ഇത്തവണ പെരുന്നാള്‍ കോളൊരുക്കാന്‍ മലബാറിന്റെ പുതുമയുള്ള വിഭവങ്ങളാവട്ടെ. തയ്യാറാക്കിയത് എം.എ. ഹുസൈന്‍, കാസര്‍കോട്.
കിളിക്കൂട് അപ്പം

ചിക്കന്‍ അര കിലോ
മുട്ട, പച്ചമുളക് ആറെണ്ണം വീതം
ഇഞ്ചി, വെളുത്തുള്ളി അരച്ചത് രണ്ടു സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് മൂന്നെണ്ണം
കോഴിറൊട്ടി എട്ടെണ്ണം
മുളകുപൊടി ഒരു സ്പൂണ്‍
മല്ലിപ്പൊടി ഒരു സ്പൂണ്‍
കുരുമുളകുപൊടി, മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ വീതം
ചിക്കന്‍മസാല രണ്ടു ടീസ്പൂണ്‍
ഗരംമസാല അര ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
സേമിയ, എണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
ചിക്കനില്‍ ആവശ്യത്തിനുള്ള ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ച് ഇറച്ചിമാത്രം അടര്‍ത്തിയെടുത്ത് നല്ല മയത്തില്‍ മിക്‌സിയില്‍ അരച്ചെടുക്കുക. അഞ്ചു മുട്ട പുഴുങ്ങി വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി അരച്ചത് എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റണം. ഇതിലേക്ക് പാകത്തിനുള്ള ഉപ്പും വേവിച്ച് അരച്ച ഇറച്ചി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരംമസാല, ചിക്കന്‍മസാല എന്നിവ ചേര്‍ത്ത് വഴറ്റി അടുപ്പില്‍ നിന്ന് വാങ്ങണം. റൊട്ടിക്കഷണങ്ങള്‍ വെള്ളത്തില്‍ മുക്കി പിഴിഞ്ഞെടുത്ത ശേഷം തയ്യാറാക്കി വെച്ച മസാലയില്‍ ചേര്‍ത്ത് നല്ലവണ്ണം കുഴച്ച് യോജിപ്പിക്കണം. ഇതില്‍നിന്ന് അഞ്ചോ ആറോ ഉരുളകള്‍ ഉരുട്ടി പത്തിരി പ്രസില്‍ അലുമിനിയം ഫോയിലോ പ്ലാസ്റ്റിക് കവറോ വെച്ച് അല്‍പം എണ്ണ തടവി തയ്യാറാക്കിയ ഉരുളവെച്ച് മറ്റൊരു കവര്‍കൊണ്ട് മൂടുക. അതിനുശേഷം അച്ച് അമര്‍ത്തി പൂരിയുടെ വലുപ്പത്തില്‍ പരത്തുക. ഇതിനകത്ത് പുഴുങ്ങിയ മുട്ട വെച്ച് കവര്‍ ചെയ്ത് ഉരുട്ടിയെടുക്കുക. ബാക്കി രണ്ട് മുട്ട അടിച്ച് വെക്കുക. ഇതില്‍ ഉരുട്ടിയെടുത്ത ഉരുള മുക്കിയെടുത്ത് സേമിയയില്‍ ഒരുപോലെ പൊതിയണം. എണ്ണ ചൂടാകുമ്പോള്‍ രണ്ടെണ്ണം വീതം ഇടുക. എന്നിട്ട് പൊന്‍നിറത്തില്‍ പൊരിച്ച് കോരിയെടുക്കുക.

