വിരുന്നില്‍ വിളമ്പാന്‍ രുചികരമായ ആറ് പുഡിങ്ങുകള്‍. തയ്യാറാക്കിയത് സമീറ മെഹബൂബ്
പ്ലം കേക്ക് പുഡിങ്
പ്ലം കേക്ക് അര കിലോ
പാല്‍ ഒരു ലിറ്റര്‍
മുട്ട ആറെണ്ണം
മില്‍ക്‌മെയ്ഡ് ഒരു ടിന്‍
വാനില എസന്‍സ് ഒരു ടീസ്പൂണ്‍
പഞ്ചസാര മൂന്നു ടേബിള്‍സ്പൂണ്‍
ടൂട്ടി ഫ്രൂട്ടി ഒരു ടേബിള്‍സ്പൂണ്‍
മുട്ട പഞ്ചസാര ചേര്‍ത്ത് നന്നായി അടിച്ച് മയപ്പെടുത്തി പാലും മില്‍ക്‌മെയ്ഡും ചേര്‍ത്ത് ഒന്നുകൂടി നന്നായി യോജിപ്പിക്കുക. വാനില എസന്‍സും ചേര്‍ക്കുക. പ്ലംകേക്ക് കൈകൊണ്ട് പൊടിച്ച് ഡിഷില്‍ നിരത്തുക. ഇതിന്റെ മേലെ പാല്‍ക്കൂട്ട് ഒഴിച്ച് ടൂട്ടി ഫ്രൂട്ടിയും ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.
പൈനാപ്പിള്‍ കേക്ക് പുഡിങ്
പൈനാപ്പിള്‍ കേക്ക് അര കിലോ
ടിന്നില്‍ കിട്ടുന്ന പൈനാപ്പിള്‍ ഒരു ടിന്‍
ഫ്രഷ് ക്രീം ഒരു കപ്പ്
മില്‍ക്‌മെയ്ഡ് ഒരു ടിന്‍
വിപ്പിങ് ക്രീം ഒരു കപ്പ്
ചൈനാ ഗ്രാസ് 10 ഗ്രാം
കേക്ക് ചെറുതായി മുറിച്ച് പുഡ്ഡിങ് ഡിഷില്‍ നിരത്തുക. ചൈനാഗ്രാസ് ഒരു ഗ്ലാസ് വെള്ളത്തില്‍ ഉരുക്കി ഒരു ഡിഷില്‍ ഒഴിച്ച് സെറ്റ് ചെയ്യുക. പൈനാപ്പിള്‍ ചെറുതായി അരിഞ്ഞുവെക്കുക. ഫ്രഷ് ക്രീമും മില്‍ക്‌മെയ്ഡും വിപ്പിങ് ക്രീമും എഗ്ബീറ്റര്‍ കൊണ്ട് നന്നായി അടിക്കുക. ഇതില്‍ പൈനാപ്പിള്‍ അരിഞ്ഞത് ചേര്‍ത്തിളക്കി സെറ്റായ ചൈനാഗ്രാസ് എടുത്ത് ഗ്രേറ്റ് ചെയ്ത് ഇതില്‍ ചേര്‍ത്തിളക്കി എല്ലാംകൂടി യോജിപ്പിച്ചശേഷം കേക്കിന്റെ മേലെ ഒഴിച്ച് ഫ്രിഡ്ജില്‍ സെറ്റ് ചെയ്യുക.
