MATHRUBHUMI RSS
Loading...
ചക്കക്കുരു അട
സുനന്ദ സുനില്‍കുമാര്‍

1. ഉണങ്ങലരി രണ്ട് ടേ.സ്​പൂണ്‍
2. ഗോതമ്പ് രണ്ട് ടേ.സ്​പൂണ്‍
3. ചെറുപയര്‍പരിപ്പ് ഒരു ടേ.സ്​പൂണ്‍
4. കടലപ്പരിപ്പ് രണ്ട് ടേ.സ്​പൂണ്‍
5. മുതിര ഒരു ടേ.സ്​പൂണ്‍
6. എള്ള് രണ്ട് ടേ.സ്​പൂണ്‍
7. മമ്പയര്‍ ഒരു ടേ.സ്​പൂണ്‍
8. മുത്താറി ഒരു ടേ.സ്​പൂണ്‍
9. ഉലുവ ഒരു നുള്ള്
10. തേങ്ങ ചിരകിയത് ഒരുമുറി
11. ശര്‍ക്കര 200 ഗ്രാം
മാവ് തയ്യാറാക്കാന്‍
12. ചക്കക്കുരു 15 എണ്ണം
13 മൈദ 400 ഗ്രാം
14. ഉപ്പ് പാകത്തിന്
15. അയമോദകം (ചൂടാക്കിയത്) ഒരു സ്​പൂണ്‍
16. ചുക്കുപൊടി അര ടീസ്​പൂണ്‍

1 മുതല്‍ 9 വരെ ചേരുവകള്‍ ചൂടാക്കി തരുതരുപ്പായി പൊടിക്കുക. ശര്‍ക്കര കാല്‍ഗ്ലാസ് വെള്ളം ചേര്‍ത്ത് പാനിയാക്കി അരിച്ചുവെക്കുക. ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത്തുവെച്ച് ശര്‍ക്കര പാനിയൊഴിച്ച് ചൂടായതിലേക്ക് പൊടിച്ച നവധാന്യവും ചിരകിയ തേങ്ങയും ചേര്‍ത്ത് ഫില്ലിങ് ആക്കാന്‍ പാകത്തിന് വിളയിച്ചെടുക്കുക. ചക്കക്കുരു തോലോടുകൂടി കനലിലിട്ട് വറുത്ത് തൊലി കളഞ്ഞ് മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. 13 മുതല്‍ 16 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി പൂരിക്കെന്നപോലെ പരത്തി പകുതിഭാഗത്ത് 2 സ്​പൂണ്‍ ഫില്ലിങ് കോരിവെച്ച് മടക്കി വിരല്‍കൊണ്ടമര്‍ത്തി വെളിച്ചെണ്ണയില്‍ വറുത്തെടുക്കാം.