
കൊച്ചി: മലയാളിച്ചന്തത്തെ ചിരിയിലും മൊഴിയിലും നിറച്ച തിരുവനന്തപുരത്തുകാരി ഇന്ദു തമ്പിക്ക് കേരളത്തിന്റെ സുന്ദരിപ്പട്ടം. പാലക്കാട്ട് വേരുകളുള്ള അഹമ്മദാബാദുകാരി മഞ്ജുരാജാണ് ഫസ്റ്റ് റണ്ണറപ്പ്. കണ്ണൂരില്‍നിന്നുള്ള സൊണാല്‍ ദേവരാജ് സെക്കന്‍ഡ് റണ്ണറപ്പായി.
ലെ മെറിഡിയനിലെ മോഹനരാവില്‍ 22 സുന്ദരിമാരെ പിന്തള്ളിയാണ് ഇന്ദു മലയാളത്തിന്റെ ലാവണ്യമായത്. തിരുവനന്തപുരം കുറവന്‍കോണം സ്വദേശിയായ ഈ 21 കാരി ഇംഗഌഷ് എം.എ. വിദ്യാര്‍ത്ഥിനിയാണ്. ബിസിനസ്സുകരാനായ സുരേഷ് തമ്പിയുടെയും ജയശ്രീ തമ്പിയുടെയും മകള്‍.
പട്ടിണിയുടെയും പീഡനങ്ങളുടേയും വേദനയുടെയും ലോകം ചുറ്റും നിറയുമ്പോഴും ജീവിതമേ നീ എത്ര സുന്ദരിയാണ് എന്ന് പറയുവാന്‍ പ്രേരിപ്പിക്കുന്നതെന്തെന്നായിരുന്നു അവസാന റൗണ്ടിലെത്തിയ അഞ്ചുപേരോടുമുള്ള ചോദ്യം. സ്‌നേഹവും സഹാനുഭൂതിയും പ്രതീക്ഷയുമാണെന്നായിരുന്നു ഇന്ദുവിന്റെ ഉത്തരം. കഴിഞ്ഞവര്‍ഷത്തെ മിസ് കേരളയായ അര്‍ച്ചനാ നായരാണ് ഇന്ദുവിനെ കിരീടമണിയിച്ചത്. ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിയില്‍ തറവാടുള്ള മഞ്ജുരാജ് ബിസിനസ്സുകാരനായ ടി.എന്‍. രാജേന്ദ്രന്റെയും സതി രാജേന്ദ്രന്റേയും മകളാണ്.
എം.എ. ഇംഗഌഷ് വിദ്യാര്‍ത്ഥിനി. സെക്കന്‍ഡ് റണ്ണറപ്പായ സൊണാല്‍ ദേവരാജ് കെ.എം. ദേവരാജിന്റേയും വിദ്യാ ദേവരാജിന്റെയും മകളാണ്. ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് ഈ 19 കാരി. മിസ് കേരള പട്ടത്തിനു പുറമെ മിസ് റേഡിയന്റ്, മിസ് സെന്‍ഷ്വാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ ഐസ് പട്ടങ്ങളും ഇന്ദുതമ്പിക്കാണ്. മിസ് ബ്യൂട്ടിഫുള്‍ സെ്‌മെല്‍, മിസ് വിവേഷ്യസ് പട്ടങ്ങള്‍ ഫസ്റ്റ് റണ്ണറപ്പായ മഞ്ജുരാജ് നേടി. മികച്ച ശബ്ദത്തിനുള്ള ക്ലബ്ബ് എഫ്.എം. മിസ് വോയ്‌സ് പട്ടം കൊച്ചിയില്‍നിന്നുള്ള രേണു കുര്യച്ചനാണ്. മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് കണ്‍ജീനിയാലിറ്റി എന്നീ പട്ടങ്ങള്‍ നീതു രത്‌നകുമാര്‍ നേടി. പ്രീതി പോള്‍ മിസ് പെര്‍ഫെക്ട്, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ പുരസ്‌കാരങ്ങള്‍ പ്രിയങ്ക പ്രേംനാഥ് നേടി. സ്‌നേഹ ചനേങ്ക്രാത്ത് മിസ് ഫോട്ടോജനിക്കും നടാഷ അനില്‍ മിസ് ടാലന്റഡുമായി.
കണ്ണൂരില്‍നിന്നുള്ള ഐശ്വര്യ മുരളീധരന്‍, ചെന്നൈ ക്കാരി ആതിരാ ശ്രീധര്‍ എന്നിവരാണ് അവസാനറൗണ്ടി ലെത്തിയ മറ്റു രണ്ടുപേര്‍. ഡല്‍ഹിയിലെ ഡിസൈനറായ ദിഗ്വിജയ് സിങ്, ക്ലബ്ബ് എഫ്.എം.ഹെഡ് ക്രിയേറ്റീവ് എന്‍.ജയകൃഷ്ണന്‍, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫാഷന്‍ കോളമിസ്റ്റായ വിനോദ്‌നായര്‍, മുംബൈയിലെ ഫാഷന്‍ ഫോട്ടോഗ്രഫര്‍ നിഷ കുട്ടി, നടന്‍ അനൂപ്‌മേനോന്‍, പഴയതാരം രഞ്ജിനി, സിനിമോട്ടോഗ്രഫര്‍ പി.സുകുമാര്‍, എഴുത്തുകാരി അനിതാ നായര്‍ മെഡിമിക്‌സ് എം.ഡി. പ്രദീപ്, ലിന്‍ഡാസ് സി.ഇ.ഒ ചാള്‍സ്, സൂര്യ ടി.വി.യുടെ വിജയ്ബാബു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കിഷോര്‍ സത്യയും സംഗീതസിങ്ങുമായിരുന്നു അവതാരകര്‍. ഇംപ്രസാരിയോ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് മിസ് കേരളമത്സരത്തിന്റെ സംഘാടകര്‍. ഹെയ്‌റോ മാക്‌സായി രുന്നു മുഖ്യ സ്‌പോണ്‍സര്‍.
വീഡിയോ: രഘുരാജ്
ഫോട്ടോ: എം.വി.സിനോജ്
ഫോട്ടോ: എം.വി.സിനോജ്

NEWS LETTER
RSS











