MATHRUBHUMI RSS
Loading...
ചായയ്‌ക്കൊപ്പം ബ്രഡ് രസഗുള

ബ്രഡ് ഉപയോഗിച്ച് തയ്യാറാക്കുന്ന രസഗുളയാണ് ഇത്തവണ രുചിയിലെ വിഭവം. വൈകുന്നേരങ്ങളില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പലഹാരമാണിത്. മാവേലിക്കര ബുദ്ധ ജങ്ഷന് സമീപം മംഗലശ്ശേരില്‍ മോഹനക്കുറുപ്പിന്റെ ഭാര്യയും കൊല്ലകടവ് വ്യവസായ എസ്റ്റേറ്റിലെ റോട്ടോവെല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടറുമായ ജയശ്രീ കുറുപ്പാണ് പാചകരീതി വിവരിക്കുന്നത്.

ചേരുവകള്‍

ബ്രഡ്-ഒരുപായ്ക്കറ്റ്, തേങ്ങചിരകിയത്-അരമുറി, പഞ്ചസാര-പാകത്തിന്, എണ്ണ-വറുക്കാന്‍ വേണ്ടത്, പാല്‍ -ആവശ്യത്തിന്.

പാചകവിധി

കഷണങ്ങളാക്കിയ ബ്രഡിന്റെ മൃദുവായ ഭാഗം കൈകൊണ്ട് പൊടിച്ചെടുത്ത് തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് പാലില്‍ കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി തിളയ്ക്കുന്ന എണ്ണയില്‍ ഇടുക.

തവിട്ടുനിറമാകുമ്പോള്‍ വറുത്തുകോരുക, ചെറുചൂടോടെ ചായയ്‌ക്കൊപ്പം കഴിക്കാം. പാചക സംശയത്തിന് വിളിക്കാം- 0479 2358774.