MATHRUBHUMI RSS
Loading...
അപൂര്‍വ ബഹുമതിയുമായി രാധിക
ടിജോ ജോസ്‌

പാലക്കാട്ടുകാരി രാധിക പ്ലക്കാട്ടിന് അമേരിക്കയില്‍ അപൂര്‍വ ബഹുമതി. അധ്യാപികയായ രാധിക ശാസ്ത്രവിഷയങ്ങളിലെ അധ്യാപന മികവിന് അമേരിക്കന്‍ പ്രസിഡന്റിന്റെ പുരസ്‌കാരം കരസ്ഥമാക്കിയാണ് മലയാളികള്‍ക്ക് അഭിമാനമായത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം രാധികയ്ക്ക് സമ്മാനിക്കും. 10,000 ഡോളര്‍ സമ്മാനത്തുകയും ബഹുമതി പത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരത്തിന് അര്‍ഹയായ ഏക മലയാളി അധ്യാപിക കൂടിയാണ് ചിറ്റൂര്‍കാരിയായ രാധിക.

അധ്യാപന മികവിന് മലയാളി അധ്യാപികയ്ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ അധ്യാപക അവാര്‍ഡ്. പാലക്കാട് ചിറ്റൂര്‍ സ്വദേശിനിയായ രാധിക പ്ലക്കാട്ടാണ് അപൂര്‍വ ബഹുമതിക്ക് അര്‍ഹയായത്. ശാസ്ത്രവിഷയങ്ങളിലെ അധ്യാപന മികവിനാണ് രാധികയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. 10,000 ഡോളര്‍ സമ്മാനത്തുകയും ബഹുമതി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡിന് അര്‍ഹയായ ഏക മലയാളി അധ്യാപിക കൂടിയാണ് രാധിക.

അമേരിക്കയില്‍ മേരിലാന്റ് സംസ്ഥാനത്തെ കാല്‍വെര്‍ട്ട് കൗണ്ടിയിലെ ഹണ്ടിങ്ടൗണ്‍ ഹൈസ്‌കൂളില്‍ ശാസ്ത്രപഠന വിഭാഗം മേധാവിയാണ് രാധിക പ്ലക്കാട്ട്. 14 വര്‍ഷമായി അമേരിക്കയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന രാധികയ്ക്ക് കൗണ്ടി ടീച്ചര്‍ ഓഫ് ദി ഇയര്‍(2007), മെക്കോ ബെസ്റ്റ് സയന്‍സ് ടീച്ചര്‍(2005) എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

ചിറ്റൂര്‍ അമ്പാട്ടുപാളയം അഭിലാഷ് വീട്ടില്‍ വി.യു.കെ മേനോന്റെയും പരേതയായ രമണിമേനോന്റെയും മകളായ രാധിക പാലക്കാട് ഗവ. വിക്‌ടോറിയ കോളജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എഡും നേടി.

ഭര്‍ത്താവ് ഡോ.വി കൃഷ്ണകുമാര്‍ അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനില്‍ ശാസ്ത്രജ്ഞനാണ്. അമേരിക്കയില്‍ വിദ്യാര്‍ഥികളായ സിദ്ദാര്‍ത്ഥ്, ഗായത്രി എന്നിവരാണ് മക്കള്‍.