മിസോ സൂപ്പ്, യാക്കിട്ടോറി, ടെംപൂര... രുചികരമായ ആറ് ജപ്പാന് വിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് കൊച്ചി ടോക്കിയോ ബേയിലെ ചീഫ് ഷെഫ് അക്വിനോറി നിഷിയോക്ക...
ടെംപൂര

ചെമ്മീന്‍ അഞ്ചെണ്ണം
ധാന്യപ്പൊടി 100 ഗ്രാം
മുട്ടയുടെ വെള്ള ഒന്ന്
ബേക്കിങ് പൗഡര്‍ അല്പം
ഉപ്പ് ആവശ്യത്തിന്
ധാന്യപ്പൊടി 50 ഗ്രാം
എണ്ണ വറുക്കാന്‍ ആവശ്യമായത്
ചെമ്മീനിന്റെ വയറിനു മുകളില്‍, മുറിച്ച ശേഷം, കൈ കൊണ്ട് നേരെയാക്കുക. ഇത് ധാന്യപ്പൊടിയില്‍ മുക്കിയ ശേഷം മാറ്റിവെക്കുക. ഒരു ബൗളില്‍ ധാന്യപ്പൊടി, മുട്ടയുടെ വെള്ള, ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവയില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. (അധികം കുഴഞ്ഞുപോവരുത്) ഓരോ ചെമ്മീനും വാലില്‍ തൂക്കിയെടുത്ത് മിശ്രിതത്തില്‍ മുക്കിയ ശേഷം, എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്യുക. ടെംപൂര സോസിനോടൊപ്പം വിളമ്പുക.

യാക്കിട്ടോറി

എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങള്‍ 100 ഗ്രാം
സവാള (നീളത്തില്‍ മുറിച്ചത്) ഒരെണ്ണം
ടെരിയാക്കി സോസ് 10 ഗ്രാം
സ്ക്യൂവര്‍ രണ്ടെണ്ണം
സ്ക്യൂവറില്‍ ചിക്കന്‍, പിന്നെ ഒരു കഷണം സവാള എന്ന രീതിയില്‍ കോര്‍ക്കുക. ടെരിയാക്കി സോസ് ചേര്‍ത്ത് യാക്കിട്ടോരി ഗ്രില്ലില്‍ റോസ്റ്റ് ചെയ്യുക. ചൂടോടെ ഉപയോഗിക്കുക.

സുഷി മോറിയവേസ്

ജാപ്പനീസ് സ്റ്റിക്കി റൈസ് അര കപ്പ്
വിനാഗിരി രണ്ട് ടീസ്പൂണ്‍
പഞ്ചസാര ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
കുക്കുമ്പര്‍/ ട്യൂണ/ കണവ/ ചെമ്മീന്‍
നോറി ഷീറ്റ് ഒന്ന്
അര കപ്പ് വെള്ളത്തില്‍ അരി വേവിച്ച ശേഷം, തണുക്കാന്‍ വെക്കുക. ഇതിലേക്ക് വിനാഗിരി, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കുക. സുഷി മാറ്റിനു മുകളില്‍ നൂറി ഷീറ്റ് വെക്കുക. ഇതിലേക്ക് ഒരു ലെയര്‍ ചോറിട്ട് നടുവില്‍ ഒരു കഷണം കുക്കുമ്പര്‍ (കുക്കുമ്പറിനു പകരം ട്യൂണ, കണവ ഏതുമാവാം) വെക്കുക. ഇത് റോളാക്കി അമര്‍ത്തുക. സുഷി മാറ്റ് എടുത്തുമാറ്റിയ ശേഷം, റോള്‍ രണ്ടിഞ്ച് കഷണമായി മുറിക്കുക. സോയ സോസ്, മിസോ സൂപ്പ്, വസാബി ഓയില്‍, ഗാരിസ് യോഗ എന്നിവയോടൊപ്പം വിളമ്പുക.

ചിക്കന്‍ നാന്ബാന്

എല്ലില്ലാത്ത ചിക്കന്‍ 250 ഗ്രാം
കാപ്സിക്കം, സവാള, കാരറ്റ്, മഷ്റൂം 150 ഗ്രാം
നല്ലെണ്ണ അല്പം
വെളുത്തുള്ളി ഒരു ടേബിള്‍സ്പൂണ്‍
ഇഞ്ചി നീര് ഒരു ടേബിള്‍സ്പൂണ്‍
സോയ സോസ് ഒരു ടേബിള്‍സ്പൂണ്‍
കോംബോ സ്റ്റോക്ക് ഒരു കപ്പ്
ഉപ്പ്, കുരുമുളക് ആവശ്യത്തിന്
ചിക്കന്‍ കഷണങ്ങളാക്കി, ധാന്യപ്പൊടിയില്‍ മുക്കിയശേഷം ചെറുതായി വറുത്ത് (മുഴുവനായി വറുക്കരുത്) ഇത് ഓവനില്‍ എട്ട് മിനുട്ട് വെക്കുക. (150 ഡിഗ്രി സെന്റിഗ്രേഡില്‍). പച്ചക്കറികള്‍, വെളുത്തുള്ളി എന്നിവ നല്ലെണ്ണയില്‍ വഴറ്റിയ ശേഷം, അതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ശേഷം ഉപ്പ്, കുരുമുളക്, ഇഞ്ചി നീര്, സോയ സോസ്, കോംബോ സ്റ്റോക്ക് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. കോണ്‍സ്റ്റാര്‍ച്ച് അല്പം വെള്ളത്തില്‍ കലക്കുക. ഇത് അടുപ്പില്‍ നിന്നിറക്കിയ ചിക്കനിലേക്ക് ചേര്‍ത്ത്, ചൂടോടെ വിളമ്പാം.

ഇകബട്ടര്

കണവ മീന്‍ (പകുതിയായി മുറിച്ചത്) നാലെണ്ണം
ബട്ടര്‍ ഒരു ടീസ്പൂണ്‍
സോയ സോസ് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി (നുറുക്കിയത്) കാല് ടീസ്പൂണ്‍
ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. അതിലേക്ക് നുറുക്കിയ വെളുത്തുള്ളിയിട്ട് നന്നായി ഇളക്കുക. ഇതിനു ശേഷം മുറിച്ച കണവ, സോയ സോസ് എന്നിവയിട്ട് നന്നായി വഴറ്റി വേവുമ്പോള്‍ ചൂടോടെ വിളമ്പുക.

മിസോ സൂപ്പ്
മിസോ പേസ്റ്റ് രണ്ട് ടേബിള്‍സ്പൂണ്‍
കാരറ്റ്, സവാള, കാബേജ് 100 ഗ്രാം
വെള്ളം ഒരു കപ്പ്
സോയ സോസ് അര ടീസ്പൂണ്‍
നുറുക്കിയ പച്ചക്കറികള്‍ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം മിസോ പേസ്റ്റ് ചേര്‍ക്കുക. അല്പം സോയ സോസ് ഒഴിക്കുക. ശേഷം സൂപ്പ് ബൗളിലൊഴിച്ച് ലീക്ക്, സീവീഡ് എന്നിവയുപയോഗിച്ച് അലങ്കരിക്കുക.

NEWS LETTER
RSS