
കായം ഒരു ചെറിയ കഷണം
എണ്ണയില്‍ കായം മൂപ്പിച്ച് അതില്‍ വറ്റല്‍ മുളകും ഉഴുന്നു പരിപ്പും ഇട്ട് വറുക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് ചമ്മന്തി അരച്ചെടുക്കുക.
പൊരിക്കടലപരിപ്പ് തേങ്ങ ചമ്മന്തി
തേങ്ങ ഒരു മുറി
പൊരിക്കടലപ്പരിപ്പ് ഒന്നര പിടി
കായം ഒരു കഷണം
പുളി നെല്ലിക്ക വലുപ്പം
വറ്റല്‍ മുളക് രണ്ട്
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില ആവശ്യത്തിന്
കടുക്, ഉഴുന്ന് പരിപ്പ് മുക്കാല്‍ ടീസ്പൂണ്‍ വീതം
തേങ്ങ തിരുമ്മി വറ്റല്‍മുളക്, കായം, ഉപ്പ്, പുളി ഇവ ചേര്‍ത്ത് അരകല്ലില്‍ കുറച്ച് അരഞ്ഞശേഷം പൊരിക്കടലപ്പരിപ്പും പച്ചമുളകും ഇട്ട് അരച്ചെടുത്ത് അരകല്‍ കഴുകിയെടുക്കുന്ന വെള്ളവും ചേര്‍ക്കുക. വറ്റല്‍ മുളക് എണ്ണയില്‍ നുള്ളിയിട്ട് കടുകും ഉഴുന്നുപരിപ്പും ചേര്‍ത്ത് മൂക്കുമ്പോള്‍ കറിവേപ്പിലയിട്ട് ചമ്മന്തിയില്‍ ചേര്‍ക്കുക. ശേഷം ഇളക്കി ഉപയോഗിക്കുക.
കൊത്തമല്ലിയില ചമ്മന്തി
പച്ചക്കൊത്തമല്ലിയില 100 ഗ്രാം
കാരറ്റ് രണ്ട്
തേങ്ങ കാല്‍ മുറി
പച്ചമുളക് അഞ്ച്
ഉപ്പ്, പുളി പാകത്തിന്
കാരറ്റ് ഉരച്ചെടുക്കുക. തേങ്ങ തിരുമ്മി പച്ചമുളക്, ഉപ്പ്, പുളി, കാരറ്റ്, പച്ചക്കൊത്തമല്ലിയില ഇവ ചേര്‍ത്തു ചമ്മന്തി അരച്ചെടുക്കുക.
തക്കാളി ചമ്മന്തി
പഴുത്ത തക്കാളി 250 ഗ്രാം
വറ്റല്‍മുളക് 10
കായം ഒരു കഷണം
ഉഴുന്നുപരിപ്പ് മൂന്നു ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില,
പച്ചക്കൊത്തമല്ലിയില ആവശ്യത്തിന്
വാളന്‍ പുളി ചുണ്ടയ്ക്ക വലുപ്പം
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കായം ഇട്ടു മൂക്കുമ്പോള്‍ വറ്റല്‍മുളകും ഉഴുന്നുപരിപ്പും ഇട്ടു വറുത്തു കോരുക. തക്കാളി വഴറ്റിഎല്ലാ ചേരുവകളും ചേര്‍ത്തു ചമ്മന്തി അരച്ചെടുക്കുക.
തേങ്ങ ഉരുളക്കിഴങ്ങ് ചമ്മന്തി

തേങ്ങ അര മുറി
വറ്റല്‍മുളക് ആറ്
ഉഴുന്നുപരിപ്പ് ഒന്നര ടീസ്പൂണ്‍
കായം ഒരു കഷണം
ഉരുളക്കിഴങ്ങ് രണ്ട്
വെളിച്ചെണ്ണ രണ്ടു ടീസ്പൂണ്‍
ഉപ്പ്, കറിവേല്ലില, പുളി ആവശ്യത്തിന്
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കായം ഇട്ട് മൂക്കുമ്പോള്‍ വറ്റല്‍മുളകും ഉഴുന്നുപരിപ്പും ഇട്ട് വറുക്കുക. തേങ്ങ തിരുമ്മി വെക്കുക. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വേവിച്ച് പൊടിക്കുക. ഉരുളക്കിഴങ്ങ് ഒഴിച്ച് മറ്റെല്ലാ ചേരുവകളും ചേര്‍ത്തരച്ച് ഒടുവില്‍ ഉരുളക്കിഴങ്ങു പൊടിച്ചത് ചേര്‍ത്ത് ഇളക്കുക. പച്ച കൊത്തമല്ലിയില ഉണ്ടെങ്കില്‍ ചേര്‍ത്തരയ്ക്കുക.

NEWS LETTER
RSS