ശാന്ത.എസ്.വര്‍ഗീസ്

1. ഈന്തപ്പഴം കുരുകളഞ്ഞ്
നീളത്തില്‍ മുറിച്ചത് 250 ഗ്രാം
2. വെണ്ണ 75 ഗ്രാം
3. പഞ്ചസാര മുക്കാല്‍ കപ്പ്
4. മാരി ബിസ്‌ക്കറ്റ് ഒരു പാക്കറ്റ്
(ഓരോന്നും രണ്ടായി മുറിക്കുക)
ബട്ടര്‍ പേപ്പര്‍ ഒരു ഷീറ്റ്
ഒരു തവ ചൂടാക്കി, വെണ്ണയിട്ട് ഉരുകുമ്പോള്‍ പഞ്ചസാര ഇട്ട് ഇളക്കി, ഉരുകുമ്പോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന ഈന്തപ്പഴം ഇട്ട് നല്ല മണം വരുന്നതുവരെ വഴറ്റുക. നന്നായി വഴന്നുകഴിയുമ്പോള്‍ തീ ഓഫ് ചെയ്തശേഷം മുറിച്ചുവെച്ചിരിക്കുന്ന ബിസ്‌ക്കറ്റ് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു ബട്ടര്‍ പേപ്പറിലേക്ക് മാറ്റി, പേപ്പര്‍ അകത്തേക്ക് വരാത്തതുപോലെ റോള്‍ ചെയ്യുക. (ജാം റോളിന് ചെയ്യുന്നതുപോലെ) തണുത്തശേഷം ഫ്രിഡ്ജില്‍ ഒരു ദിവസം മുഴുവന്‍ സൂക്ഷിക്കുക. അതിനുശേഷം പേപ്പര്‍ മാറ്റി വട്ടത്തില്‍ മുറിച്ച് ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം ഫ്രിഡ്ജില്‍ നിന്നും പുറത്തെടുക്കുക. ഏകദേശം ഒരു മാസം വരെ ഈ പലഹാരം കേടുകൂടാതെ ഇരിക്കും.

NEWS LETTER
RSS











