MATHRUBHUMI RSS
Loading...
അരീരപ്പം
സായിദ എം.എ


പച്ചരിപ്പൊടി (തരിയോടു കൂടിയത്) അര കി.ഗ്രാം
ശര്‍ക്കര അര കി.ഗ്രാം
വെളിച്ചെണ്ണ (വറുക്കാന്‍) ആവശ്യത്തിന്
തേങ്ങ ചിരവിയത് ഒന്ന്
എള്ള് ഒരു വലിയ സ്​പൂണ്‍
ഏലയ്ക്കാപ്പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്

ശര്‍ക്കര അര ലിറ്റര്‍ വെള്ളത്തില്‍ ഉരുക്കി അരിച്ചുവെക്കണം. ഒരു ഉരുളി ചൂടാക്കി ശര്‍ക്കര ഉരുക്കിയതും തേങ്ങ, അരിപ്പൊടി, എള്ള്, ഏലയ്ക്കാപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ല വണ്ണം വാട്ടിയെടുക്കുക. ചൂടാറിക്കഴിയുമ്പോള്‍ നന്നായി കുഴച്ച് ചെറുനാരങ്ങാ വലുപ്പത്തില്‍ ഉരുട്ടി വാഴയിലയിലോ ഗ്ലാസ് പേപ്പറിലോ വട്ടത്തില്‍ പരത്തിവെക്കുക. ശേഷം നടുവില്‍ വിരല്‍കൊണ്ട് ദ്വാരം ഉണ്ടാക്കണം.
വറുക്കാന്‍ ആവശ്യമായ എണ്ണ ചൂടാക്കി അരീരപ്പം ഓരോന്നുവീതം പൊരിച്ചെടുക്കുക. രണ്ടാഴ്ചയോളം കേടുകൂടാതെ സൂക്ഷിക്കാം.