MATHRUBHUMI RSS
Loading...
രുചിയുടെ ചാകര

ഷാപ്പ് കറി മുതല്‍ ആവോലി ചെറിയുള്ളി ഗ്രില്‍ഡ് വരെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍. തയ്യാറാക്കിയത്: ജുബിഷ് കുമാര്‍, എക്‌സി. ഷെഫ്, ഹോട്ടല്‍ അസ്മ ടവര്‍, കോഴിക്കോട്...


ആേവാലി ചുവന്നുള്ളി ്രഗില്‍ഡ്

ആവോലി ഒരെണ്ണം
ചുവന്നുള്ളി 100 ഗ്രാം
തേങ്ങാപ്പൂള്‍ അല്‍പം
പച്ചമുളക് (നുറുക്കിയത്) രണ്ടെണ്ണം
മസാലയ്ക്ക് ആവശ്യമായത്
മുളക്‌പൊടി ഒരു സ്പൂണ്‍
മല്ലിപ്പൊടി അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
വെളിച്ചെണ്ണ മൂന്ന് ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് ഒരു നാരങ്ങയുടേത്
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില അല്‍പം

മസാലയ്ക്ക് ആവശ്യമായതെല്ലാം അല്‍പം വെള്ളമൊഴിച്ച് യോജിപ്പിക്കുക. ഇതില്‍ പകുതിയെടുത്ത് ആവോലിയില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. ശേഷം, കടായില്‍ അല്‍പം എണ്ണയൊഴിച്ച് ചുട്ടെടുക്കുക. പിന്നീട് ചുവന്ന ചുവന്നുള്ളി, തേങ്ങ, പച്ചമുളക് എന്നിവയും മസാലയുടെ ബാക്കിയും കടായിലേക്കിട്ട് യോജിപ്പിക്കുക. ഇതിലേക്ക് ആവോലിയും ചേര്‍ത്ത് അല്‍പം വെളിച്ചെണ്ണയുമൊഴിച്ച് വാങ്ങുക.

േഹാട്ട് ഹണി ഫിഷ്

മൈദ അല്‍പം
കോണ്‍ഫ്ലോര്‍ അല്‍പം
ഉപ്പ് ആവശ്യത്തിന്
നെയ്മീന്‍ (നീളത്തില്‍ മുറിച്ചത്) 200 ഗ്രാം
ഇഞ്ചി കുറച്ച്
വെളുത്തുള്ളി അര സ്പൂണ്‍
ചുവന്ന മുളക് രണ്ടെണ്ണം
സവാള (നീളത്തില്‍ അരിഞ്ഞത്) ഒരെണ്ണം
റെഡ് ചില്ലി പേസ്റ്റ് ഒരു നുള്ള്
ടൊമാറ്റോ കെച്ചപ്പ് രണ്ട് സ്പൂണ്‍
തേന്‍ ഒരു സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ള കുരുമുളക് പൊടി ഒരു നുള്ള്
സോയ സോസ് അല്‍പം
ഫ്രൈഡ് നൂഡില്‍സ് ആവശ്യത്തിന്
എണ്ണ രണ്ട് സ്പൂണ്‍

മൈദ, കോണ്‍ഫ്ലോര്‍ എന്നിവ വെള്ളത്തില്‍ കലക്കി, നെയ്മീന്‍ ഇതില്‍ മുക്കി ഡീപ് ഫ്രൈ ചെയ്യുക. ഒരു കടായില്‍ എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, ചുവന്ന മുളക്, സവാള, റെഡ് ചില്ലി പേസ്റ്റ് എന്നിവ വഴറ്റിയ ശേഷം ടൊമാറ്റോ കെച്ചപ്പ്, വെളുത്ത കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. ശേഷം ഫ്രൈ ചെയ്ത നൂഡില്‍സ് ഇട്ട് തേനും ചേര്‍ക്കുക. ഇതിലേക്ക് മീന്‍ ചേര്‍ത്ത ശേഷം ഇളക്കുക.

ഫിഷ് ഒലീവിയ

നെയ്മീന്‍ നാല് കഷണം
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി ഒരു നുള്ള്
ഒലീവ് ഓയില്‍ ഒരു സ്പൂണ്‍
വിനാഗിരി ഒരു സ്പൂണ്‍
ഉരുളക്കിഴങ്ങ് രണ്ടെണ്ണം
ഫ്രഷ് ക്രീം രണ്ട് സ്പൂണ്‍

കുരുമുളക് പൊടി, ഒലീവ് ഓയില്‍, ഉപ്പ് എന്നിവ യോജിപ്പിച്ചതിനുശേഷം, അത് മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. അതിനുശേഷം, തവയില്‍ എണ്ണ പുരട്ടി ചുട്ടെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ചശേഷം നന്നായി ഉടച്ചെടുത്ത് ക്രീം കൂടെ ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. ഒരു പാത്രത്തില്‍ മീനും ക്രീമും കൂടെ സെറ്റ് ചെയ്യുക.

