പട്ടുവസ്ത്രങ്ങള്‍ പയറുപൊടി കലക്കിയ വെള്ളത്തില്‍ തിരുമ്മിയെടുത്താല്‍ വലിച്ചില്‍ ഒഴിവാക്കാം. കടുക്ക ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നത് സാരികളുടെ ഈട് കൂട്ടും.
കഴുകുന്ന വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്താല്‍ പട്ടുസാരികള്‍ക്ക് പുതുമ കിട്ടും.
കഴുകിയ സാരികള്‍ തണലില്‍ ഇട്ടേ ഉണക്കാവൂ. നിറം മങ്ങാതിരിക്കാന്‍ ഇത് സഹായിക്കും.
പട്ടുവസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയില്‍ കുറച്ച് വേപ്പിലകൂടി ഇട്ടുവെച്ചാല്‍ കീട ശല്യം ഒഴിവാക്കാം.
പട്ടുസാരികള്‍ കൂടുതല്‍ നേരം വെള്ളത്തില്‍ മുക്കി ഇടരുത്. അതേപോലെ പിഴിയുന്നത് ഒഴിവാക്കണം.
പട്ടുവസ്ത്രങ്ങളിലെ പൂപ്പല്‍ കളയാന്‍ നേര്‍പ്പിച്ച ഷാംപൂ ഉപയോഗിക്കാം.
ഉപയോഗിച്ച പട്ടുസാരികള്‍ മടക്കി വെക്കണം. തൂക്കിയിടരുത്. തൂക്കിയിട്ടാല്‍ കസവിന്റെ കനം കാരണം സാരികള്‍ കേടുവരാം.
സാരികള്‍ ഒരേ മടക്കില്‍ തന്നെ എപ്പോഴും മടക്കിവെക്കരുത്. കീറാനിടയുണ്ട്.
വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന സാരികള്‍ ഇടയ്ക്ക് എടുത്ത് കാറ്റുകൊള്ളിക്കുന്നത് നല്ലതാണ്. പൂപ്പല്‍ വരാതിരിക്കാനാണിത്.

NEWS LETTER
RSS