ക്വിക്കറ്റ് റ്റിറാമിസു
കനം കുറച്ച് മുറിച്ച സ്പഞ്ച് കേക്ക്
കഷണങ്ങള്‍ 15 എണ്ണം
കടുപ്പമുള്ള കാപ്പി 285 മില്ലി
പൊടിച്ച പഞ്ചസാര നാല് വലിയ സ്പൂണ്‍
ക്രീം ചീസ് 500 ഗ്രാം
വാനില എസന്‍സ് ഒരു ചെറിയ സ്പൂണ്‍
ഓറഞ്ച് ജ്യൂസും ഓറഞ്ച് തൊലിയും ഒരു ഓറഞ്ചിന്റേത്
ഡാര്‍ക്ക് ചോക്ലേറ്റ് 100ഗ്രാം
ആഴമുള്ള ഇടത്തരം ബൗളില്‍ സ്പഞ്ച് കേക്ക് കഷണങ്ങള്‍ ഒന്നിനു മേല്‍ ഒന്ന് എന്ന രീതിയില്‍ നിരയായി അടുക്കുക. കാപ്പിയില്‍ രണ്ട് വലിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കലക്കുക. കേക്ക് കഷണങ്ങള്‍ക്ക് മേലെ ഈ കാപ്പി ഒഴിക്കുക. ഏറ്റവും മുകളിലുള്ള നിര കാപ്പിയില്‍ കുതിര്‍ത്ത് കാണാത്തവിധം മൂടിയിരിക്കണം. കേക്ക് കുതിരുന്ന സമയംകൊണ്ട് ചീസ് ഒരു പാത്രത്തിലിട്ട് ബാക്കി പഞ്ചസാരയും ചേര്‍ത്ത് മൃദുവാകുംവരെ അടിക്കുക. എസന്‍സും ചേര്‍ക്കുക. കട്ടി കൂടുതലാണെങ്കില്‍ ഓറഞ്ച് ജ്യൂസ് ഒഴിച്ച് അയവ് വരുത്താം. ഇതാണ് വാനില ക്രീം. ബാക്കി ഓറഞ്ച് ജ്യൂസ് സ്പഞ്ച് കേക്ക് കഷണങ്ങളുടെ മീതെ തളിക്കുക. വാനില ക്രീം സ്പഞ്ച് കേക്ക് കഷണങ്ങളുടെ മീതെ പുരട്ടുക. ഏറ്റവും മുകളില്‍ ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും വിതറുക. ഓറഞ്ച് തൊലി കനം കുറച്ച് കഷണങ്ങളാക്കി ഇതിന്റെ മേലെ വിതറി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുക.
കേക്ക് വിത്ത് ഡ്രൈ ഫ്രൂട്ട്‌സ് പുഡിങ്

ബട്ടര്‍ കേക്ക് 250 ഗ്രാം
ജാം അര കപ്പ്
പാല്‍ തിളപ്പിച്ചത് നാലു കപ്പ്
കസ്റ്റാര്‍ഡ് പൗഡര്‍ നാലു വലിയ സ്പൂണ്‍
പഞ്ചസാര ആറ് വലിയ സ്പൂണ്‍
വാനില എസന്‍സ് ഒരു ടീസ്പൂണ്‍
ഡ്രൈ ഫ്രൂട്‌സ് ഒരുകപ്പ്
ജാം മൂന്നു ടേബിള്‍സ്പൂണ്‍ ചെറു ചൂടുവെള്ളം ഒഴിച്ച് യോജിപ്പിച്ച് അല്പം ലൂസാക്കുക. പുഡ്ഡിങ് ഡിഷില്‍ കേക്ക് നിരത്തി ഇതിന്റെ മേലെ ജാം തേച്ച് പിടിപ്പിക്കുക. പാല്‍ തിളപ്പിച്ചത്, കസ്റ്റാര്‍ഡ് പൗഡര്‍, പഞ്ചസാര എന്നീ ചേരുവകള്‍ യോജിപ്പിച്ച് അടുപ്പത്ത് വെക്കുക. തുടരെ ഇളക്കി കട്ടികുറഞ്ഞ അധികം കുറുകാാത്ത കസ്റ്റാര്‍ഡ് തയ്യാറാക്കുക. കസ്റ്റാര്‍ഡില്‍ എസന്‍സ് ചേര്‍ത്തിളക്കിയശേഷം കേക്കിന്റെ മുകളില്‍ ഒഴിക്കുക. ഫ്രീസറില്‍ വെച്ച് പകുതി സെറ്റായ ശേഷം മേലെ ഡ്രൈ ഫ്രൂട്‌സ് വിതറി ഒന്നുകൂടി സെറ്റ് ചെയ്യുക

ബട്ടര്‍ സ്‌കോച്ച് പുഡിങ്
മുട്ടയുടെ മഞ്ഞ മൂന്നെണ്ണം
ഡാര്‍ക്ക് ബ്രൗണ്‍ ഷുഗര്‍ ഒരു കപ്പ്
