
പൂക്കളും കിളികളും പുഴകളും നിറഞ്ഞ പ്രകൃതിയുടെ പല ഭാവങ്ങളാണ് സുഹറാബിയുടെ ചിത്രങ്ങളില്‍. അക്രിലിക്കിലും ജലച്ചായത്തിലും എണ്ണച്ചായത്തിലുമെല്ലാം പല ഭാവങ്ങളില്‍ സുഹറാബിയുടെ പ്രകൃതിയോടുള്ള പ്രണയം വിരിയും. ഫാബ്രിക് പെയിന്റ് തുടങ്ങിയ മാധ്യമങ്ങളും സമര്‍ഥമായി ഇവര്‍ ഉപയോഗിച്ചിട്ടുണ്ട്. സൃഷ്ടി ആര്‍ട്ട് ഗാലറിയില്‍ തുടങ്ങിയ അരക്കിണര്‍ സ്വദേശിനി സുഹറാബിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ഈ വൈവിധ്യം കൊണ്ടാണ് ഏറെ ശ്രദ്ധ നേടുന്നത്.
ചിത്രങ്ങള്‍ക്കൊപ്പം സുഹറാബി നിര്‍മിച്ച പാവകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. ഭര്‍ത്താവ് മുഹമ്മദ്‌കോയയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തെ മറികടക്കാനാണ് 45-കാരിയായ സുഹറാബി ചിത്രരചനയില്‍ അഭയം തേടിയത്. ഒരു വര്‍ഷം കൊണ്ടാണ് ചിത്രരചന പഠിച്ച് വരയില്‍ സ്വന്തമായൊരു വഴി കണ്ടെത്തിയത്. കൂടുതല്‍ പഠനം നടത്തണമെന്നാഗ്രഹിക്കുന്ന സുഹറാബി ഇപ്പോള്‍ കുട്ടികള്‍ക്ക് വരയുടെ പാഠങ്ങള്‍ പഠിപ്പിക്കുന്നുമുണ്ട്. നാലു ദിവസത്തെ പ്രദര്‍ശനം മേയര്‍ എം.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

NEWS LETTER
RSS











