വിശേഷാവസരങ്ങളില്‍ തയ്യാറാക്കാന്‍ 10 പായസങ്ങള്‍. തയ്യാറാക്കിയത്: പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരി.
ഉണക്കലരി പായസം

നുറുക്കിയ ഉണക്കലരി 200 ഗ്രാം
ശര്‍ക്കര 500 ഗ്രാം
നെയ്യ് 100 മില്ലി
മൂന്ന് നാളികേരത്തിന്റെ
ഒന്നാം പാല് ഒരു കപ്പ്
രണ്ടാം പാല് ഒരു ലിറ്റര്‍
മൂന്നാം പാല് രണ്ട് ലിറ്റര്‍
കദളിപ്പഴം അര മുറി
അണ്ടിപ്പരിപ്പ് അര കപ്പ്
നാളികേരം കൊത്തിയരിഞ്ഞത് അര കപ്പ്
ചുക്ക് പൊടി ഒരു ടീസ്പൂണ്‍
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ഏലക്കായപ്പൊടി ഒരു ടീസ്പൂണ്‍
അടി കട്ടിയുള്ള ഉരുളിയില്‍ മൂന്നാം പാല് ഒഴിച്ച് തിളപ്പിച്ച് അതില്‍ ഉണക്കലരി കഴുകിയിട്ട് വേവിക്കുക. മുക്കാല്‍ വേവ് ആകുമ്പോള്‍ അതില്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്ത് ചേര്‍ത്ത് തിളപ്പിക്കുക. ഇളക്കി കുറുകി വരുമ്പോള്‍ രണ്ടാം പാലില്‍ ചുക്ക് പൊടി, ജീരകപ്പൊടി, ഏലക്കായപ്പൊടി ഇവ ചേര്‍ത്ത് അതിലൊഴിച്ച് തിളപ്പിച്ച് കുറുകി തുടങ്ങുമ്പോള്‍ തീ കെടുത്തി ഒന്നാം പാല് ചേര്‍ക്കുക. കദളിപ്പഴം ഒരു മിക്സിയില്‍ അടിച്ച് ചേര്‍ത്ത് അണ്ടിപ്പരിപ്പും നാളികേരവും വറുത്തിട്ട് ഇളക്കി യോജിപ്പിക്കുക.

പൈനാപ്പിള്‍ പായസം

നല്ലവണ്ണം വിളഞ്ഞ പൈനാപ്പിള്‍
(വലുത്) രണ്ടെണ്ണം
പഞ്ചസാര 100 ഗ്രാം
ശര്‍ക്കര 500 ഗ്രാം
നെയ്യ് 100 ഗ്രാം
അണ്ടിപ്പരിപ്പ് അര കപ്പ്
കിസ്മിസ് അര കപ്പ്
മൂന്ന് നാളികേരത്തിന്റെ
ഒന്നാം പാല് ഒരു കപ്പ്
രണ്ടാം പാല് ഒന്നര ലിറ്റര്‍
കണ്ടന്‍സ്ഡ് മില്‍ക്ക് കാല് കപ്പ്
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ഏലക്കായപ്പൊടി ഒരു ടീസ്പൂണ്‍
പൈനാപ്പിള്‍ നെടുകെ മുറിച്ച് ചിരവയില്‍ ചിരകി എടുക്കുക. ധാരാളം വെള്ളം ചേര്‍ത്ത് അടി കട്ടിയുള്ള പാത്രത്തില്‍ വേവിക്കുക. വെന്ത് വെള്ളം വറ്റി കഴിയുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്തതും പഞ്ചസാരയും ചേര്‍ത്ത് ഇളക്കി വഴറ്റുക. കുറുകി വരുമ്പോള്‍ രണ്ടാം പാല് ചേര്‍ത്ത് തിളപ്പിച്ച് കട്ടിയായി വരുമ്പോള്‍ തീ കെടുത്തി കണ്ടന്‍സ്ഡ് മില്‍ക്കും ജീരകപ്പൊടിയും ഏലക്കായപ്പൊടിയും ചേര്‍ത്ത് ഇളക്കി ഒന്നാം പാല് ഒഴിക്കുക. കഴുകിയെടുത്ത കിസ്മിസും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്തിട്ട് ഇളക്കി യോജിപ്പിക്കുക.

