രുക്മിണി രാഘവന്‍
വീട്ടിലുണ്ടാക്കാവുന്ന പലതരം മസാലപ്പൊടികള്‍...
ദോശ മുളകുപൊടി

വറ്റല്‍മുളക് 100 ഗ്രാം
ഉഴുന്ന് (തൊലി ഇല്ലാത്തത്) ഒരു കപ്പ്
കടലപ്പരിപ്പ് ഒരു കപ്പ്
കായം ഒരു കഷണം
കായം ചതച്ച് ചീനച്ചട്ടിയില്‍ ഇട്ട് വറുത്തെടുക്കുക. കടലപ്പരിപ്പും ഉഴുന്നും ചുവപ്പുനിറത്തില്‍ വെവ്വേറെ വറുത്തെടുക്കുക. അതേ ചീനച്ചട്ടിയില്‍ വറ്റല്‍മുളക് ഞെട്ട് കളഞ്ഞ് ഇട്ട് ചെറുതീയില്‍ വറുത്തു വാങ്ങിവെക്കുക. ചൂടാറുന്നതുവരെ കൂടെക്കൂടെ ഇളക്കുക. മിക്‌സിയില്‍ വറ്റല്‍മുളകും കായവും നന്നായി പൊടിക്കുക. ശേഷം ഉഴുന്നും കടലപ്പരിപ്പും ഇട്ടു തരുതരുപ്പായി പൊടിച്ച് അതില്‍ പൊടിയുപ്പും മുളകുപൊടിയും ചേര്‍ത്ത് ചെറുതായി പൊടിച്ചെടുത്ത് ഇളക്കി അടപ്പുള്ള കുപ്പിപ്പാത്രത്തില്‍ സൂക്ഷിക്കുക. ഈ മുളകുപൊടി നല്ലെണ്ണയോ അല്ലെങ്കില്‍ വെളിച്ചെണ്ണയോ ഒഴിച്ച് ഇഡ്ഡലി ദോശ ഇവയ്‌ക്കൊപ്പം ഉപയോഗിക്കാം.

സാമ്പാര്‍പൊടി
വറ്റല്‍മുളക് ഒരു കിലോ
മല്ലി 650 ഗ്രാം
ഉഴുന്ന് (തൊലി ഇല്ലാത്തത്) മുക്കാല്‍ കപ്പ്
തുവരപ്പരിപ്പ് ഒന്നേകാല്‍ കപ്പ്
കടലപ്പരിപ്പ് ഒരു കപ്പ്
കുരുമുളക് മൂന്നു ടേബിള്‍ സ്പൂണ്‍
ഉലുവ രണ്ട് ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് ഞെട്ട് കളഞ്ഞ് വെയിലത്ത് ഉണക്കുക. ചേരുവകള്‍ പ്രത്യേകം വറുത്തെടുക്കുക. വറ്റല്‍മുളക് ചെറുതായി വറുത്തെടുത്ത് എല്ലാ ചേരുവകളും ചേര്‍ത്തു പൊടിച്ച് ആറിയശേഷം അടപ്പുള്ള പാത്രത്തില്‍ സൂക്ഷിക്കുക. സാമ്പാറുണ്ടാക്കുമ്പോള്‍ പൊടിയോടൊപ്പം കായം ചേര്‍ത്താല്‍മതി.
ചമ്മന്തിപ്പൊടി
കായം ഒരു കഷണം
വറ്റല്‍മുളക ് 100 ഗ്രാം
തേങ്ങ ഒന്ന്
മല്ലി ഒരു ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ് (തൊലിയില്ലാത്തത്) ഒന്നേകാല്‍ കപ്പ്
കടലപ്പരിപ്പ് ഒരു കപ്പ്
വാളന്‍പുളി നെല്ലിക്ക വലുപ്പം
ചീനച്ചട്ടിയില്‍ അര ടീസ്പൂണ്‍ എണ്ണ ഒഴിച്ച് കായം ചതച്ചിട്ട് മൂപ്പിച്ചെടുക്കുക. മല്ലി, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് വെവ്വേറെ വറുത്തെടുക്കുക. വറ്റല്‍മുളക് അര ടീസ്പൂണ്‍ എണ്ണ, കാല്‍ ടീസ്പൂണ്‍ ഉപ്പ് ഇട്ട് വറുത്തെടുക്കുക. തേങ്ങ തിരുമ്മി കറിവേപ്പിലയും ചേര്‍ത്തു ചുവപ്പു നിറത്തില്‍ വറുക്കുക. വറ്റല്‍മുളക്, കായം, ഉപ്പ് ഇവ മിക്‌സിയില്‍ ഇട്ട് പൊടിച്ച ശേഷം അതില്‍ കടലപ്പരിപ്പും ഉഴുന്നുപരിപ്പും ഇട്ട് പൊടിച്ചെടുക്കുക. വറുത്ത തേങ്ങയും പുളിയും ഇട്ട് പൊടിച്ചശേഷം എല്ലാ ചേരുവകളും ചേര്‍ത്ത് ചെറുതായി പൊടിച്ച് ചേര്‍ത്തിളക്കി അടപ്പുള്ള കുപ്പിപ്പാത്രത്തില്‍ ഇട്ടുവെക്കുക.
രസപ്പൊടി
വറ്റല്‍മുളക് 75 ഗ്രാം
മല്ലി കാല്‍ കപ്പ്
കുരുമുളക് രണ്ട് ടേബിള്‍ സ്പൂണ്‍
ജീരകം രണ്ട് ടേബിള്‍ സ്പൂണ്‍
തുവരപ്പരിപ്പ്, കടലപ്പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍
എല്ലാ ചേരുവകളും പ്രത്യേകം വറുത്ത് ചേര്‍ത്ത് പൊടിച്ചശേഷം നന്നായി യോജിപ്പിച്ചാല്‍ മതി.

NEWS LETTER
RSS