MATHRUBHUMI RSS
Loading...
കുട്ടനാടന്‍ ഗ്രില്‍ഡ് ഫിഷ്‌



ചേരുവകള്‍

1. അയക്കൂറ - നാല് കഷ്ണം
2. പച്ചക്കുരുമുളക് - 100 ഗ്രാം
3. ചുവന്നമുളക് - രണ്ടെണ്ണം
4. ചെറിയ ഉള്ളി - മൂന്നെണ്ണം
5. കറിവേപ്പില - മൂന്ന് ഇതള്‍
6. വെളുത്തുള്ളി - ഒരെണ്ണം
7. പച്ചമുളക് - ഒരെണ്ണം
8. തേങ്ങാപ്പാല്‍ - അരക്കപ്പ്
9. പെരുഞ്ചീരകം - 10 ഗ്രാം
10. വെളിച്ചെണ്ണ - 20 മില്ലി
11. മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
12. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുരുമുളകും ചുവന്നമുളകും ചെറിയ ഉള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും അല്പം എണ്ണയില്‍ വഴറ്റിയശേഷം അതിലേക്ക് മഞ്ഞള്‍പ്പൊടിയും പെരുഞ്ചീരകവും പച്ചമുളകും ഇടുക. ഇത് അല്പം തേങ്ങാപ്പാലില്‍ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മുറിച്ചുവെച്ച മീന്‍കഷ്ണങ്ങളും ഇട്ട് മുപ്പതു മിനിറ്റ് വെച്ചതിനുശേഷം തവിയില്‍ ചുട്ടെടുക്കുക.

tastembi@gmail.com