മസാല പുട്ട്

മസാലയ്ക്ക് വേണ്ട ചേരുവകള്‍:
കോഴി അര കിലോ
സവാള, പച്ചമുളക് നാല് എണ്ണം വീതം
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി അഞ്ച് അല്ലി
കറിവേപ്പില ഒരു തണ്ട്
മല്ലിയില അരിഞ്ഞത് ഒരു സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത് ഒന്ന്
കുരുമുളക് തരുതരുപ്പായി പൊടിച്ചത് ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി, മുളക്‌പൊടി അര സ്പൂണ്‍ വീതം
ഗരം മസാല അര ടീസ്പൂണ്‍
ചിക്കന്‍ മസാല, പുതിന ഒരു ചെറിയ സ്പൂണ്‍
എണ്ണ, ഉപ്പ് പാകത്തിന്
പുട്ടിന് വേണ്ട ചേരുവകള്‍:
റവ ചെറുതായി വറുത്തത് അര കിലോ
തേങ്ങ അര മുറി
ഉപ്പ് പാകത്തിന്
കോഴി കഷണങ്ങളാക്കിയത് കുറച്ച് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, പാകത്തിനുള്ള ഉപ്പ് ചേര്‍ത്ത് പുരട്ടി കുറച്ച് സമയം വെച്ചശേഷം എണ്ണയില്‍ നന്നായി പൊരിച്ചെടുക്കുക. പൊരിച്ച ചിക്കന്‍ ചെറിയ കഷണങ്ങളാക്കി പിച്ചിക്കീറിയെടുക്കുക. ഇറച്ചി പൊരിച്ച എണ്ണയില്‍നിന്ന് കുറച്ചെടുത്ത് ചൂടാക്കി സവാള വെളുത്തുള്ളി, ഇഞ്ചി പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. സവാള ചുവന്നനിറമാകുമ്പോള്‍ ഇറച്ചി പിച്ചിക്കീറിയതും കുരുമുളക് ചതച്ചത് മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ചിക്കന്‍ മസാല, ഗരംമസാല എന്നിവ ചേര്‍ത്ത് വഴറ്റി എണ്ണ തെളിയുമ്പോള്‍ തക്കാളി പൊടിയായി അരിഞ്ഞതും പാകത്തിന് ഉപ്പും മല്ലിയില, പുതിന എന്നിവ ചേര്‍ത്തിളക്കി വാങ്ങുക മസാല തയ്യാര്‍.
റവ ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനെന്നപോലെ നനച്ച് വെക്കുക. ശേഷം പുട്ട് കുറ്റിയില്‍ നിറച്ച് ആവി കയറ്റുക. ആവി കയറ്റിയ പുട്ട് പുറത്തെടുത്ത് പൊടിച്ച് വെക്കുക. വീണ്ടും പുട്ടുകുറ്റിയെടുത്ത് ആദ്യം തേങ്ങ ചിരവിയത് പിന്നെ തയ്യാറാക്കിയ മസാല ഇതിന് മീതെ പൊടിച്ച് വെച്ച പുട്ട് എന്നിങ്ങനെ ഇടവിട്ട് നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.

നിറച്ച പിടിയും പൂരിയും(കോഴിക്കടുമ്പ്)

കോഴി അര കിലോ
പച്ചമുളക് നാലെണ്ണം
ചിക്കന്‍മസാല നാലു ടേബിള്‍സ്പൂണ്‍
സവാള രണ്ടെണ്ണം
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി എട്ട് അല്ലി
തേങ്ങാപ്പാല്‍ ഒന്നര കപ്പ്
തക്കാളി ഒരെണ്ണം വലുത്
എണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
കറിവേപ്പില രണ്ടു തണ്ട്
ഉപ്പ് പാകത്തിന്
നിറച്ച പിടിക്ക് വേണ്ട ചേരുവകള്‍
കോഴിയിറച്ചി ഉപ്പിട്ട് വേവിച്ച്
കീറി ചീകിയെടുത്തത് രണ്ടു കപ്പ്
മുളകുപൊടി ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി അര സ്പൂണ്‍
ചിക്കന്‍മസാല രണ്ടു സ്പൂണ്‍
എണ്ണ ഒരു വലിയ സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് രണ്ടെണ്ണം
