
റേഡിയോയിലെ കൃഷിപാഠവും ദൂരദര്‍ശനിലെ കൃഷിദര്‍ശനും പകര്‍ന്ന് നല്കിയ കരുത്തുമായി കാര്‍ഷികരംഗത്തേക്ക് ഇറങ്ങിയ കാസര്‍ക്കോട് പുല്ലൂര്‍ ഉദയനഗറിലെ സുമതിക്ക് കൂണ്‍കൃഷിയില്‍ വിജയകൊയ്ത്ത്. വര്‍ഷങ്ങളായി കൃഷിപാഠത്തിന്റെയും കൃഷിദര്ശന്റെയും പ്രേക്ഷകയായ ഈ വീട്ടമ്മക്ക് കൃഷിയെ ഉപജീവനമാക്കാന്‍ പ്രേരണയായത് ഇത്തരം കേട്ടറിവുകളും അനുഭവകഥകളുമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിയ കൃഷിഭവനിലെ കൃഷി ഓഫിസറായിരുന്ന സജിനിമോളാണ് സുമതിയെ കൂണ്‍കൃഷി ഇറക്കാന്‍ പ്രേരിപ്പിച്ചത്.
വീടിനോട് ചേര്‍ന്ന് ഒരുക്കിയ ഷെഡ്ഡില്തന്നെയാണ് കൂണ്‍കൃഷിക്കായി സജ്ജീകരണങ്ങള്‍ ഒരുക്കിയത്. കൂണ്‍കൃഷി വിജയമായതോടെ ഇതരകൃഷികളിലും സക്രിയമായി. കാസര്‍ക്കോട് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ കൃഷികൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഈ വീട്ടമ്മ. ഭര്‍ത്താവ് മനോഹരനും മക്കളായ അഭിഷേകും അഭിജിത്തും അര്‍പ്പിതയും കൃഷിയില്‍ സുമതിയോടൊപ്പം രംഗത്തുണ്ട്.
വീടുകള്‍ തോറും കയറിയിറങ്ങിയാണ് കൂണിന് വിപണി കണ്ടെത്തുന്നത്. കാര്‍ഷികരംഗത്തെ അനുഭവങ്ങള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വിവരിക്കാനും സുമതിക്ക് അവസരം ലഭിക്കാറുണ്ട്.

NEWS LETTER
RSS











