തീരെ കനം കുറഞ്ഞ അധികം നീളമില്ലാത്ത മുടി വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടോ? 'ഇതെങ്ങനെ ഭംഗിയാക്കാനാണ്' എന്നോര്‍ത്ത് നിരാശയുണ്ടോ? പലതരം ഹെയര്‍കട്ടുകളും ഹെയര്‍ സ്റ്റൈലുകളും സഹായത്തിനുണ്ടെന്നതാണ് നേര്.
നന്നായി ചിക്കിക്കുടഞ്ഞ (Bounce) ശേഷം രണ്ടോ മൂന്നോ ലെയറായി മുറിച്ചിട്ടാല്‍ മുടിക്ക് കൂടുതല്‍ കട്ടി തോന്നിക്കും. കാഴ്ചക്കും ഭംഗിയുണ്ടാവും. ഉള്‍ക്കനമില്ലാത്ത നീണ്ടുകിടക്കുന്ന മുടി ഷോര്‍ട്ട്കട്ടാക്കി അഴിച്ചിടുക. മുഖത്തിന്റെ ആകൃതിക്കനുസരിച്ച് മഷ്‌റൂം കട്ടോ ബ്ലന്‍ഡ് കട്ടോ സ്വീകരിക്കാം. ഷോര്‍ട്ട്കട്ട് മുടിക്ക് കനം കൂടുതലുള്ളതായി തോന്നിക്കും.
ആഴ്ചയില്‍ ഒരു ദിവസം നല്ല കണ്ടീഷണര്‍ അടങ്ങിയ ഷാംപൂ ചെയ്യുന്നത് മുടിക്ക് മൃദുത്വം നല്‍കും. മുടിക്ക് കനം തോന്നിക്കാന്‍ ഹെന്ന ചെയ്യുന്നത് നല്ലതാണ്. ഹെന്ന ചെയ്താല്‍ മുടി വരണ്ട് കിടക്കാനിടയുള്ളതിനാല്‍ ഒപ്പം അല്‍പം കണ്ടീഷണര്‍ ഷാംപുകൂടി ചേര്‍ക്കുക.
മുടി സൈഡ് പാര്‍ട്ട് ചെയ്ത് ഫ്രണ്ട് മാത്രം ലെയര്‍ ചെയ്തിടുകയാണ് മറ്റൊരു മാര്‍ഗം. മുടിക്ക് നീളം കുറഞ്ഞവര്‍ മുന്‍വശത്ത് മാത്രം ലേസര്‍കട്ട് ചെയ്യുന്നത് നന്നാവും.
മുടിക്ക് കനവും നീളവും കുറഞ്ഞവര്‍ വലിച്ച് മുറുക്കിയുള്ള പോണി ടെയിലും ബണ്‍സ്റ്റൈലും തീര്‍ത്തും ഒഴിവാക്കണം.
മാസത്തില്‍ രണ്ടു പ്രാവശ്യം പ്രോട്ടീന്‍ ട്രീറ്റുമെന്റ് നല്‍കുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. അയേണും പ്രോട്ടീനും അടങ്ങിയ മുളപ്പിച്ച പയര്‍, ഈത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് മുടി നന്നായി വളരാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നതും മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തും.

കടപ്പാട്: ഗംഗ ജയകുമാര്‍

NEWS LETTER
RSS