െചല്ലാനം ്രഗില്‍ഡ് ഫിഷ്

സവാള 200 ഗ്രാം
പച്ചമുളക് രണ്ടെണ്ണം
ഇഞ്ചി,വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂണ്‍വീതം
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ഒരു തണ്ട്
തക്കാളി രണ്ടെണ്ണം
പച്ചമാങ്ങ അരിഞ്ഞത് ഒന്ന്(ചെറുത്)
വാഴയില ഒന്ന്
മുളകുപൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
മല്ലിപ്പൊടി അരടീസ്പൂണ്‍
കുടമ്പുളി രണ്ട് അല്ലി
എണ്ണ 25 മില്ലി

ഉരുളിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,കറിവേപ്പില എന്നിവ വഴറ്റുക. അരിഞ്ഞ തക്കാളി,സവാള എന്നിവയിട്ട് വഴറ്റി മസാലപ്പൊടിയും ചേര്‍ത്ത് ഉപ്പ്,പുളി എന്നിവ യോജിപ്പിച്ച് വഴറ്റി വാങ്ങുക.

ഫിഷ് ഗ്രില്‍ ചെയ്യാന്‍

അയക്കൂറ 250ഗ്രാം
മുളക്‌പൊടി , മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍ വീതം
മല്ലിപ്പൊടി കാല്‍ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
ചെറുനാരങ്ങാനീര് അരടീസ്പൂണ്‍

വൃത്തിയാക്കിയ മീനില്‍ ചേരുവകളെല്ലാം ചേര്‍ത്ത് പുരട്ടി അരമണിക്കൂര്‍ വെക്കുക. ശേഷം ഒരു കടായില്‍ ചുട്ടെടുക്കുക. ഒരു വാഴയിലയില്‍ തയ്യാറാക്കിയ മസാല അല്‍പമിട്ട് മുകളില്‍ പച്ചമാങ്ങ അരിഞ്ഞതുവെച്ച് മീന്‍ വെക്കുക. അതിനുമുകളില്‍ പച്ചമാങ്ങയും അല്‍പം മസാലയും ഇട്ട് വാഴയിലയില്‍ പൊതിഞ്ഞെടുത്ത് ഒന്നുകൂടെ ചുട്ടെടുത്ത് ചൂടോടെ വിളമ്പാം.

േ്രപാണ്‍സ് ഇന്‍ പെപ്പര്‍ ്രൈഫ

ടൈഗര്‍ പ്രോണ്‍സ് നാലെണ്ണം
ഇഞ്ചി (അരിഞ്ഞത്) ഒരു സ്പൂണ്‍
വെളുത്തുള്ളി(അരിഞ്ഞത്) അര സ്പൂണ്‍
പച്ചമുളക് (അരിഞ്ഞത്) ഒരെണ്ണം
സവാള (നുറുക്കിയത്) ഒരു സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
സോയ സോസ് അല്‍പം
ഓയിസ്റ്റര്‍ സോസ് രണ്ട് സ്പൂണ്‍
കുരുമുളക് പൊടി അര സ്പൂണ്‍
മൈദ ഒരു സ്പൂണ്‍
കോണ്‍ഫ്ലോര്‍ ഒരു സ്പൂണ്‍

മൈദയും കോണ്‍ഫ്ലോറും അല്‍പം വെള്ളമൊഴിച്ച് നന്നായി കുഴയ്ക്കുക. ചെമ്മീന്‍ ഈ മിശ്രിതത്തില്‍ മുക്കിയശേഷം എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്യുക. അതിനുശേഷം എണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക്, സവാള എന്നിവയിട്ട് വഴറ്റുക. അതിലേക്ക് സോസുകള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒടുവില്‍ ഡീപ് ഫ്രൈ ചെയ്ത ചെമ്മീനും ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം വാങ്ങുക.


ഫിഷ് കല്യാണ്‍ കബാബ്

നെയ്മീന്‍ നീളത്തില്‍ മുറിച്ചത് 300 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഫ്രഷ് ക്രീം രണ്ട് സ്പൂണ്‍
ചീസ് ഒരു സ്ലൈസ്
പച്ചമുളക് നുറുക്കിയത് രണ്ടെണ്ണം

ചേരുവളെല്ലാം യോജിപ്പിച്ച് കുഴമ്പുപരുവത്തിലാക്കുക. മീന്‍ അതിലേക്കിട്ട് ഒരു മണിക്കൂര്‍ വെക്കുക. ശേഷം തന്തൂര്‍ അല്ലെങ്കില്‍ മൈക്രേവേവ് ഗ്രില്ലില്‍ കമ്പിയില്‍ കുത്തി ചുട്ടെടുക്കുക. പുതിനയില,തൈര്്,ഉപ്പ് ഒരു സ്പൂണ്‍ ചാട്ട് മസാല എന്നിവ യോജിപ്പിച്ച് ഇതിനൊപ്പം വേണ്ട സോസ് തയ്യാറാക്കാം.

