MATHRUBHUMI RSS
Loading...
ഗ്രാന്റ് ഫീസ്റ്റ്‌

പാരമ്പര്യത്തികവുള്ള വിഭവങ്ങള്‍. തയ്യാറാക്കിയത്: ബാബു അബ്ദുള്ള, (എക്‌സിക്യൂട്ടീവ് ങ്കുഷഫ്, കടവ് റിസോര്‍ട്ട്, കോഴിക്കോട്)


കള്ളപ്പം

പച്ചരി മൂന്ന് കപ്പ്
ചോറ് അര കപ്പ്
വെള്ളം ഒരു കപ്പ്
ഉപ്പ് അര ടീസ്പൂണ്‍
പഞ്ചസാര രണ്ടര ടേബിള്‍സ്പൂണ്‍
കള്ള് ഒരു കപ്പ്
തേങ്ങ ചിരവിയത് മുക്കാല്‍ കപ്പ്
ചുവന്നുള്ളി ആറെണ്ണം
ജീരകം അര ടീസ്പൂണ്‍
വെളുത്തുള്ളി രണ്ട് എണ്ണം

പച്ചരി മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം അരയ്ക്കുക. ഇതിലേക്ക് ചോറും വെള്ളവും ചേര്‍ക്കുക. ശേഷം പഞ്ചസാരയും കള്ളും യോജിപ്പിച്ച് ഏഴ് മണിക്കൂര്‍ വെക്കുക. സവാള, വെളുത്തുള്ളി, ജീരകം, തേങ്ങ എന്നിവ അരച്ചെടുത്ത്, നേരത്തെ അരച്ചുവെച്ച മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഉപ്പും ചേര്‍ത്ത് പത്ത് മിനിട്ട് വെക്കുക. പാനില്‍ എണ്ണ ചൂടാക്കി, മാവൊഴിക്കുക. (ചെറിയ പാന്‍കേക്കിന്റെ രൂപത്തില്‍). തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.

വട്ടയപ്പം

പച്ചരിപ്പൊടി മൂന്ന് കപ്പ്
റവ അര കപ്പ്
യീസ്റ്റ് ഒരു ടീസ്പൂണ്‍
ശര്‍ക്കര (ഉരുക്കി അരിച്ചത്) 200 ഗ്രാം
നെയ്യ് ആവശ്യത്തിന്
ജീരകം അര ടീസ്പൂണ്‍
തേങ്ങ ചിരവിയത് ഒരു കപ്പ്

ഒരു കപ്പ് വെള്ളമൊഴിച്ച് റവ വേവിക്കുക. (കട്ട പിടിക്കരുത്). തേങ്ങയും ജീരകവും നന്നായി അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് ചൂടുവെള്ളവും ചേര്‍ത്ത്, എല്ലാ ചേരുവകളും കൂടെ യോജിപ്പിക്കുക. നാലു മണിക്കൂര്‍ മാറ്റിവെക്കുക. ശേഷം നെയ്യ് പുരട്ടിയ പാത്രത്തില്‍ ഈ മിശ്രിതം ഒഴിച്ച് കുക്കറില്‍ വെച്ച് 20 മിനിട്ട് വേവിക്കുക. തണുക്കുമ്പോള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

പുളിച്ചപ്പം

അരിപ്പൊടി നാല് കപ്പ്
വെള്ളം മൂന്ന് കപ്പ്
പഞ്ചസാര രണ്ട് ടീസ്പൂണ്‍
തേങ്ങ ചിരവിയത് ഒരു കപ്പ്
യീസ്റ്റ് ഒരു ടീസ്പൂണ്‍
ഉപ്പ് മുക്കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി ആറ് ചുള
നെയ്യ് ആവശ്യത്തിന്

ഒരു കപ്പ് അരിപ്പൊടി വെള്ളമൊഴിച്ച് വേവിക്കുക. കുഴമ്പുപരുവത്തില്‍ ആയാല്‍ അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വെയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ്, പഞ്ചസാര, ഉപ്പ്, തേങ്ങ അരച്ചത് എന്നിവ യോജിപ്പിക്കുക. (ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം) മാവ് പൊങ്ങാന്‍ വെക്കുക. ശേഷം പാത്രത്തില്‍ എണ്ണ പുരട്ടി, മാവ് ഒഴിക്കുക. വഴറ്റിയ സവാള മുകളില്‍ വിതറിയ ശേഷം, ആവിയില്‍ 20 മിനിട്ട് വേവിക്കുക. തണുക്കുമ്പോള്‍, മുറിച്ചെടുത്ത് ഉപയോഗിക്കാം.

