MATHRUBHUMI RSS
Loading...
നുള്ളിപ്പുട്ട്‌
ഷീല സോമന്‍


1. പച്ചരിപ്പൊടി വറുത്തത് ഒരു കപ്പ്
2. ചെറുപഴം ചെറുതായി ഉടച്ച് ഒരു കപ്പ്
3. ഉപ്പ് ഒരു നുള്ള്
4. ഏലയ്ക്ക പൊടിച്ചത് അര ടീസ്​പൂണ്‍
5. പഞ്ചസാര മൂന്ന് ടീസ്​പൂണ്‍
6. വെളിച്ചെണ്ണ പാകത്തിന്

1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ലപോലെ മയത്തില്‍ കുഴച്ചുവെക്കുക. ഈ മാവ് കുറെശ്ശെ പിച്ചിയെടുത്ത് തിളച്ച വെളിച്ചെണ്ണയില്‍ വറുത്തു കോരി ഉപയോഗിക്കാം. (ചെറുപഴം കൂടുതലും അരിപ്പൊടി അതിന്റെ പാകത്തിനും ചേര്‍ക്കാം. മാവ് നുള്ളിയെടുക്കാന്‍ പാകത്തിന് കുഴയ്ക്കുക).