MATHRUBHUMI RSS
Loading...
പൈനാപ്പിള്‍ ഹല്‍വ
ബേബി അശോകന്‍


പൈനാപ്പിള്‍ മിക്‌സിയില്‍ അടിച്ചത് ഒരെണ്ണം
കാരറ്റ് അടിച്ചത് 250 ഗ്രാം
ഏത്തപ്പഴം അടിച്ചത് രണ്ടെണ്ണം
പച്ചരി കുതിര്‍ത്തു പൊടിച്ചത് 300 ഗ്രാം
ശര്‍ക്കരപ്പാനി 600 ഗ്രാം
ഏലക്ക പൊടിച്ചത് 6 എണ്ണം
തേങ്ങാപ്പാല്‍ പിഴിഞ്ഞത് ഒരു തേങ്ങയുടേത്
വെളിച്ചെണ്ണ 100 ഗ്രാം
നെയ്യ് രണ്ട് ടേ.സ്​പൂണ്‍
അണ്ടിപ്പരിപ്പ് നുറുക്കിയത് 50 ഗ്രാം
കിസ്മിസ് 50 ഗ്രാം
ഉപ്പ് ഒരു നുള്ള്

നേര്‍മയായ അരിപ്പൊടിയുടെ കൂടെ അടിച്ചു വെച്ചിരിക്കുന്ന ചേരുവകളും ശര്‍ക്കരപ്പാനിയും തേങ്ങാപ്പാലും ഉപ്പും എല്ലാംകൂടെ ഉരുളിയില്‍ ഇട്ട് നന്നായി കൈകൊണ്ടു കലക്കി നേര്‍പ്പിച്ച് ഉരുളി അടുപ്പില്‍ വെച്ച് കത്തിച്ച് ചട്ടുകം കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക.
നല്ലപോലെ കുറുകുമ്പോള്‍ വെളിച്ചെണ്ണയും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും നെയ്യും ഏലക്കാപ്പൊടിയും എല്ലാംകൂടെ ചേര്‍ത്ത് നന്നായി ഇളക്കി ഉരുളിയില്‍ നിന്നുംവിടുമ്പോള്‍ (തീ ചുരുക്കണം) ഒരു പരന്ന പാത്രത്തില്‍ പരത്തി തണുക്കുമ്പോള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.