ഫിഷ് േബാേണാ േഫാമെ

നെയ്മീന്‍ മുറിച്ചത് 300ഗ്രാം
കുരുമുളക് പൊടി ഒരുനുള്ള്
ഒലീവ് ഓയില്‍ , വിനാഗിരി ഒരുസ്പൂണ്‍ വീതം

കുരുമുളക്‌പൊടി,ഒലീവ് ഓയില്‍,വിനാഗിരി എന്നിവ യോജിപ്പിച്ച ശേഷം മീന്‍ അതിലേക്കിട്ട് അരമണിക്കൂര്‍ വെക്കുക. ശേഷം ഇത് ഗ്രില്‍ ചെയ്‌തെടുക്കുക. പാത്രത്തില്‍ വൈറ്റ് സോസ് ഒഴിക്കുക. മുകളില്‍ മീന്‍ നിരത്തി വെക്കുക. ഇതിനുമുകളില്‍ റെഡ് സോസൊഴിക്കുക

വൈറ്റ് സോസുണ്ടാക്കാന്‍

മൈദ 50ഗ്രാം
ബട്ടര്‍ 50ഗ്രാം
പാല്‍ അര ലിറ്റര്‍
പാനില്‍ ബട്ടര്‍ ഇട്ടശേഷം മൈദയിട്ട് ഇളക്കി അതിലേക്ക് പാല്‍ ഒഴിച്ച് കുറുക്കിയെടുക്കുക

റെഡ് സോസുണ്ടാക്കാന്‍

വേവിച്ചെടുത്ത തക്കാളി അരിഞ്ഞത് മൂന്നെണ്ണം
വെളുത്തുള്ളി, സെലറി
അരിഞ്ഞ സവാള ഒരു സ്പൂണ്‍ വീതം

അല്പം എണ്ണയില്‍ സെലറി, വെളുത്തുള്ളി, സവാള എന്നിവ ന്നായി വഴറ്റുക. ഇതിലേക്ക് തക്കാളിയും ആവശ്യത്തിന് ഉപ്പുംചേര്‍ത്ത് നന്നായി അടിച്ച് കുഴമ്പ് പരുവത്തിലാക്കുക.

കൂന്തള്‍ കറിേവപ്പില ്രൈഫ

കൂന്തള്‍ 200 ഗ്രാം
മുളക്‌പൊടി രണ്ട് സ്പൂണ്‍
മഞ്ഞള്‍പ്പൊടി അരസ്പൂണ്‍
മല്ലിപ്പൊടി അരസ്പൂണ്‍
എണ്ണ രണ്ട് സ്പൂണ്‍
ചെറുനാരങ്ങ നീര് ഒന്നിന്റേത്
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്

പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് ചേരുവകളെല്ലാം അതില്‍ യോജിപ്പിക്കുക. മുറിച്ച കൂന്തള്‍ ഈ മസാലയിലിട്ട് 15 മിനുട്ട് വെക്കുക. ശേഷം ചൂടാക്കിയ തവയില്‍ അല്‍പം എണ്ണ ഒഴിച്ച് ഇത് നന്നായി ചുട്ടെടുക്കുക.

മീന്‍ഷാപ്പ് കറി

കരിമീന്‍ 500ഗ്രാം
ഇഞ്ചി ഒരു കഷ്ണം
വെളുത്തുള്ളി എട്ട് അല്ലി
പച്ചമുളക് അഞ്ചെണ്ണം
ചെറിയ ഉള്ളി 100 ഗ്രാം
മുളക്‌പൊടി നാല് സ്പൂണ്‍
മല്ലിപ്പൊടി രണ്ട് സ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ സ്്പൂണ്‍
ഉലുവപ്പൊടി ഒരു സ്പൂണ്‍
കറിവേപ്പില രണ്ട് തണ്ട്
എണ്ണ നാല് സ്പൂണ്‍
കുടംപുളി നാലെണ്ണം
വെള്ളം ആവശ്യത്തിന്

എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതില്‍ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,ചെറിയ ഉള്ളി എന്നിവയിട്ട് വഴറ്റുക. മുളക്‌പൊടി,മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി,ഉലുവപ്പൊടി എന്നിവ കുറച്ച് വെള്ളത്തില്‍ കുഴയ്ക്കുക. ഇത് നേരത്തെ വഴറ്റിയതിലേക്കിട്ട് നന്നായി മൂപ്പിക്കുക. കുടംപുളിയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് മീന്‍ കഷ്ണങ്ങള്‍ ഇട്ട് ചെറുതീയില്‍ വേവിക്കുക. ചാറ് കുറുകി എണ്ണ തെളിഞ്ഞുവരുമ്പോള്‍ കറിവേപ്പിലയിട്ട് വാങ്ങിവെക്കുക.