പച്ചമുളക് പൊടിയായി അരിഞ്ഞത് മൂന്നെണ്ണം
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു സ്പൂണ്‍
തേങ്ങാപ്പാല്‍ ഒന്നര കപ്പ്
വെള്ളം ഒരു കപ്പ്
അരിപ്പൊടി രണ്ടു കപ്പ്
ഉപ്പ് പാകത്തിന്
പൂരിക്ക് വേണ്ട ചേരുവകള്‍
മൈദ കാല്‍കിലോ
വെള്ളം ആവശ്യത്തിന്
എണ്ണ വറുക്കാന്‍ പാകത്തിന്
ഉപ്പ് പാകത്തിന്
പിടി തയ്യാറാക്കുന്ന വിധം
ചീകിയെടുത്ത ഇറച്ചിയില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി ഇവ പുരട്ടി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. അധികം മൊരിഞ്ഞ് പോകരുത്. ഇതേ എണ്ണയില്‍തന്നെ സവാള, പച്ചമുളക് അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി അരച്ചത് ചേര്‍ത്ത് വീണ്ടും വഴറ്റുക. വഴന്ന മണം വരുമ്പോള്‍ പൊരിച്ച ഇറച്ചിയും പാകത്തിനുള്ള ഉപ്പും മസാലയും ചേര്‍ത്ത് നന്നായി ഇളക്കി ഉലര്‍ത്തി അടുപ്പില്‍ നിന്നും വാങ്ങുക. അരിപ്പൊടി കുഴയ്ക്കാന്‍ ആവശ്യമായ തേങ്ങാപ്പാലും വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ അരിപ്പൊടി ചേര്‍ത്ത് തീ കുറച്ച് ഇളക്കുക. പൊടി ഉരുള പരുവമാകുമ്പോള്‍ വാങ്ങുക. വെള്ളം പോരെങ്കില്‍ അല്‍പം ചൂടുവെള്ളം ചേര്‍ക്കുക. മാവ് ചൂടാറിയശേഷം മയത്തില്‍ കുഴച്ചെടുക്കുക. കുഴച്ച മാവ് ചെറുനാരങ്ങ വലുപ്പത്തില്‍ ഉരുട്ടി കൈവെള്ളയില്‍ വെച്ച് പരത്തുക. ഇതില്‍ തയ്യാറാക്കിയ കോഴിമസാല നിറച്ച് നീളത്തില്‍ ഉരുട്ടണം. (ചെറിയ ഉന്നക്കായയുടെ വലുപ്പത്തില്‍) എല്ലാം ഉരുട്ടിയശേഷം ആവിയില്‍ വേവിച്ചെടുക്കുക.
പൂരി തയ്യാറാക്കുന്ന വിധം
മൈദയില്‍ പാകത്തിനുള്ള ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിപ്പരുവത്തില്‍ കുഴയ്ക്കുക. ഇതില്‍നിന്നും ചെറിയ ഉരുള ഉരുട്ടി പൂരിയുടെ വലുപ്പത്തില്‍ പരത്തി എണ്ണയില്‍ വറുത്തെടുക്കുക. ബാക്കിയുള്ള എല്ലാ പൂരികളും വറുത്തു കോരുക.
കറി തയ്യാറാക്കുന്ന വിധം
കോഴി കഷണങ്ങളാക്കി കഴുകി വെക്കുക. സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ നന്നായി ചതച്ചെടുക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ചതച്ചുവെച്ച ചേരുവകള്‍ പകുതി മൂപ്പിക്കുകയും അതിനു ശേഷം ഇറച്ചിക്കഷണങ്ങള്‍ ചേര്‍ത്ത് അഞ്ചു മിനുട്ട് വഴറ്റുകയും ചെയ്യുക. ഇതിലേക്ക് ചിക്കന്‍മസാല ചേര്‍ത്ത് വഴറ്റിക്കഴിയുമ്പോള്‍ തക്കാളി അരിഞ്ഞതും കറിവേപ്പിലയും പാകത്തിനുള്ള ഉപ്പും അര കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. നല്ലതുപോലെ വെന്ത് തിളയ്ക്കുമ്പോള്‍ തയ്യാറാക്കിയ പിടിയും പൂരിയും ചേര്‍ക്കണം. കറി കുഴഞ്ഞ് പരുവത്തിലാകുമ്പോള്‍ തേങ്ങാപ്പാലും ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ വാങ്ങുക.