ബീഫ് ഉലര്‍ത്തിയത്

1.ബീഫ് കഷണമാക്കിയത് 500 ഗ്രാം
2.സവാള (നുറുക്കിയത്) ഒന്ന്
3.ഇഞ്ചി (നേരിയതായി മുറിച്ചത്) ഒന്നര ടീസ്പൂണ്‍
4.വെളുത്തുള്ളി (മുറിച്ചത്) എട്ടെണ്ണം
5.കറിവേപ്പില ഒരു കതിര്‍പ്പ്
6.പച്ചമുളക് (നീളത്തില്‍ മുറിച്ചത്) രണ്ടെണ്ണം
7.മുളക്‌പൊടി ഒരു ടീസ്പൂണ്‍
8.മല്ലിപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
9.മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
10.വിനാഗിരി ആവശ്യമെങ്കില്‍
11.ഉപ്പ് ആവശ്യത്തിന്
12.വെളിച്ചെണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
13. തേങ്ങ നുറുക്കിയത് രണ്ട് ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി (നുറുക്കിയത്്) പത്ത് ചുള
14. മല്ലിപ്പൊടി ഒന്നര ടേബിള്‍സ്പൂണ്‍
15. കുരുമുളക്്‌പൊടി അര ടീസ്പൂണ്‍
16. പെരുഞ്ചീരകം (നുറുക്കിയത്്) അര ടീസ്പൂണ്‍

രണ്ട് കപ്പ് വെള്ളമൊഴിച്ച്്, ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള ചേരുവകള്‍ കുക്കറില്‍ വേവിക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് തേങ്ങാ നുറുക്കിയത്്, ചുവന്നുള്ളി എന്നിവയിട്ട്് വഴറ്റുക. തീ കുറച്ച്, അതിലേക്ക് മല്ലിപ്പൊടി ചേര്‍ത്ത് വഴറ്റിയശേഷം ബീഫ് ചേര്‍ക്കുക. പിന്നീട് കുരുമുളക്, പെരുഞ്ചീരകം എന്നിവയുമിട്ട്, ഗ്രേവി വറ്റുന്നതുവരെ വേവിക്കുക.

മീന്‍ പറ്റിച്ചത്

മീന്‍ കഷണങ്ങള്‍ 400 ഗ്രാം
വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ഉലുവ മൂന്നെണ്ണം
കടുക്് കാല്‍ ടീസ്പൂണ്‍
ഇഞ്ചി (നുറുക്കിയത്) ഒരു ടീസ്പൂണ്‍
വെളുത്തുള്ളി (നുറുക്കിയത്) ഏഴ് ചുള
ചുവന്നുള്ളി (നുറുക്കിയത്) എട്ടെണ്ണം
പച്ചമുളക് (നീളത്തില്‍ മുറിച്ചത്) ഒന്ന്
കറിവേപ്പില ഒരു കതിര്‍പ്പ്
കാശ്മീരിമുളക്‌പൊടി ഒന്നര ടേബിള്‍സ്പൂണ്‍
ചുവന്ന മുളക്‌പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
കുടംപുളി മൂന്ന് കഷണം
ഉപ്പ് ആവശ്യത്തിന്
വെള്ളം നാല് കപ്പ്

വൃത്തിയാക്കിയ മീന്‍, ഉപ്പും മഞ്ഞളും ചേര്‍ത്ത് കുറച്ചുനേരം വെക്കുക. എണ്ണയില്‍ ഉലുവയും കടുകുമിട്ട് പൊട്ടുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം തീ കുറച്ച്, അതിലേക്ക് പൊടികളും ഉപ്പും വെള്ളവും ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ അതിലേക്ക്, മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. ഗ്രേവി കട്ടിയാവുന്നതുവരെ തിളപ്പിക്കുക.

കോഴിമല്ലി പെരളന്‍

ചിക്കന്‍ (ചെറുതായി മുറിച്ചത്) ഒന്ന്
വെളിച്ചെണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
സവാള രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി ഒരു ടീസ്പൂണ്‍ വീതം
കറിവേപ്പില ഒരു കതിര്‍പ്പ്
തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ ഒരു കപ്പ്
1. മല്ലി മൂന്ന് ടേബിള്‍സ്പൂണ്‍
2. ചുവന്നമുളക്‌പൊടി ഒരു ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി, ഗരംമസാല അര ടീസ്പൂണ്‍ വീതം
4. കുരുമുളക് അര ടേബിള്‍സ്പൂണ്‍
5. പെരുഞ്ചീരകം അര ടീസ്പൂണ്‍

(ഒന്നു മുതല്‍ അഞ്ച് വരെയുള്ളവ ചെറുതായി ചൂടാക്കി നന്നായി വറുക്കുക.) എണ്ണയില്‍ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കുക. വഴന്നു വരുമ്പോള്‍, ചിക്കന്‍ ചേര്‍ത്ത് ഇളക്കുക. ശേഷം മസാല ചേര്‍ത്ത് രണ്ടു മിനിട്ട് വേവിക്കുക. തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചുവെച്ച് ചിക്കന്‍ വേവിക്കുക. അതില്‍ ഒന്നാം പാല്‍ ചേര്‍ത്ത്, ഗ്രേവി കട്ടിയാവുന്നതുവരെ വേവിക്കുക.

