എ.ജെ.ലെന്‍സി
കോഴിക്കോട് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ സമ്മര്‍ ക്യാമ്പാണ് ശ്രുതിക്ക് ബാഡ്മിന്റണ്‍ ലോകത്തേക്ക് വഴിതെളിച്ചത്. ഇതിനോടകം ദേശീയതലത്തിലും സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമായി 70-ല്‍ അധികം ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. നിരവധി
മത്സരങ്ങളില്‍ ജേത്രിയാവുകയും ചെയ്തു...
മത്സരങ്ങളില്‍ ജേത്രിയാവുകയും ചെയ്തു...
പതിമ്മൂന്നാം വയസ്സില്‍ തുടങ്ങിയതാണ് കെ. പി. ശ്രുതിയുടെ നേട്ടങ്ങളുടെ കളി. മത്സരമേതെന്നുനോക്കാതെ എതിരാളി ആരെന്ന വേവലാതിയല്ലാതെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പറന്നുകളിക്കുന്ന ശ്രുതി വിജയിച്ചു തന്നെ പോന്നു. ചില കളികള്‍ അടിപതറാറുണ്ടെങ്കിലും അതെല്ലാം വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ടു. സംസ്ഥാന തല മത്സരത്തില്‍ ട്രിപ്പിള്‍ വിജയത്തിന്റെ തിളക്കവുമായി നില്‍ക്കുകയാണ് ഈ പതിനാറുകാരിയിപ്പോള്. 2011-ല്‍ കൊച്ചിയില്‍ നടന്ന സ്റ്റേറ്റ് ജൂനിയര്‍ റാങ്കിങ് ടൂര്‍ണമെന്റില്‍ ബാഡ്മിന്റണ്‍ അണ്ടര്‍ 19 വിഭാഗം മത്സരത്തില്‍ സിംഗിള്‍സിലും ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ജേതാവാണ് ഈ പതിനാറുകാരി. 2011-ല്‍ ഗോവയില്‍ നടന്ന നാഷണല്‍ ജൂനിയര്‍ റാങ്കിങ് ടൂര്‍ണമെന്റില്‍ ഡബിള്‍സില്‍ ശ്രുതിയും തിരുവനന്തപുരത്തെ ജെ.കെ. മാളവികയും ചേര്‍ന്നു നേടിയത് മൂന്നാം സ്ഥാനമാണ്. 2011-ല്‍ നടന്ന സാവിത്രി സാബു മെമ്മോറിയല്‍ ജൂനിയര്‍ റാങ്കിങ് ടൂര്‍ണമെന്റില്‍ അണ്ടര്‍ 19-ല്‍ സിംഗിള്‍സിലും ഡബിള്‍സിലും രണ്ടാം സ്ഥാനവും അണ്ടര്‍ 17-ല്‍ സിംഗിള്‍സില്‍ മൂന്നാം സ്ഥാനാവും നേടി.
2011-ലെ ജില്ലാതല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 17-ലും 19-ലും സിംഗിള്‍സിലും ഡബിള്‍സിലും വുമണ്‍ സിംഗിള്‍സിലും മിക്സഡ് ഡബിള്‍സിലും ശ്രുതി വിജയം കൊയ്തു.
വെസ്റ്റ് നടക്കാവ് കാരാട്ട് എ.ബി. ഭവനില്‍ അനില്‍കുമാറിന്റെ മകളാണ് ശ്രുതി. 10-ാം വയസ്സിലാണ് ബാഡ്മിന്റണ്‍ പരിശീലനം തുടങ്ങിയത്. കോഴിക്കോട് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ സമ്മര്‍ ക്യാമ്പാണ് ശ്രുതിക്ക് ബാഡ്മിന്റണ്‍ ലോകത്തേക്ക് വഴിതെളിച്ചത്. ഇതിനോടകം ദേശീയതലത്തിലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമായി 70-ല്‍ അധികം ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. നിരവധി മത്സരങ്ങളില്‍ ജേത്രിയാവുകയും ചെയ്തു.
പ്രൊവിഡന്‍സ് ഗേള്‍സ് സ്കൂളില്‍ പത്താം തരം വിദ്യാര്‍ഥിനിയാണ്. ശ്രുതിയടങ്ങുന്ന സ്കൂള്‍ ടീം 2009-ലെ നാഷണല്‍ ഇന്റര്‍ സ്കൂള്‍ ചാമ്പ്യന്മാരാണ്.
അസൗകര്യങ്ങളുടെ നടുവില്‍ കഠിനമായി പ്രയത്നിച്ചാണ് ഈ മിടുക്കി വിജയം കൊയ്യുന്നത്. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 10-ാം വയസ്സുമുതല്‍ പരിശീലനം നേടുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയം പൂട്ടിയതോടെയാണ് പ്രതിസന്ധിയിലായത്. തിരുത്തിയാടുള്ള ഓഫീസേഴ്സ് ക്ലബ്ബിലാണ് ഇപ്പോള്‍ പരിശീലിക്കുന്നത്. വിവിധ പരിശീലനത്തിനായി ധാരാളം പേര് ഇവിടെ എത്തുന്നതിനാല്‍ തിരക്കേറും. ശ്രുതി സ്കൂള്‍ വിട്ട് പരിശീലനത്തിനെത്തുന്നതിനാല് പലപ്പോഴും പരിശീലനം കഴിയുമ്പോള്‍ രാത്രി 10 മണിയാകും. പരിമിതിക്കുള്ളിലും നിരന്തരമായ പരിശിലനത്തിലാണ് ഈ കൊച്ചുതാരം. ആഗസ്ത് 16ന് കണ്ണൂരില്‍ നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പടക്കം നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാനുണ്ട്.

NEWS LETTER
RSS











