
ബിരിയാണിയെന്നത് ഇവിടെ മാത്രം കിട്ടുന്ന എന്തോ പ്രത്യേക വിഭവമാണെന്നഭാവം ചില കോഴിക്കോട്ടുകാര്ക്കെങ്കിലുമുണ്ട്. വൈ.എം.സി.എ ക്രോസ് റോഡിലെ ഹോട്ടല്‍ മറീന റെസിഡന്സിയിലെത്തിയാല് ആ അഹങ്കാരം തീരുമെന്നുറപ്പ്. ചേരുവകളിലും പാകം ചെയ്യുന്ന വിധത്തിലും രുചിയിലുമൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണ് ഓരോ നാടുകളിലെയും ബിരിയാണി. മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഏലയ്ക്കയും പച്ചപ്പട്ടാണിയുമെല്ലാം ചേരുന്ന ശ്രീലങ്കന്‍ ചിക്കന്‍ ബിരിയാണിയാണ് സ്വാദില്‍ മുമ്പന്‍.
ചേരുവകള്‍
1. ചിക്കന്‍- ഒരു കിലോ
2. ബിരിയാണി അരി-
ഒരു കിലോ
3. തക്കാളി- ആറെണ്ണം
4. സവാള- നാലെണ്ണം
5. പച്ചമുളക്- അഞ്ചെണ്ണം
6. മല്ലിയില- നാല് തണ്ട്
7. തൈര്- അരക്കപ്പ്
8. പച്ചപ്പട്ടാണി- 200 ഗ്രാം
9. ഇഞ്ചി- 100 ഗ്രാം
10. വെളുത്തുള്ളി-150 ഗ്രാം
11. കറുവപ്പട്ട- 20 ഗ്രാം
12. ഗ്രാമ്പൂ- 20 ഗ്രാം
13. ഏലക്കായ- 30 ഗ്രാം
14. കുരുമുളക്-40 ഗ്രാം
15. കറുവ ഇല- രണ്ടിതള്‍
16. മുളകുപൊടി- നാല് ടേബിള്‍ സ്പൂണ്‍
17. മഞ്ഞള്‍പ്പൊടി- രണ്ട് ടീസ്പൂണ്‍
19. നെയ്യ്- 150 മില്ലി
20. കറിവേപ്പില- രണ്ടിതള്‍
21. ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതിനുശേഷം അതിലേക്ക് അല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച കോഴിക്കഷ്ണങ്ങളിട്ട് നന്നായി ഇളക്കി മാറ്റിവെക്കുക. ചൂടായ ചീനച്ചട്ടിയിലേക്ക് അല്പം നെയ്യ് ഒഴിച്ചതിനുശേഷം അരിഞ്ഞുവെച്ച സവാളയിട്ട് ഇളക്കുക. സവാള മൂത്തതിന് ശേഷം അതിലേക്ക് കറുവപ്പട്ടയും ഗ്രാമ്പൂവും കറിവേപ്പിലയും ഏലക്കായയും കറുവ ഇലയുമിട്ട് നന്നായി ഇളക്കുക. പിന്നീട് ആ ചട്ടിയിലേക്ക് അരിഞ്ഞുവെച്ച തക്കാളിയും പച്ചപ്പട്ടാണിയും മാറ്റിവെച്ച കോഴിയും തൈരും ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. മല്ലിയിലയും കുരുമുളകും ഉപ്പും ചേര്‍ത്ത് അരി പകുതി വേവിക്കുക. പിന്നീട് അരിച്ചുമാറ്റി വെള്ളം മൊത്തം കളയുക.
ഇതിനുശേഷം പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ചതിനുശേഷം വേവിച്ചുവെച്ച ചോറ് പകുതിയിടുക. ഇതിലേക്ക് മാറ്റിവെച്ച കോഴിയും മസാലയുമിടുക. പിന്നീട് ഈ കോഴിയുടെ മുകളിലേക്ക് മാറ്റിവെച്ച ചോറും അല്പം നെയ്യും മല്ലിയിലയുമിട്ട് നന്നായി അടച്ചുവെക്കുക. ചെറിയ ചൂടില്‍ 15 മിനിറ്റ് വരെ വെക്കുക. പിന്നീട് വിളമ്പുക.
tastembi@gmail.com

NEWS LETTER
RSS











