ആശ.കെ.ചന്ദ്രന്‍

അറബി മസാലക്കൂട്ടുകളുടെ അകമ്പടിയില്‍ കോഴിക്കാലിന് കൊതിയൂറും സ്വാദ്. ഒലിവെണ്ണയിലാണ് ചിക്കന്‍ റോസ്റ്റ് ചെയെ്തടുക്കുന്നത്. റോസ്റ്റുകളും ഗ്രില്ലുകളുമുള്ള പാചകവിധികള്‍ അധികവും പേര്‍ഷ്യന്‍ രീതിയാണ്. പിറ്റാബ്രഡ്, നാന്‍, ചപ്പാത്തി തുടങ്ങിയ വിഭവങ്ങളോടൊപ്പം സ്വാദോടെ വിളമ്പാം. അറേബ്യന്‍ പാചകത്തിന് ഇന്ത്യന്‍ മേമ്പൊടി. രുചിക്ക് പുതിയ നിര്‍വചനങ്ങള്‍ ഇതൊക്കെയാവുന്നു. 'മെഡിറ്ററേനിയന്‍ റോസ്റ്റഡ് ചിക്കന്‍.
ചേരുവകള്‍
കോഴിക്കാല് (തൊലിയോടെ) -250 ഗ്രാം
വെളുത്തുള്ളി-അഞ്ചുകഷ്ണം
കുരുമുളകുപൊടി -1 ടീസ്പൂണ്‍
മല്ലിയില -3
പാഴ്‌സ്‌ലി ഇല -കുറച്ച്
ജീരകപ്പൊടി-ഒരു ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
നാരങ്ങ -രണ്ടെണ്ണം
ഒലിവെണ്ണ - രണ്ട് ടീസ്പൂണ്‍
മുളക്‌പൊടി/ പാപ്രിക്ക പൗഡര്‍ - ഒരുനുള്ള്
പുതിനയില -അഞ്ചുഗ്രാം
യോഗര്‍ട്ട് (തൈര്) ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി (ചുവന്നുള്ളി) -രണ്ട്
പാകം ചെയ്യുന്ന വിധം
1. വെളുത്തുള്ളി, മല്ലിയില, പാഴ്‌സ്‌ലി ഇല, ചെറിയ ഉള്ളി എന്നിവ അരയ്ക്കുക.
2. കോഴിക്കാലില്‍ മസാലക്കൂട്ട്, ഉപ്പ്, കുരുമുളകുപൊടി, ഒലിവ് എണ്ണ, നാരങ്ങാനീര്, ജീരകം, മുളകുപൊടി എന്നിവ പുരട്ടി നാലുമണിക്കൂറോളം വെക്കുക.
3. തവയില്‍ വെച്ച് അഞ്ചുമിനിട്ട് പൊള്ളിക്കുക.
4. 20-30 മിനിറ്റുവരെ 150 ഡിഗ്രിയില്‍ ഓവനില്‍ വെച്ച് റോസ്റ്റ് ചെയെ്തടുക്കുക.
5. അരച്ച പുതിനയിലയും കുരുമുളകുപൊടിയും ചേര്‍ത്ത് യോഗര്‍ട്ടിനൊപ്പം വിളമ്പാം.


NEWS LETTER
RSS
VIDEO










