MATHRUBHUMI RSS
Loading...
മുടിയുടെ ആരോഗ്യത്തിന് മസ്സാജിങ്‌
അശ്വതി കൃഷ്ണ

മുടിയുടെ ആകര്‍ഷണീയത കൂട്ടാന്‍ കളറിങ് നല്ലൊരു മാര്‍ഗ്ഗമാണ്. മുടി പൂര്‍ണമായും കളര്‍ ചെയ്യാതെ ഹൈലൈറ്റ് കൊടുക്കുന്നതായിരിക്കും നല്ലത്. കോപ്പര്‍, മെജന്ത, ചോക്ലേറ്റ് കളര്‍, ബര്‍ഗണ്ടി എന്നിവയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

മുടിയില്‍ കളര്‍ ഉപയോഗിച്ചാല്‍ മുടി പൊട്ടുന്നതിനും താരന്റെ ശല്യത്തിനും ശമനമുണ്ടാവും. വേനല്‍ക്കാലത്ത് ക്രോപ്പ് കട്ട് , സ്‌പൈക് കട്ട് എന്നിവയും പരീക്ഷിക്കാം.

തേങ്ങാപ്പാല്‍ ഉപയോഗിച്ച് തലയോട്ടിയും മുടിയും

നന്നായി മസ്സാജ് ചെയ്യുക. ഒന്നര മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.

ചുരുണ്ടമുടിയുള്ളവര്‍ മുടി അലസമായിടുന്നതിനുപകരം കണ്ടീഷനിങ് ചെയ്തിടുന്നത് ഭംഗി കൂട്ടും. അല്പം എണ്ണമയം ഉണ്ടാവുന്നതാണ് നല്ലത്. മുടിക്ക് ചേര്‍ന്ന ഷാമ്പൂവും കണ്ടീഷണറും എണ്ണകളും കണ്ടെത്തണമെന്നുമാത്രം. മാസത്തില്‍ ഒരുതവണ ഹെയര്‍സ്​പാ നിര്‍ബന്ധമാക്കണം.

നെല്ലിക്കാപ്പൊടിയും ഒരു മുട്ടയും കുഴച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം നന്നായി കഴുകുക. മുടിക്ക് നല്ല ബലമുണ്ടാവും.