MATHRUBHUMI RSS
Loading...
മിക്‌സഡ് ഫ്രൂട്ട് വട്ടയപ്പം
്അമ്പിളി വിജയന്‍

1. വട്ടയപ്പത്തിന്റെ പൊടി ഒരു കപ്പ്
2. തേങ്ങ അരച്ചത് രണ്ട് കപ്പ്
3. ചോറ് അരച്ചത് രണ്ട് ടീസ്​പൂണ്‍
4. പഞ്ചസാര അരക്കപ്പ്
5. ഏത്തപ്പഴം അരച്ചത് അര കപ്പ്
6. ഉപ്പ് കാല്‍ ടീസ്​പൂണ്‍
7. മൈദ 100 ഗ്രാം
8. പഞ്ചസാര 4 ടീസ്​പൂണ്‍
9. മുട്ട ഒന്ന്
10. കിസ്മിസ്, അണ്ടിപ്പരിപ്പ് ആവശ്യത്തിന്
11. ഏലയ്ക്ക ചതച്ചത് 4 എണ്ണം
12. സോഡാപ്പൊടി ഒരു നുള്ള്

ഒന്നു മുതല്‍ ആറു വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിച്ച് ഇതില്‍ സോഡാപ്പൊടി ചേര്‍ത്ത് ഒരു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക. മൈദ, മുട്ട, പഞ്ചസാര നന്നായി മിക്‌സിയില്‍ അടിച്ച് യോജിപ്പിക്കുക. മാവ് പൊങ്ങി കഴിയുമ്പോള്‍ ഈ മിശ്രിതം (മൈദ മിശ്രിതം) അതിലേക്ക് ചേര്‍ത്ത് നന്നായി അടിച്ച് പതപ്പിക്കുക. അര മണിക്കൂര്‍ വീണ്ടും വെക്കുക. അപ്പച്ചെമ്പ് അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ മയം പുരട്ടിയ പ്ലേറ്റ് വെച്ച് ഏലയ്ക്ക, ഉപ്പ് ഇവ ചേര്‍ത്ത് കലക്കിയ മാവ് കോരിയൊഴിച്ച് കിസ്മിസ്, അണ്ടിപ്പരിപ്പ് ഉപയോഗിച്ച് അലങ്കരിച്ച് നന്നായി ആവിയില്‍ പുഴുങ്ങുക. ശേഷിക്കുന്നവയും ഇതുപോലെ ഉണ്ടാക്കുക.