പഴ പ്രഥമന്‍

ഏത്തപ്പഴം (വലുത്) അഞ്ചെണ്ണം
നെയ്യ് 100 മില്ലി
ശര്‍ക്കര 500 ഗ്രാം
അണ്ടിപ്പരിപ്പ് അര കപ്പ്
ഉണങ്ങിയ തേങ്ങ
കൊത്തിയരിഞ്ഞത് അര കപ്പ്
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
മൂന്ന് നാളികേരം പിഴിഞ്ഞെടുത്ത
ഒന്നാം പാല് ഒരു കപ്പ്
രണ്ടാം പാല് ഒരു ലിറ്റര്‍
മൂന്നാം പാല് ഒന്നര ലിറ്റര്‍
ഏത്തപ്പഴം തൊലിയും നാരും കളഞ്ഞ് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു കുക്കറില്‍ മൂന്ന് വിസില്‍ വരുന്നതുവരെ വേവിക്കുക. ഇത് ഒരു മിക്സിയില്‍ അടിച്ചെടുത്ത് അടി കട്ടിയുള്ള പാത്രത്തില്‍ 50 മില്ലി നെയ്യ് ഒഴിച്ച് അതിലേക്ക് പകര്‍ന്ന് വഴറ്റിക്കൊണ്ടിരിക്കുക. വെള്ളം വറ്റി കട്ടിയായി വരുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്തത് അതില്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. നല്ലവണ്ണം കട്ടിയായി വരുമ്പോള്‍ മൂന്നാം പാല് ചേര്‍ത്ത് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ജീരകപ്പൊടി രണ്ടാം പാലില്‍ ചേര്‍ത്ത് ഇതിലൊഴിച്ച് ഇളക്കി തിളപ്പിച്ച് കുറുകി വരുമ്പോള്‍ തീ കെടുത്തി ഒന്നാം പാല് ചേര്‍ക്കുക. ബാക്കിയുള്ള 50 മില്ലി നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചുവക്കുന്നതുവരെ വറുത്ത് ഇതില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കുക.

ചെറുപരിപ്പ് പായസം
ചെറുപരിപ്പ് 300 ഗ്രാം
ശര്‍ക്കര 600 ഗ്രാം
നെയ്യ് 100 മില്ലി
മൂന്ന് നാളികേരം പിഴിഞ്ഞ
ഒന്നാം പാല് ഒരു കപ്പ്
രണ്ടാം പാല് ഒരു ലിറ്റര്‍
അണ്ടിപ്പരിപ്പ് അര കപ്പ്
നാളികേരം കൊത്തിയരിഞ്ഞത് അര കപ്പ്
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ഏലക്കായപ്പൊടി ഒരു ടീസ്പൂണ്‍
അടി കട്ടിയുള്ള ഉരുളിയില്‍ 25 മില്ലി നെയ്യ് ഒഴിച്ച് ചെറുപയര്‍ പരിപ്പ് നല്ലവണ്ണം ചുവക്കുന്നതുവരെ ഇളക്കി വറുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു കുക്കറില്‍ വേവിക്കുക. അടി കട്ടിയുള്ള ഉരുളിയിലേക്ക് ഇത് പകര്‍ന്ന് ഇളംതീയില്‍ നല്ലവണ്ണം വഴറ്റുക. പരിപ്പ് ഉടഞ്ഞ് യോജിച്ച് വരുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്ത് ഇതില്‍ ചേര്‍ത്ത് വീണ്ടും ഇളക്കിക്കൊണ്ടിരിക്കുക. കുറുകി വരുമ്പോള്‍ 25 മില്ലി നെയ്യ് ചേര്‍ക്കുക. ജീരകപ്പൊടിയും ഏലക്കായപ്പൊടിയും രണ്ടാം പാലില്‍ ചേര്‍ത്ത് ഇതില്‍ ഒഴിച്ച് തിളപ്പിക്കുക. കറുകി വരുമ്പോള്‍ തീ കെടുത്തി ഒന്നാം പാല് ചേര്‍ക്കുക. ബാക്കിയുള്ള നെയ്യില്‍ അണ്ടിപ്പരിപ്പും നാളികേരം കൊത്തിയതും വറുത്തിടുക. ഇളക്കി യോജിപ്പിക്കുക.
സേമിയ പായസം(ശര്‍ക്കര)
സേമിയ 200 ഗ്രാം
ശര്‍ക്കര 500 ഗ്രാം
നെയ്യ് 100 ഗ്രാം
അണ്ടിപ്പരിപ്പ് അര കപ്പ്
കിസ്മിസ് അര കപ്പ്
മൂന്ന് നാളികേരത്തിന്റെ
ഒന്നാം പാല് ഒരു കപ്പ്
രണ്ടാം പാല് ഒരു ലിറ്റര്‍
മൂന്നാം പാല് ഒന്നര ലിറ്റര്‍
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ഏലക്കായപ്പൊടി ഒരു ടീസ്പൂണ്‍
ചെറുതായി നുറുക്കിയ സേമിയ അടി കട്ടിയുള്ള ഉരുളിയില്‍ നല്ലവണ്ണം ചുവക്കുന്നതുവരെ വറുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി തണുപ്പിക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് ഉരുളിയില്‍ ഒഴിച്ച് അതില്‍ 3-ാം പാല് കൂടി ചേര്‍ത്ത് തിളപ്പിക്കുക. അതില്‍ സേമിയ ഇട്ട് ഇളക്കി വെന്തു കഴിയുമ്പോള്‍ 2-ാം പാലില്‍ ജീരകപ്പൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. യോജിച്ച് വരുമ്പോള്‍ തീ കെടുത്തി ഒന്നാം പാല് ചേര്‍ക്കുക. കഴുകിയെടുത്ത കിസ്മിസും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്തിടുക. ഇത് വേഗത്തില്‍ കട്ടിയാകുന്നതുകൊണ്ട് അധികം തണുക്കുന്നതിന് മുമ്പ് ഉപയോഗിക്കുക.
ഗോതമ്പ് പാല് പായസം