കപ്പ വേവിച്ചത്

കപ്പ 500 ഗ്രാം
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
ചുവന്ന മുളക് (നുറുക്കിയത്) രണ്ടെണ്ണം
കറിവേപ്പില ഒരു കതിര്‍പ്പ്
മസാലയ്ക്ക്
തേങ്ങ ചിരവിയത് അര കപ്പ്
ഇഞ്ചി(മുറിച്ചത്) ഒരു ടീസ്പൂണ്‍
ചുവന്നുള്ളി നാലെണ്ണം
പച്ചമുളക് (മുറിച്ചത്) രണ്ടെണ്ണം
ജീരകം അര ടീസ്പൂണ്‍
(മസാലയ്ക്ക് ആവശ്യമായ ചേരുവകള്‍ ചതച്ചെടുക്കുക.)

കപ്പ നീളത്തില്‍ മുറിച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ച ശേഷം ചെറുതായി ഉടയ്ക്കുക. കടുക് വറുത്തശേഷം, ചുവന്നമുളകും കറിവേപ്പിലയും ചേര്‍ക്കുക. ശേഷം കപ്പയും മസാലയും യോജിപ്പിക്കുക. ഇളക്കിയശേഷം, ചെറുതീയില്‍ വേവിക്കുക.

മോര് കാച്ചിയത്

തൈര് രണ്ടര കപ്പ്
വെളിച്ചെണ്ണ ഒന്നര ടേബിള്‍ സ്പൂണ്‍
ഉലുവ മൂന്നെണ്ണം
കടുക് അര ടീസ്പൂണ്‍
ജീരകം അര ടീസ്പൂണ്‍
ചുവന്ന മുളക് (രണ്ടായി മുറിച്ചത്) രണ്ടെണ്ണം
കറിവേപ്പില ഒരു കതിര്‍പ്പ്
ചുവന്നുള്ളി (മുറിച്ചത്) ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

ഒരു പാനില്‍ എണ്ണ ചൂടാക്കി, അതിലേക്ക് ഉലുവയും കടുകും ഇടുക. കടുക് പൊട്ടുമ്പോള്‍, ജീരകം, കറിവേപ്പില, ചുവന്ന മുളക് എന്നിവ ചേര്‍ക്കുക. ശേഷം ചുവന്നുള്ളി ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നതു വരെ വഴറ്റുക. അടുപ്പില്‍ നിന്നിറക്കിയ ശേഷം മഞ്ഞള്‍പ്പൊടിയും തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. വീണ്ടും അടുപ്പില്‍ വെച്ച് ചൂടാക്കുക.

പൈനാപ്പിള്‍ പായസം

പൈനാപ്പിള്‍ (ചെറുതായി മുറിച്ചത്) ഒന്നിന്റെ പകുതി
നെയ്യ് രണ്ട് ടേബിള്‍സ്പൂണ്‍
ശര്‍ക്കര ഒരു കപ്പ്
വെള്ളം അര കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍ ഒന്നര കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ മൂന്ന് കപ്പ്
കശുവണ്ടി നുറുക്കിയത് എട്ടെണ്ണം

ശര്‍ക്കര ഉരുക്കി അരിക്കുക. ഒരു ചെറിയ ഉരുളിയില്‍ പകുതി നെയ്യ് ഒഴിച്ച്, പൈനാപ്പിള്‍ അതിലേക്ക് ഇട്ട്, നന്നായി വഴറ്റുക. (അടിയില്‍ പിടിച്ച് തുടങ്ങുന്നതുവരെ വഴറ്റണം). അതിലേക്ക് ശര്‍ക്കര ചേര്‍ത്ത്, കടുംനിറമാവുന്നതു വരെ വേവിച്ച ശേഷം രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കുക.

പിന്നീട്, ഒന്നാം പാലിന്റെ കാല്‍ ഭാഗവും ചേര്‍ത്ത്, പായസം കട്ടിയാവുന്നതുവരെ നന്നായി ഇളക്കുക. ശേഷം തീ കുറച്ച്, ബാക്കിയുള്ള പാലും ചേര്‍ത്ത് ഒരു മിനിട്ട് കൂടെ ഇളക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച്, കശുവണ്ടി ചേര്‍ത്ത് വഴറ്റുക.