MATHRUBHUMI RSS
Loading...
ഇന്ത്യന്‍ വംശജയ്ക്ക് അയര്‍ലന്‍ഡിലെ സുന്ദരിപട്ടം


ഡബ്ലിന്‍: ഇന്ത്യന്‍ വംശജനായ ക്ലെയര്‍ കംബമേട്ട്(26) ഈ വര്‍ഷത്തെ റോസ് ഓഫ് ട്രാലീ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ രവി കംബമേട്ടിന്റെയും ഐറിഷുകാരിയായ ബ്രെഡയുടെയും മകളാണ് ക്ലെയര്‍.

ഈ സൗന്ദര്യപ്പട്ടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് ക്ലെയര്‍. ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ ജനിച്ച ക്ലെയര്‍ എട്ടാമത്തെ വയസ്സിലാണ് അയര്‍ലണ്ടിലെത്തിയത്. സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദമുള്ള ക്ലെയര്‍ ഒരു മന:ശാസ്ത്രജ്ഞയായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ കണ്ട പരസ്യമാണ് ക്ലെയറിനെ മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ക്ലെയറിന്റെ അമ്മ ബ്രെഡ പറയുന്നു.


കെറി ടൗണില്‍ ഒരു ലക്ഷത്തോളം കാണികളെ ആകര്‍ഷിക്കുന്ന ഉത്സവപ്രതീതിയുണര്‍ത്തുന്ന ആഘോഷമാണ് റോസ് ഓഫ് ട്രാലി. ഒന്നര മില്ല്യണിലേറെ ആളുകളാണ് ഇത് ടി വി യിലൂടെ വീക്ഷിച്ചത്.