(പ്രമേഹരോഗികള്‍ക്ക് വേണ്ടി)
നുറുങ്ങിയ സൂചി ഗോതമ്പ് 150 ഗ്രാം
പാല് രണ്ട് ലിറ്റര്‍
ഷുഗര്‍ലസ് ഷുഗര്‍ 450 ഗ്രാം
(സൂപ്പര്‍മാര്‍ക്കറ്റില്‍ വാങ്ങുവാന്കിട്ടും)
നെയ്യ് 25 മില്ലി
അടി കട്ടിയുള്ള പാത്രത്തില്‍ സൂചി ഗോതമ്പ് കഴുകി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്ത് കഴിഞ്ഞ് നെയ്യ് ചേര്‍ത്തിളക്കുക. പാലുകൂടി ചേര്‍ത്ത് തിളപ്പിക്കുക. യോജിച്ച് വരുമ്പോള്‍ ഷുഗര്‍ലസ് ഷുഗര്‍ ഇട്ട് തിളപ്പിച്ച് തീ കെടുത്തുക. ചൂടോടെ ഉപയോഗിക്കുക.

അട പ്രഥമനും പാലടയും
അട തയ്യാറാക്കുന്ന വിധം: 250 ഗ്രാം ഉണക്കലരി കുതിര്‍ത്ത് തരിയില്ലാതെ മിക്സിയില്‍ പൊടിച്ച് തെള്ളിയെടുക്കണം. അതില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും 50 ഗ്രാം പഞ്ചസാരയും കൂടി ചേര്‍ത്ത് യോജിപ്പിച്ച് കട്ടിയായി കലക്കുക. ഇത് വാഴയിലയുടെ പുറത്ത് ഘനം കുറച്ച് തളിച്ച് ചുരുളുകളായി മുറുക്കി ചുരുട്ടി കെട്ടിവെക്കുക. ഈ ചുരുളുകള്‍ തിളയ്ക്കുന്ന വെള്ളത്തിലിട്ട് അര മണിക്കൂര്‍ വേവിക്കുക. പിന്നീട് തണുത്ത വെള്ളത്തിലിട്ട് തണുപ്പിച്ച് അട വിടര്‍ത്തിയെടുക്കണം. അടപ്രഥമന്‍ ഇത് ശര്ക്കരപ്പാനിയിലിട്ട് വഴറ്റി താഴെ പറയുന്ന രീതിയില്‍ ഉണ്ടാക്കാവുന്നതാണ്.
പാലടയ്ക്ക് ഇത് ഒരു കട്ടിങ് ബോര്‍ഡില്‍ വച്ച് ചെറുതായി കൊത്തി വീണ്ടും കഴുകി അരിപ്പയില്‍ വച്ച് വെള്ളം മാറ്റി താഴെ പറയുന്നതുപോലെ ഉണ്ടാക്കാം. എളുപ്പത്തിനുവേണ്ടി റെഡിമെയ്ഡ് അടകൊണ്ട് ഉണ്ടാക്കുന്ന വിധം ഇനി പറയുന്നു.
അട പ്രഥമന്‍

