കറിവേപ്പില അരച്ച് കാച്ചിയെടുത്ത എണ്ണ നര തടയുന്നതിനും തലമുടി കറുത്തിരുണ്ട് വളരുന്നതിനും സഹായിക്കും.കറിവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിട്ടാല്‍ പുഴുക്കടി ശമിക്കും.
ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, കറിവേപ്പില, ജീരകം, ഉപ്പ് എന്നിവ ചേര്‍ത്തരച്ച് മോര് കാച്ചിക്കഴിച്ചാല്‍ വയറിളക്കം മാറും.
തേള് പോലുള്ള വിഷജന്തുക്കള്‍ കടിച്ചാല്‍ കടിയേറ്റിടത്ത് കറിവേപ്പില പാലില്‍ വേവിച്ച് അരച്ച് പുരട്ടുന്നത് നല്ലതാണ്.
ഭക്ഷണത്തിലെ വിഷാംശം നീക്കംചെയ്യാന്‍ കറിവേപ്പിലയ്ക്ക് കഴിയും. ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനും ബുദ്ധിശക്തി വര്‍ധിപ്പിക്കാനും ഇതിന് ശേഷിയുണ്ട്.
കറിവേപ്പില അരച്ച് ചെറുതായി ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും.

NEWS LETTER
RSS