മുട്ടക്കുന്‍സ്
മുട്ട അഞ്ചെണ്ണം
മസാലയ്ക്ക് വേണ്ട ചേരുവകള്‍
സവാള പൊടിയായി അരിഞ്ഞത് മൂന്നെണ്ണം
പച്ചമുളക് പൊടിയായി അരിഞ്ഞത് നാലെണ്ണം
തക്കാളി പൊടിയായി അരിഞ്ഞത് പകുതി
ഇഞ്ചി, വെളുത്തുള്ളി അരച്ചത് രണ്ടു സ്പൂണ്‍
മുളകുപൊടി ഒന്നര സ്പൂണ്‍
മല്ലിപ്പൊടി ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
ചിക്കന്‍ കാല്‍ കിലോ
ചിക്കന്‍ മസാല ഒരു സ്പൂണ്‍
ഗരംമസാല അര സ്പൂണ്‍
മല്ലിയില (ചെറുതായരിഞ്ഞത്) ഒരു സ്പൂണ്‍
എണ്ണ ആവശ്യത്തിന്
മാവ് തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍
മൈദ രണ്ടു കപ്പ്
മുട്ട ഒന്ന്
വെള്ളം കലക്കാന്‍ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
ആവശ്യത്തിന് ഉപ്പും വെള്ളവും മുളകുപൊടി, മഞ്ഞള്‍പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് ചിക്കന്‍ വേവിക്കുക. വെന്തശേഷം ഇറച്ചി മാത്രം അടര്‍ത്തിയെടുത്ത് മിക്‌സിയില്‍ ഒന്ന് മിന്‍സ് ചെയ്‌തെടുക്കണം. മസാലയ്ക്കുള്ള ഇറച്ചി തയ്യാര്‍. മൈദയില്‍ പാകത്തിനുള്ള ഉപ്പും വെള്ളവും മുട്ടയും ചേര്‍ത്ത് ഇഡ്ഡലിമാവിന്റെ പരുവത്തില്‍ കലക്കി വെക്കുക. മുട്ട പുഴുങ്ങി തൊലി കളഞ്ഞ് രണ്ടായി പിളര്‍ത്തിവെക്കുക. ഇതില്‍ നിന്ന് മഞ്ഞക്കരു എടുത്തുവെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി അരച്ചത് മൂപ്പിക്കുക. ഇതിലേക്ക് സവാള, പച്ചമുളക് അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പാകത്തിനുള്ള ഉപ്പ്, തക്കാളി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചിക്കന്‍മസാല മിന്‍സ് ചെയ്തരച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും മൂപ്പിക്കുക. ഇതിലേക്ക് മല്ലിയില, ഗരംമസാല എന്നിവ ചേര്‍ത്ത് വാങ്ങുക. തണുത്തശേഷം പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതില്‍ നിന്ന് കുറച്ചെടുത്ത് മുട്ടയുടെ അകത്ത് നിറയ്ക്കുക. വറുക്കാന്‍ ആവശ്യമായ എണ്ണ ചൂടാക്കി നിറച്ച മുട്ട മാവില്‍ മുക്കി പൊന്‍നിറത്തില്‍ വറുത്തെടുക്കുക.
പൂവപ്പം
മൈദ അര കിലോ
വെള്ളം കുഴയ്ക്കാന്‍ പാകത്തിന്
ഉപ്പ് പാകത്തിന്
അകത്ത് നിറയ്ക്കുന്നതിന്
തേങ്ങ ചിരവിയത് അര മുറി
സേമിയ ചെറുതായി പൊടിച്ചത് ഒന്നര കപ്പ്
അണ്ടിപ്പരിപ്പ്, മുന്തിരി പൊടിച്ചത് രണ്ടു ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂണ്‍
ഡാല്‍ഡ ഒരു സ്പൂണ്‍
എണ്ണ വറുക്കാന്‍ ആവശ്യത്തിന്
മൈദയില്‍ പാകത്തിനുള്ള ഉപ്പും വെള്ളവും ചേര്‍ത്ത് മയത്തില്‍ കുഴച്ചെടുക്കുക. (ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ) ഒരു പാനില്‍ ഡാല്‍ഡ ചൂടാക്കി പൊടിച്ച അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ മൂപ്പിക്കുക. ഇതിലേക്ക് ചിരവിയ തേങ്ങയും സേമിയ പൊടിച്ചതും ചേര്‍ത്ത് പൊന്‍നിറമാകുന്നതുവരെ വറുക്കുക. പഞ്ചസാരയും ഏലയ്ക്കാപൊടിയും ചേര്‍ത്ത് അടുപ്പില്‍നിന്നും വാങ്ങുക. കുഴച്ച മാവില്‍ നിന്ന് ചെറുനാരങ്ങ വലുപ്പത്തില്‍ ഉരുട്ടിയെടുത്ത് രണ്ടര ഇഞ്ച് വലിപ്പത്തിലുള്ള പൂരികളായി ഇവ പരത്തുക. ഓരോ പൂരിയുടെയും നടുവില്‍ നേരത്തെ തയ്യാറാക്കിയ കൂട്ട് വെച്ചശേഷം സഞ്ചിപോലെ നടുവിലേക്ക് മടക്കുക. ചെറിയ പ്ലിറ്റുകള്‍ പോലെയെടുത്ത് നടുവിലേക്ക് കൂട്ടിപ്പിടിച്ച് ഒന്നു ചെറുതായി പ്രസ് ചെയ്താല്‍ മതിയാവും. ഇത് ചൂടാക്കിയ എണ്ണയിലിട്ട് പൊന്‍നിറത്തില്‍ വറുത്ത് കോരുക.