അരിയുടെ അട 250 ഗ്രാം
ശര്‍ക്കര 600 ഗ്രാം
നെയ്യ് 100 മില്ലി
മൂന്ന് നാളികേരത്തിന്റെ
ഒന്നാം പാല് ഒരു കപ്പ്
രണ്ടാം പാല് ഒരു ലിറ്റര്‍
മൂന്നാം പാല് ഒന്നര ലിറ്റര്‍
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ഏലക്കാപ്പൊടി ഒരു ടീസ്പൂണ്‍
കദളിപ്പഴം അര മുറി
ഒരു പാത്രത്തില്‍ അട ഇട്ട് അതില്‍ തിളച്ച വെള്ളം ഒഴിച്ച് അടച്ചുവെക്കുക. രണ്ട് മണിക്കൂറിനു ശേഷം അതിന്റെ വെള്ളം മാറ്റി തണുത്ത വെള്ളത്തില്‍ കഴുകുക. അടി കട്ടിയുള്ള ഉരുളിയില്‍ ശര്‍ക്കര ഉരുക്കി അരിച്ചൊഴിച്ച് തിളപ്പിക്കുക. ശര്‍ക്കര മൂത്ത് വരുമ്പോള്‍ അതില്‍ അട ഇട്ട് വഴറ്റുക. യോജിച്ച് വരുമ്പോള്‍ മൂന്നാം പാല് ഒഴിച്ച് തിളപ്പിക്കുക. കുറുകിവരുമ്പോള്‍ ജീരകപ്പൊടിയും ഏലക്കായപ്പൊടിയും രണ്ടാം പാലില്‍ ചേര്‍ത്ത് ഒഴിച്ച് തിളപ്പിക്കുക. കുറുകാന്‍ തുടങ്ങുമ്പോള്‍ തീ കെടുത്തി ഒന്നാം പാല് ഒഴിക്കുക. കദളിപ്പഴം മിക്സിയില്‍ അടിച്ച് ചേര്‍ത്ത് ഇളക്കിയോജിപ്പിക്കുക.

പാലട പ്രഥമന്‍

അരിയുടെ പാലട 200 ഗ്രാം
പാല് രണ്ട് ലിറ്റര്‍
നെയ്യ് 25 മില്ലി
പഞ്ചസാര 450 ഗ്രാം
ഒരു പാത്രത്തില്‍ പാലട ഇട്ട് അതില്‍ തിളച്ച വെള്ളം ഒഴിച്ച് അടച്ച് വെക്കുക. രണ്ട് മണിക്കൂറിനുശേഷം അതിന്റെ വെള്ളം മാറ്റി തണുത്ത വെള്ളം ഒഴിച്ച് കഴുകുക. മൂന്ന് തവണ കഴുകി അരിപ്പയില്‍ വെള്ളം വാര്‍ത്തെടുക്കണം. അടി കട്ടിയുള്ള ഉരുളിയില്‍ നെയ്യൊഴിച്ച് സമം വെള്ളം കൂടി ചേര്‍ത്ത് തിളയ്ക്കുന്നതുവരെ ഇളക്കുക. തിളച്ച് വെള്ളം മുഴുവനും വറ്റി പാല് നല്ലവണ്ണം കുറുകിവരുമ്പോള്‍ അതില്‍ അടയിട്ട് ഇളക്കി തിളപ്പിക്കുക. നല്ലവണ്ണം യോജിച്ച് വരുമ്പോള്‍ പഞ്ചസാര ഇട്ട് തിളയ്ക്കുന്നതുവരെ ഇളക്കി തീ കെടുത്തുക. തണുത്തതിനുശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. (പാലിന് സമം വെള്ളം ചേര്‍ത്ത് അത് മുഴുവനും വറ്റി ഈ രീതിയില്‍ ചെയ്താല്‍ മാത്രമേ സ്വാഭാവികമായ പാലടയുടെ നിറം കിട്ടുകയുള്ളൂ.)

അവല് പായസം
വൃത്തിയാക്കിയ വെള്ള അവല് 150 ഗ്രാം
ശര്‍ക്കര 500 ഗ്രാം
നെയ്യ് 100 ഗ്രാം
മൂന്ന് നാളികേരത്തിന്റെ
ഒന്നാം പാല് ഒരു കപ്പ്
രണ്ടാം പാല് ഒന്നര ലിറ്റര്‍
നാളികേരം കൊത്തിയരിഞ്ഞത് അര കപ്പ്
ചുക്ക്പൊടി ഒരു ടീസ്പൂണ്‍
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ഏലക്കായപ്പൊടി ഒരു ടീസ്പൂണ്‍
അടി കട്ടിയുള്ള പാത്രത്തില്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്ത് അതില്‍ രണ്ടാം പാലും ഒരു ടീസ്പൂണ്‍ നെയ്യും കൂടി ചേര്‍ത്ത് തിളപ്പിക്കുക. കുറച്ച് വറ്റിക്കഴിയുമ്പോള്‍ അതിലേക്ക് അവല് വിതറിയിട്ട് ഇളക്കുക. തിളച്ച് വരുമ്പോള്‍ തീ കെടുത്തി ഒന്നാം പാല് ചേര്‍ക്കുക. ചുക്ക്പൊടി, ജീരകപ്പൊടി, ഏലക്കായപ്പൊടി ഇവ ചേര്‍ത്തിളക്കി നാളികേരം വറുത്തിടുക. വേഗത്തില്‍ കട്ടിയാകുന്നതുകൊണ്ട് ചൂടോടെ ഉപയോഗിക്കുക.

NEWS LETTER
RSS