MATHRUBHUMI RSS
Loading...
ഇളനീര്‍ അപ്പം
വത്സ സഖറിയാസ്‌


ഇളനീര്‍ ഒന്ന്
പച്ചരി ഒരു ടീ കപ്പ്
പഞ്ചസാര രണ്ട് ടേ.സ്​പൂണ്‍
ഏലക്കാപ്പൊടി അര ടീസ്​പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

പച്ചരി കഴുകി വൃത്തിയാക്കി നാല് മണിക്കൂര്‍ കുതിരാന്‍ വെക്കുക. ഇളനീര്‍ കാമ്പും ഇളനീര്‍വെള്ളവും കൂടി മിക്‌സിയില്‍ അരയ്ക്കുക. പഞ്ചസാര ചേര്‍ത്ത് വീണ്ടും അടിക്കുക. ഈ മിശ്രിതത്തിലേക്ക് കുതിര്‍ത്തുവെച്ചിരിക്കുന്ന അരി കുറെശ്ശെയായി ഇട്ട് നല്ലവണ്ണം അരച്ചെടുക്കുക. ആവശ്യമെങ്കില്‍ കുറച്ച് വെള്ളവും ഒഴിച്ചുകൊടുക്കാം. ദോശമാവിന്റെ അയവില്‍ 6-7 മണിക്കൂര്‍ അനക്കാതെ വെക്കുക.

അതിനുശേഷം പാകത്തിന് ഉപ്പും ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കി 15 മിനുട്ട് മൂടിവെക്കുക. ദോശത്തട്ടില്‍ മയം പുരട്ടി ഓരോ തവി മാവ് ഒഴിച്ച് മൂടിവെക്കുക. ഒരു മിനുട്ടിനുശേഷം മൂടി തുറന്ന് അപ്പം എടുക്കാം.