ശരീരം പുഷ്ടിപ്പെടുത്താന്‍ ഭക്ഷണം കഴിക്കേണ്ട കാലമാണ് കര്‍ക്കടകം. അതിനായി പരീക്ഷിക്കാവുന്ന അഞ്ച് വിഭവങ്ങള്‍. തയ്യാറാക്കിയത്: ശാന്ത അരവിന്ദന്‍, കോഴിക്കോട്.
നവധാന്യ മധുരക്കഞ്ഞി

1. ചെറുപയര്‍ രണ്ട് ടേബിള്‍ സ്പൂണ്‍
2. ഉലുവ രണ്ട് ടേബിള്‍ സ്പൂണ്‍
3. മുതിര ഒരു ടേബിള്‍ സ്പൂണ്‍
4. വന്‍പയര്‍ ഒരു ടേബിള്‍ സ്പൂണ്‍
5. കടലപ്പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍
6. മുത്താറി ഒരു ടീസ്പൂണ്‍
7. നവര അരി/ ഉണക്കലരി അര കപ്പ്
8. ഗോതമ്പ് നുറുക്ക് ഒരു ടേബിള്‍ സ്പൂണ്‍
9. എള്ള് ഒരു ടീസ്പൂണ്‍
10. ശര്‍ക്കര ആവശ്യാനുസരണം
11. ഉപ്പ് കാല്‍ ടീസ്പൂണ്‍
12. തേങ്ങാപ്പാല്‍ (നല്ല കട്ടിയുള്ളത്) ഒരു കപ്പ്
13. ജീരകം അര ടീസ്പൂണ്‍
14. നെയ്യ് ആവശ്യമെങ്കില്‍
ഒന്നു മുതല്‍ ആറ് വരെയുള്ള ചേരുവകള്‍ തലേന്ന് രാത്രി കുതിര്‍ത്തുവെക്കണം. രാവിലെ, ഏഴു മുതല്‍ ഒന്‍പത് വരെയുള്ളവയും കുതിര്‍ത്തുവെച്ച ധാന്യങ്ങളും ഒരുമിച്ച് വേവിക്കണം. വെന്തു വരുമ്പോള്‍ ശര്‍ക്കരയും ഉപ്പും ജീരകം പൊടിച്ചതും ചേര്‍ത്ത് നന്നായി വെന്തു കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് പാത്രം ഇറക്കിവെക്കാം. ചെറുചൂടില്‍ അല്പം നെയ്യ് വേണമെങ്കില്‍ ചേര്‍ത്ത് രാവിലെയോ വൈകുന്നേരമോ കുറച്ചുദിവസം അടുപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വീട്ടിലെല്ലാവര്‍ക്കും കഴിക്കാം.

ജീരകക്കഞ്ഞി
1. നല്ല കുത്തരി (തവിടു കളയാതെ) ഒന്നര കപ്പ്
2. ജീരകപ്പൊടി ഒരു ടീസ്പൂണ്‍
3. ഉപ്പ് കുറച്ച്
4. മഞ്ഞള്‍പൊടി ഒരുനുള്ള്
5. തേങ്ങാപ്പാല്‍ (കട്ടിയുള്ള പാല്‍) ഒരു കപ്പ്
6. നെയ്യ് ആവശ്യമുണ്ടെങ്കില്‍
കുത്തരി കഞ്ഞി വെച്ച് വെന്തു തുടങ്ങുമ്പോള്‍ ഒന്നു മുതല്‍ മൂന്ന് വരെയുള്ളവ ചേര്‍ത്തിളക്കുക. നന്നായി വെന്തു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് യോജിപ്പിച്ചു ഇറക്കിവെക്കാം. കുറച്ചുദിവസം അടുപ്പിച്ച് രാവിലെയോ, വൈകുന്നേരമോ ഇളംചൂടില്‍ കഴിക്കുന്നത് മഴക്കാലത്ത് ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. ജീരകം ഗ്യാസ്ട്രബിള്‍ തടയും.
ധാന്യത്തോരന്‍

