തിരുവനന്തപുരം: നിലമ്പൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെയും കേരള മഹിളാസമഖ്യ സൊസൈറ്റിയുടെയും സ്ത്രീധനരഹിത ഗ്രാമം പദ്ധതിയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വനിതാ ദിനമായ 8ന് വൈകീട്ട് 5ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു.അവിവാഹിതരായ യുവതീ യുവാക്കളെ സഹായിക്കുന്നതിനായുള്ള നിലമ്പൂര്‍ പഞ്ചായത്തിന്റെ വെബ്‌സൈറ്റാണ് www.dowryfreevillage.com ഈ പദ്ധതിവഴി പങ്കാളിയെ കണ്ടെത്തുന്നതിന് എവിടെയുള്ളവര്‍ക്കും ഈ വെബ്‌സൈറ്റില്‍ ബന്ധപ്പെടാമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂര്‍ പഞ്ചായത്തിലെ സ്ത്രീധനരഹിത സമൂഹ വിവാഹം മെയ് മാസത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനരഹിത ഗ്രാമത്തിനായി ശില്പശാലകള്‍, മഹല്ല് കമ്മിറ്റി യോഗങ്ങള്‍, പ്രത്യേക ഗ്രാമസഭകള്‍, സ്ത്രീസദസ്സ്, സര്‍വേ സെമിനാറുകള്‍, കമ്മ്യൂണിറ്റി കോളേജ് എന്നിവ നിലമ്പൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയതായി കേരള മഹിളാ സമഖ്യ സൊസൈറ്റി ഡയറക്ടര്‍ ഡോ.സീമാ ഭാസ്‌കര്‍ പറഞ്ഞു.

NEWS LETTER
RSS











