MATHRUBHUMI RSS
Loading...
രോഗം വരാതെ നോക്കാം

ഹെപ്പറ്റൈറ്റിസ് ബിയ്ക്കതിരെ ഫലപ്രദമായ കുത്തിവെപ്പുകളുണ്ട്...


വൈറസ് മൂലമുണ്ടാകുന്ന കരള്‍രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി.മഞ്ഞപ്പിത്തമാണ് ഇതിന്റെ പ്രകടമായ ലക്ഷണം.പക്ഷേ മഞ്ഞപ്പിത്തം പലരോഗങ്ങളുടേയും ലക്ഷണമായി വരാം.കരളിനെ ബാധിക്കുന്ന കാന്‍സര്‍, സിറോസിസ്, പിത്താശയത്തിലെ കല്ലുകള്‍,രക്തസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കും ലക്ഷണമായി മഞ്ഞപ്പിത്തംവരാം. ഹെപ്പറ്റൈറ്റിസ് ബി. മൂലമുണ്ടണ്ടാവുന്ന കരള്‍ രോഗവും അതിന്റെ ലക്ഷണമായ മഞ്ഞപ്പിത്തവും കരളിനെ ബാധിച്ച് സിറോസിസ് ഉണ്ടാക്കാം.സാധാരണ ഗതിയില്‍ മൃദുവായ കരള്‍ കട്ടിയാവും. ഹെപ്പറ്റൈറ്റിസ് ബി.മൂലമുണ്ടണ്ടാവുന്ന കരള്‍ കാന്‍സര്‍ തടയാവുന്നതാണ്. കുത്തിവെപ്പ് കൊണ്ടണ്ട് തടയാവുന്ന ഒരേയൊരു കാന്‍സര്‍ രോഗം കൂടിയാണിത്.ഇന്ത്യയില്‍ 25പേരില്‍ ഒരാള്‍ക്കെങ്കിലും ഹെപ്പറ്റൈറ്റിസ് ബി. ഉണ്ടണ്ടാവുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.പക്ഷേ രോഗലക്ഷണങ്ങള്‍ അധികം പുറത്തുകാണാറില്ല.ഇവരില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗംപകരാം.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലും രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ 10 മുതല്‍ 40 കൊല്ലം വരെ എടുക്കാറുണ്ടണ്ട്. ഇനി പറയുന്നവര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യത കൂടുതലുണ്ടണ്ട്.

സ്വവര്‍ഗരതിക്കാര്‍, ഒന്നിലധികം ആളുകളുമായി ലൈംഗികബന്ധം ഉള്ളവര്‍.

മയക്കുമരുന്ന് കുത്തിവെക്കുന്നവര്‍.

ലൈംഗികതൊഴിലാളികള്‍

വൃക്കസംബന്ധമായ രോഗങ്ങള്‍മൂലം ഡയാലിസിസിന് വിധേയരായവര്‍

ഹീമോഫീലിയ,തലസ് സീമിയ,ലുക്കീമിയ തുടങ്ങിയ രോഗങ്ങള്‍ വന്ന് ഇടയ്ക്കിടെ രക്തം സ്വീകരിക്കേണ്ടി വന്നവര്‍

പച്ചകുത്തുന്നത് ശീലമാക്കിയവര്‍

തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ അവ്യക്തമാവും.ചിലര്‍ക്ക് സാധാരണ വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ കാണാം.തലവേദന, ക്ഷീണം, വിശപ്പില്ലായ്മ,ഛര്‍ദി എന്നിവയും ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്.ഇവയെല്ലാം മറ്റ് പലരോഗങ്ങളുടെയും ലക്ഷണമാവുന്നതിനാല്‍ തുടക്കത്തില്‍ രോഗനിര്‍ണയം അസാധ്യമാവും.കൃത്യമായി രോഗനിര്‍ണയം നടത്താന്‍ ഹെപ്പറ്റൈറ്റിസ് ബി സര്‍ഫസ് ആന്റിജന്‍ എന്ന രക്തപരിശോധന വേണ്ടിവരും.

ശ്രദ്ധിക്കുക

രക്തം സ്വീകരിക്കുന്നവര്‍ അത് അണുവിമുക്തമാണെന്ന് ഉറപ്പ് വരുത്തണം

അനാശാസ്യമായ ലൈംഗികബന്ധങ്ങള്‍ ഒഴിവാക്കുക

ലഹരിദായക കുത്തിവെപ്പുകള്‍ ഒഴിവാക്കുക.ഇഞ്ചക്ഷനെടുക്കുമ്പോള്‍ അണുവിമുക്തമായ സിറിഞ്ചും സൂചിയും ഉപയോഗിക്കുക.

രോഗം ഉണ്ടെണ്ടന്നറിഞ്ഞാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ചിട്ടയോടുകൂടിയ ജീവിതവും രോഗത്തെപ്പറ്റിയുള്ള ധാരണയും അപകടം ഒഴിവാക്കും.ഹെപ്പറ്റൈറ്റിസ് ബി.ക്കെതിരായ കുത്തിവെപ്പുകള്‍ ഇന്ന് ലഭ്യമാണ്.നവജാതശിശുക്കളില്‍ ഒന്നരമാസം മുതല്‍ ഓരോ മാസം ഇടവിട്ട് ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍ മറ്റ് പ്രതിരോധ കുത്തിവെപ്പുകള്‍ക്കൊപ്പം നല്‍കാം. അമ്മയ്ക്ക് അസുഖമുണ്ടെണ്ടങ്കില്‍ പ്രസവസമയത്ത് കുത്തിവെപ്പ് നല്‍കിയാല്‍ അത് കുഞ്ഞിന് വരാതെ നോക്കാം.

ഡോ.പോള്‍ വാഴപ്പിള്ളി
അസോ.പ്രൊഫ.
പരിയാരം മെഡിക്കല്‍ കോളേജ്
കണ്ണൂര്‍