1. ചെറുപയര്‍ അര കപ്പ്
2. മുതിര അര കപ്പ്
3. വന്‍പയര്‍ അര കപ്പ്
4. കടല കാല്‍ കപ്പ്
5. സോയാബീന്‍ കാല്‍ കപ്പ്
6. മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
7. ഉപ്പ് ആവശ്യാനുസരണം
8. കടുക് അര ടീസ്പൂണ്‍
9. ഉഴുന്നുപരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍
10. ചുവന്ന മുളക് മൂന്നെണ്ണം നുറുക്കിയത്
11. കറിവേപ്പില രണ്ട് തണ്ട്
12. തേങ്ങ ചിരവിയത് ഒരു കപ്പ്
13. ജീരകം അര ടീസ്പൂണ്‍
14. പച്ചമുളക് മൂന്നെണ്ണം
15. ചുവന്നുള്ളി ആറ് ചുള
16. വെളുത്തുള്ളി മൂന്ന് അല്ലി
17. വെളിച്ചെണ്ണ ആവശ്യാനുസരണം
ഒന്നു മുതല്‍ അഞ്ച് വരെയുള്ളവ ഒരു ദിവസം മുഴുവന്‍ കുതിര്‍ത്തുവെച്ച് കഴുകി അരിച്ച് ഇഴ അകലമുള്ള തുണിയില്‍ അയച്ചു കിഴികെട്ടി വെച്ചാല്‍ പിറ്റേ ദിവസത്തേക്ക് മുളച്ചുതുടങ്ങും. ഇതാണ് തോരന്‍ വെക്കാന്‍ ഉപയോഗിക്കേണ്ടത്. കുതിര്‍ത്തുവെച്ച് മുളപ്പിച്ചെടുത്ത ധാന്യങ്ങള്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കണം. പന്ത്രണ്ട് മുതല്‍ പതിനാറ് വരെയുള്ളവ ചതച്ചെടുത്ത് വേവിച്ച ധാന്യങ്ങളോടൊപ്പം ചേര്‍ത്ത് ആവി കയറ്റി വെളിച്ചെണ്ണയില്‍എട്ടുമുതല്‍ പതിനൊന്ന് വരെയുള്ളവ താളിച്ച് ചേര്‍ത്ത് യോജിപ്പിച്ച് ഉലര്‍ത്തിയെടുക്കണം. ചോറിനോടൊപ്പമോ ചൂടുകഞ്ഞി, ജീരകക്കഞ്ഞി തുടങ്ങിയവയോടൊപ്പമോ കഴിക്കാന്‍ ഈ തോരന്‍ നന്നായിരിക്കും. മുളപ്പിച്ച ധാന്യങ്ങള്‍ക്ക് പോഷകമൂല്യങ്ങള്‍ വളരെ കൂടുതലാണ്. മഴക്കാലത്ത് മാത്രമല്ല, ആഴ്ചയിലൊരിക്കല്‍ മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള തോരന്‍ കഴിക്കുന്നത് ഗുണകരമാണ്.

നാടന്‍ ഫ്രൈഡ്‌റൈസ്
കര്‍ക്കടകത്തില്‍ 31 ദിവസവും ഇലക്കറികള്‍ കഴിക്കുന്നത് ആരോഗ്യസമ്പാദനത്തിന് ഉത്തമമാണ്. നമ്മള്‍ തോരനായും കറികളായും ഇലവര്‍ഗങ്ങള്‍ കഴിച്ചുപോരുന്നു. കുറേയിനം ഇലകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒരു നാടന്‍ ഫ്രൈഡ് റൈസിന്റെ പാചകക്കുറിപ്പാണിത്. ഇലക്കറികള്‍ അല്പം മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത വെള്ളത്തില്‍ കുറച്ചുനേരം മുക്കിവെച്ചശേഷം വെള്ളം ഊറ്റി മുറിച്ചെടുത്തുവേണം ഉപയോഗിക്കാന്‍. കുറച്ചുവെളുത്തുള്ളി ചതച്ചുചേര്‍ക്കുന്നതും നല്ലതാണ്.
1. നല്ലയിനം പച്ചരി രണ്ട് കപ്പ്
2. മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
3. ഉപ്പ് കുറച്ച്
(അരി കഴുകിയരിച്ച് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവ് അല്പം ബാക്കിയുള്ളപ്പോള്‍ ചോറുവാര്‍ക്കണം.)
4. കോഴിമുട്ട രണ്ടെണ്ണം
5. ഉപ്പ് ഒരു നുള്ള്
6. ഡാല്‍ഡ ഒരു ടേബിള്‍സ്പൂണ്‍
കോഴിമുട്ട ഉടച്ചുചേര്‍ത്തടിച്ചു ഡാല്‍ഡ ചൂടാകുമ്പോള്‍ ഒഴിച്ചു ചിക്കിപ്പൊരിച്ചുമാറ്റിവെക്കണം. കോഴിമുട്ട ഉപയോഗിക്കാത്തവരാണെങ്കില്‍ ഈ കൂട്ട് ഒഴിവാക്കാം.
7. കാരറ്റ് (ചെറിയ കഷണങ്ങളാക്കിയത്) ഒരു കപ്പ്
8. കാബേജ് അര കപ്പ്
9. ചീരയില (അരിഞ്ഞത്) ഒരു കപ്പ്
10. തഴുതാമയില അര കപ്പ്
11. മുളച്ചുവരുന്ന ചേനക്കൂമ്പ്
(തൊലി കളഞ്ഞ്് അരിഞ്ഞെടുത്തത്) മുക്കാല്‍ കപ്പ്
12. മത്തനില (തളിര്‍ത്തുവരുന്ന
തലഭാഗം എടുത്ത് അരിഞ്ഞാല്‍ മതി) മുക്കാല്‍ കപ്പ്
13. തേങ്ങ ചിരവിയത് ഒരു കപ്പ്
14. പച്ചമുളക് നാലെണ്ണം
15. ജീരകം അര ടീസ്പൂണ്‍
16. വെളുത്തുള്ളി അഞ്ച് ഇതള്‍
(13 മുതല്‍ 16 വരെ നന്നായി ചതച്ചുവെക്കണം)
17. ചെറുനാരങ്ങാനീര് ഒന്നര ടേബിള്‍സ്പൂണ്‍
18. വെണ്ണ/ഡാല്‍ഡ രണ്ട് ടേബിള്‍സ്പൂണ്‍
19. കുരുമുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
20. പഞ്ചസാര ഒരു ടീ സ്പൂണ്‍
21. മല്ലിയില (അരിഞ്ഞത് ) അര കപ്പ്
കുറച്ചു പരന്ന വലിയ പാത്രത്തില്‍ വെണ്ണയോ ഡാല്‍ഡയോ ഒഴിച്ച് ചൂടാകുമ്പോള്‍ കാരറ്റും കാബേജും വഴറ്റണം. കുറേനേരം വഴറ്റിയതിനുശേഷം അരിഞ്ഞുവെച്ച ഇലത്തരങ്ങളും ചതച്ചുവെച്ച തേങ്ങാക്കൂട്ടും ചേര്‍ത്തിളക്കി ആവി വന്നുകഴിഞ്ഞാല്‍ ചോറും ചെറുനാരങ്ങാനീര്, ചിക്കിപ്പൊരിച്ച കോഴിമുട്ട, കുരുമുളകുപൊടി, പഞ്ചസാര എന്നിവയും യഥാക്രമം ഓരോന്നായി ചേര്‍ത്ത് യോജിപ്പിച്ച് മല്ലിയിലയില്‍ പകുതിയും ഇട്ടിളക്കി ഇറക്കിവെക്കാം. വിളമ്പാനുള്ള പാത്രത്തിലേക്ക് പകര്‍ന്ന് ബാക്കിയുള്ള മല്ലിയിലകൊണ്ട് അലങ്കരിക്കാം. അച്ചാര്‍, പപ്പടം, പൊതീനച്ചമ്മന്തി, തൈര് തുടങ്ങിയവയോടൊപ്പം കഴിക്കാം. തോരനുപയോഗിക്കുന്ന തവരയില, പയറില തുടങ്ങി മറ്റിലകള്‍ കൊണ്ടും ഇതേപോലെ ഫ്രൈഡ് റൈസ് ഉണ്ടാക്കാം.
ജീരകക്കോഴി