തുര്‍ക്കിപ്പത്തിരി

മൈദ അര കിലോ
നെയ്യ് ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ വറുക്കാന്‍ ആവശ്യത്തിന്
മധുരമുള്ള കൂട്ടിന് (ഫില്ലിങ്ങിന്)
കോഴിമുട്ട നാല്
പഞ്ചസാര ആവശ്യത്തിന്
അണ്ടിപ്പരിപ്പ്, മുന്തിരി നുറുക്കിയത് ആവശ്യത്തിന്
നെയ്യ് ഒരു ടേബിള്‍സ്പൂണ്‍
എരിവുള്ള കൂട്ടിന് (ഫില്ലിങ്ങിന്)
കോഴിയിറച്ചി കാല്‍ കിലോ
സവാള പൊടിയായി അരിഞ്ഞത് നാലെണ്ണം
പച്ചമുളക് പൊടിയായി അരിഞ്ഞത് ആറെണ്ണം
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി, മുളകുപൊടി അര ടീസ്പൂണ്‍ വീതം
ചിക്കന്‍മസാല, ഗരംമസാല ഒരു ടീസ്പൂണ്‍ വീതം
ഉപ്പ് പാകത്തിന്
മൈദയില്‍ നെയ്യ് ചേര്‍ത്ത് പുട്ടിന്റെ പൊടി നനയ്ക്കുന്നതുപോലെ തിരുമ്മുക. ഇതില്‍ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിപരുവത്തില്‍ മയപ്പെടുത്തി കുഴച്ചെടുക്കുക. ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ മാവ് ഉരുട്ടി വലിയ ചപ്പാത്തിയായി പരത്തി ചെറിയ പൂരികളാക്കി മുറിച്ച് വറുത്ത് കോരുക.
എരിവുള്ള മസാല തയ്യാറാക്കുന്ന വിധം
കോഴി ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച് മിന്‍സ് ചെയ്യുക. കുറച്ച് എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി അരച്ചത് എന്നിവ ചേര്‍ക്കുക. വഴന്നശേഷം ഇതിലേക്ക് മുളകുപൊടി, ചിക്കന്‍മസാല, ഗരംമസാല, പാകത്തിനുള്ള ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി മൊരിച്ച് വാങ്ങുക.
മധുരമുള്ള ഫില്ലിങ് ഉണ്ടാക്കുന്ന വിധം
മുട്ടയില്‍ പഞ്ചസാരയും അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. നെയ്യ് ചൂടാക്കി അടിച്ചെടുത്ത കൂട്ട് ഒഴിച്ച് ചിക്കിയെടുക്കുക. ചെറുനാരങ്ങാ വലിപ്പത്തില്‍ മാവെടുത്ത് ചെറിയ ചപ്പാത്തിപോലെ പരത്തിയെടുക്കുക. നടുവില്‍ മസാല വെച്ച് ഇതിനു മുകളില്‍ നേരത്തെ വറുത്ത പൂരി വെക്കുക. ഇതിനു മേലെ മധുരഫില്ലിങ് വെച്ച് ചപ്പാത്തിയുടെ വശങ്ങളെല്ലാം ചുരുക്കുപോലെ ഞൊറിയെടുത്ത് ബാക്കിവരുന്ന മാവ് മേലെനിന്നും നുള്ളിയെടുക്കുക. വറുക്കാന്‍ ആവശ്യമായ എണ്ണ ചൂടാക്കി ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരുക.

NEWS LETTER
RSS