More Photos
കൊച്ചി: പുണെ സ്വദേശിനി ദില്‍രുപ പാണ്ഡെ 2009ലെ നാവിക രാജ്ഞിയായി. കൊച്ചി നാവിക ആസ്ഥാനത്ത് ശനിയാഴ്ച രാത്രി നടന്ന മത്സരത്തിലാണ് ദില്‍രുപ നേവിക്വീന്‍ കിരീടം ചൂടിയത്. ഒന്നാം റണ്ണറപ്പായി റോസ്‌ലോനയും രണ്ടാം റണ്ണറപ്പായി ടിനു മാറമ്പള്ളിയും തിരഞ്ഞെടുക്കപ്പെട്ടു. ടിനു മാറമ്പള്ളി മിസ്സ് ബ്യൂട്ടിഫുള്‍ ഫേസായും മിസ്സ് ബ്യൂട്ടിഫുള്‍ സൈ്മലായും തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണനാവികസേനാ കമാന്റിന്റെ ഓഫീസേഴ്‌സ് മെസ്സിന്റെ പല്‍ത്തകിടിയില്‍ പാക്‌സ് ഇവന്‍സ് ഒരുക്കിയ വേദിയില്‍ പരമ്പരാഗത വെള്ളി ഗോളം ഉരുട്ടി ദക്ഷിണനാവികസേനാ മേധാവി വൈസ് അഡ്മിറല്‍ കെ.എന്‍.സുശീല്‍ നേവിബോളിന് തുടക്കമിട്ടു. ചമഞ്ഞൊരുങ്ങിയ പത്ത് സുന്ദരിമാര്‍ റാമ്പില്‍ നിരന്നു.
സൗന്ദര്യത്തിനൊപ്പം വാക്ക്‌സാമര്‍ഥ്യവും ബുദ്ധിശക്തിയും പരീക്ഷിക്കപ്പെട്ട മത്സരത്തിന് ഒടുവിലാണ് ദില്‍രുപ സൗന്ദര്യറാണിയായത്. ഇന്ദിരാ കുര്യന്‍ ബെസ്റ്റ് ഔട്ട്ഫിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ലതാ സുശീല്‍, സതീശ് പെന്താര്‍കര്‍, സറീന്‍ ലോഡ്‌സിങ്, സ്വപ്‌നില്‍ ശ്രീവാസ്തവ, ഹരി ആനന്ദ് എന്നിവര്‍ വിധികര്‍ത്താക്കളായി. ഒരു ലക്ഷം രൂപയാണ് നേവി ക്വീനിനുള്ള സമ്മാനം.
കൊച്ചി: പുണെ സ്വദേശിനി ദില്‍രുപ പാണ്ഡെ 2009ലെ നാവിക രാജ്ഞിയായി. കൊച്ചി നാവിക ആസ്ഥാനത്ത് ശനിയാഴ്ച രാത്രി നടന്ന മത്സരത്തിലാണ് ദില്‍രുപ നേവിക്വീന്‍ കിരീടം ചൂടിയത്. ഒന്നാം റണ്ണറപ്പായി റോസ്‌ലോനയും രണ്ടാം റണ്ണറപ്പായി ടിനു മാറമ്പള്ളിയും തിരഞ്ഞെടുക്കപ്പെട്ടു. ടിനു മാറമ്പള്ളി മിസ്സ് ബ്യൂട്ടിഫുള്‍ ഫേസായും മിസ്സ് ബ്യൂട്ടിഫുള്‍ സൈ്മലായും തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണനാവികസേനാ കമാന്റിന്റെ ഓഫീസേഴ്‌സ് മെസ്സിന്റെ പല്‍ത്തകിടിയില്‍ പാക്‌സ് ഇവന്‍സ് ഒരുക്കിയ വേദിയില്‍ പരമ്പരാഗത വെള്ളി ഗോളം ഉരുട്ടി ദക്ഷിണനാവികസേനാ മേധാവി വൈസ് അഡ്മിറല്‍ കെ.എന്‍.സുശീല്‍ നേവിബോളിന് തുടക്കമിട്ടു. ചമഞ്ഞൊരുങ്ങിയ പത്ത് സുന്ദരിമാര്‍ റാമ്പില്‍ നിരന്നു. സൗന്ദര്യത്തിനൊപ്പം വാക്ക്‌സാമര്‍ഥ്യവും ബുദ്ധിശക്തിയും പരീക്ഷിക്കപ്പെട്ട മത്സരത്തിന് ഒടുവിലാണ് ദില്‍രുപ സൗന്ദര്യറാണിയായത്. ഇന്ദിരാ കുര്യന്‍ ബെസ്റ്റ് ഔട്ട്ഫിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ലതാ സുശീല്‍, സതീശ് പെന്താര്‍കര്‍, സറീന്‍ ലോഡ്‌സിങ്, സ്വപ്‌നില്‍ ശ്രീവാസ്തവ, ഹരി ആനന്ദ് എന്നിവര്‍ വിധികര്‍ത്താക്കളായി. ഒരു ലക്ഷം രൂപയാണ് നേവി ക്വീനിനുള്ള സമ്മാനം.

NEWS LETTER
RSS