മുട്ടയിടാറായ നാടന്‍ കോഴിയാണ് ജീരകക്കോഴി ഉണ്ടാക്കാന്‍ ഉപയോഗിക്കാറ്.
1. കോഴി (കഷണങ്ങളാക്കിയത് ) ഒരു കോഴിയുടേത്
2. മഞ്ഞള്‍പ്പൊടി മുക്കാല്‍ ടീസ്പൂണ്‍
3. മുളകുപൊടി അര ടീസ്പൂണ്‍
4. ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്) ഒന്നര ടേബിള്‍ സ്പൂണ്‍
5. ജീരകം (അരച്ചെടുത്തത് ) രണ്ട് ടേബിള്‍ സ്പൂണ്‍
6. ചുവന്നുള്ളി (തൊലികളഞ്ഞത്) ഒരു കപ്പ്
7. ഉപ്പ് ആവശ്യത്തിന്
8. വെളിച്ചെണ്ണ ഒന്നര ടേബിള്‍ സ്പൂണ്‍
9. തേങ്ങാപ്പാല്‍ (കട്ടിയുള്ളത് ) മുക്കാല്‍ കപ്പ്
10. കുരുമുളകുപൊടി രണ്ട് ടേബിള്‍ സ്പൂണ്‍
11. നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍
12. ചുവന്നുള്ളി (നീളത്തിലരിഞ്ഞത് ) അര കപ്പ്
കോഴിയിറച്ചിയില്‍ രണ്ടു മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ പുരട്ടി കുറേനേരം വെക്കണം. കുക്കറിലോ നോണ്‍സ്റ്റിക്ക് പാത്രത്തിലോ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി കുറച്ചുനേരം വഴറ്റിയതില്‍ കോഴിയിറച്ചിയിട്ടിളക്കി ഉപ്പും ചേര്‍ത്ത് അടച്ച് വേവിക്കണം. ഇറച്ചി വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാലും കുരുമുളകുപൊടിയും യോജിപ്പിച്ച് അടുപ്പില്‍നിന്ന് ഇറക്കിവെക്കാം. നെയ്യില്‍ ചുവന്നുള്ളി മൂപ്പിച്ച് ഒഴിച്ചിളക്കിവെച്ച് കഴിഞ്ഞാല്‍ ജീരകക്കോഴി തയ്യാര്‍. നല്ല സ്വാദും വളരെ ആരോഗ്യപ്രദവുമാണ്. ചെറിയ ചൂടില്‍ കഴിക്കാം.

NEWS LETTER
RSS
VIDEO