MATHRUBHUMI RSS
Loading...
സ്ത്രീകള്‍ക്കായി ഒരു ഫോണ്‍
ജോസഫ് ആന്റണി

തെറ്റിദ്ധരിക്കരുത്, വിളിപ്പേര് 'ഐസ്‌ക്രീം' എന്നാണെങ്കിലും സംഭവം മൊബൈല്‍ ഫോണാണ്. എല്‍.ജി.യുടെ മടക്കിവെയ്ക്കാവുന്ന ഹാന്‍സെറ്റ് മോഡലായ KF350 ന്റെ വിളിപ്പേരാണ് ഐസ്‌ക്രീം. സ്ത്രീകളെ ഉന്നംവെയ്ക്കുന്ന ഐസ്‌ക്രീം, അന്താരാഷ്ട്ര വനിതാദിമായ മാര്‍ച്ച് എട്ടിന് ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

2.2 ഇഞ്ച് ക്യു.വി.ജി.എ, ടി.എഫ്.ടി ഡിസ്‌പ്ലെയുള്ള സ്‌ക്രീനാണ് ഐസ്‌ക്രീമിന്റേത്. അതിന് 262 നിറഭേദങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയും. എല്‍.ഇ.ഡി.മാട്രിക് ഡിസ്‌പ്ലെയുള്ള വകഭേദവുമുണ്ട്. മൂന്ന് മെഗാപിക്‌സല്‍ ക്യാമറയാണ് ഈ മോഡലിലുള്ളത്. ക്യു.വി.ജി.എ. വീഡിയോ റിക്കോഡിങ് സംവിധാനവുമുണ്ട്.

എഫ്.എം.റേഡിയോ സംവിധാനവും പൂര്‍ണതോതിലുള്ള മ്യൂസിക് പ്ലേയറുമാണ് ഐസ്‌ക്രീമിന്റെ മറ്റൊരു പ്രത്യേകത. 25 എം.ബി. ആന്തര മെമ്മറിയുള്ള ഐസ്‌ക്രീമിന്, മൈക്രോ എസ്.ഡി.കാര്‍ഡ് വഴി രണ്ട് ജി.ബി.വരെ മെമ്മറി വര്‍ധിപ്പിക്കാം. WAP 2.0/xHTML സംവിധാനമുള്ള ഫോണില്‍ HTML ബ്രൗസറാണുള്ളത്. ബ്ലൂടൂത്ത് വഴിയും മൈക്രോ ഡടആ വഴിയും കണക്ടിവിറ്റി സാധ്യമാണ്. ജി.പി.ആര്‍.എസ് പോലെ 'എഡ്ജും' (EDGE) പിന്തുണയ്ക്കുന്ന ഫോണാണിത്.

ഐസ്‌ക്രീമിലെ 800 ാഅഒ ബാറ്ററിക്ക് അഞ്ച് മണിക്കൂര്‍ ടോക്ക് ടൈം കിട്ടും, സ്റ്റാന്‍ഡ്‌ബൈ ആയിരിക്കുമ്പോള്‍ 350 മണിക്കൂറും. വെള്ളറോസ്, നീല, പിസ്ത എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഹാന്‍ഡ്‌സെറ്റുകള്‍ ലഭ്യമാകും. 7949 രൂപയാണ് വില.