ഉപ്പ് കാല്‍ ടീസ്പൂണ്‍
പാല്‍ രണ്ടേകാല്‍ കപ്പ്
ക്രീം മുക്കാല്‍ കപ്പ്
ബട്ടര്‍ (ചെറുതായി നുറുക്കിയത്) മൂന്ന് ടേബിള്‍സ്പൂണ്‍
കോണ്‍ഫ്ലോര്‍ 1/3 കപ്പ്
വാനില രണ്ട് ടീസ്പൂണ്‍
ഒരു പാത്രത്തില്‍ മുട്ടയുടെ മഞ്ഞ നന്നായടിച്ച് മാറ്റിവെക്കുക. ഒരു സോസ് പാനില്‍, ബ്രൗണ്‍ ഷുഗര്‍, കോണ്‍ഫ്ലോര്‍, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. പാല്‍, ക്രീം എന്നിവ ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കുക. ഈ മിശ്രിതം കട്ടിയാവുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കണം. ശേഷം അടുപ്പില്‍ നിന്ന് മാറ്റിവെക്കുക. ഈ മിശ്രിതം ഒരു കപ്പിലെടുത്ത്, മുട്ടയുടെ മഞ്ഞയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് പാനിലേക്കൊഴിച്ച്, വീണ്ടും ചെറുതീയീല്‍ വെച്ച്, കട്ടിയാവുന്നതുവരെ വേവിക്കുക. ശേഷം അടുപ്പില്‍ നിന്നെടുത്ത്, വാനിലയും ബട്ടറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതൊരു ബൗളിലേക്കൊഴിച്ച്, തണുക്കാന്‍ വെക്കുക. മുകളില്‍ ഒരു പ്ലാസ്റ്റിക് കടലാസ് കൊണ്ട് മൂടണം. നന്നായി തണുത്ത് കഴിയുമ്പോള്‍ എടുത്ത് ഉപയോഗിക്കാം.
ചോക്ലേറ്റ് കേക്ക് പുഡിങ്

ചോക്ലേറ്റ് കേക്ക് 250 ഗ്രാം
ഡാര്‍ക്ക് ചോക്ലേറ്റ് 150 ഗ്രാം
വെണ്ണ 75 ഗ്രാം
ക്രീം 425 മില്ലി
പൊടിച്ച പഞ്ചസാര 110 ഗ്രാം
കറുവപ്പട്ട അര ടീസ്പൂണ്‍
മുട്ട മൂന്ന്
കേക്ക് ത്രികോണാകൃതിയില്‍ മുറിക്കുക. ഒരു ബൗളില്‍ ചോക്ലേറ്റ്, വെണ്ണ, ക്രീം, പഞ്ചസാര, കറുവപ്പട്ട പൊടിച്ചത് എന്നിവ യോജിപ്പിച്ച് അടുപ്പില്‍ ഒരു പാത്രത്തില്‍ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ പാത്രത്തോടെ പിടിച്ച് വെണ്ണയും ചോക്ലേറ്റും പഞ്ചസാരയും ഉരുകി അലിയുന്നതുവരെ തുടരെയിളക്കുക. അടുപ്പില്‍ നിന്ന് വാങ്ങി ഹാന്‍ഡ് മിക്‌സികൊണ്ട് നന്നായടിക്കുക.
വേറൊരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായടിക്കുക. ചോക്ലേറ്റ് മിശ്രിതം ഇതിനു മീതെ ഒഴിച്ച് വീണ്ടും നന്നായടിക്കുക. ഡിഷിന്റെ അടിയിലായി ഈ മിശ്രിതത്തിന്റെ കനം കുറഞ്ഞ ലെയര്‍ നിരത്തുക. ഇതിന്റെ മീതെ ത്രികോണാകൃതിയില്‍ മുറിച്ച കേക്ക് കഷണങ്ങള്‍ നിരത്തുക. മീതെ വീണ്ടും ചോക്ലേറ്റ് മിശ്രിതം നിറയ്ക്കുക. ഇങ്ങനെ ആവര്‍ത്തിച്ച് ഫ്രീസറില്‍ വെച്ച് സെറ്റ് ചെയ്‌തെടുക്കുക.

NEWS LETTER
RSS