MATHRUBHUMI RSS
Loading...
മറുനാട്ടില്‍ പഠിക്കാം സ്‌കോളര്‍ഷിപ്പോടെ
എന്‍.അബൂബക്കര്‍

വിദേശത്ത് ഉന്നതപഠനത്തിന് ഒട്ടേറെ അവസരങ്ങളുണ്ട്...വിദേശ പഠനം എന്നാല്‍ പുതിയ ഒരു ലോകത്തെ വരിക്കലാണ്. അവിടെ ഭാഷയും ദേശഭേദങ്ങളും ഒന്നും തടസ്സമാവില്ല. തിരഞ്ഞെടുക്കുന്ന കോഴ്‌സും വിഷയവും ഏതായാലും അത് ഭാവിയെ നിശ്ചയിക്കുന്നതു കൂടിയാണ്. വിദേശ പഠനത്തിന് ഇറങ്ങുമ്പോള്‍ നമ്മുടെ ഭാവി ജീവിത സങ്കല്പങ്ങളെ കൂടി അതിന് അനുസൃതമായി പരുവപ്പെടുത്തേണ്ടതുണ്ട്. രാജ്യങ്ങള്‍ മാറുന്നതനുസരിച്ച് കോഴ്‌സുകളുടെ ഘടനയിലും പേരിലും വ്യത്യാസങ്ങള്‍ വരാം. വികസിത രാജ്യങ്ങളിലെ ബിരുദ തല പഠനം ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് മുതല്‍ 16 വര്‍ഷം വരെ ദൈര്‍ഘ്യമുള്ളതാണ്. നമ്മുടെ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവര്‍ക്ക് അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമാണ്. പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളായും മാറും. എന്നാല്‍ ഗ്രാജ്വേറ്റ് പ്രാഗ്രാമുകള്‍ക്ക് തുടര്‍ച്ചയായി തന്നെ ഗവേഷണ അവസരങ്ങള്‍ ലഭിക്കാം. ഫ്രാന്‍സില്‍ ബിരുദധാരി ലൈസന്‍സിയാണ്. ലൈസന്‍സ് (Licence) എന്നാണ് ബിരുദ കോഴ്‌സുകള്‍ക്ക് പറയുന്നത്. നമ്മുടെ പ്രീ ഡിഗ്രി എന്നപേരിലറിയപ്പെട്ടി രുന്ന കോഴ്‌സുകള്‍ എല്ലാം Baccalauveat എന്ന പേരില്‍ അറിയപ്പെടുന്നു. മുന്‍കാലങ്ങളില്‍ വിദേശ പഠനത്തിന് അതത് ദേശഭാഷകള്‍ പഠിക്കണമായിരുന്നു. ഇപ്പോള്‍ ഫ്രാന്‍സില്‍ പോലും ഇംഗ്ലീഷ് മാധ്യമമായി തിരഞ്ഞെടുക്കാം. എന്നാല്‍ ചൈനയിലും റഷ്യയിലും പഠിക്കാന്‍ പോവുമ്പോള്‍ ഒരു പുത്തന്‍ ഭാഷ കൂടി പഠിക്കാന്‍ സന്നദ്ധമായിരിക്കണം. കോഴ്‌സുകള്‍, രാജ്യം എന്നിവ തിരഞ്ഞെടുക്കുന്നതില്‍ നല്ല ശ്രദ്ധ പുലര്‍ത്തണം.

പഠനം നടത്താനുദ്ദേശിക്കുന്ന രാജ്യത്തെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. അവിടെ ലഭ്യമായ കോഴ്‌സുകളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ടാകും. വിദേശ സര്‍വ്വകലാശാലകള്‍ പലതും പ്രവേശനം തേടുന്നവരെ ഉദ്ദേശിച്ച് പഠനം പൂര്‍ത്തിയാക്കിയവരുടെ അനുഭവ കുറിപ്പുകള്‍ വരെ നല്‍കുന്നുണ്ട്. കോഴ്‌സുകളുടെ അടിസ്ഥാനത്തിലും തിരച്ചില്‍ നടത്തി മികച്ച സ്ഥാപനങ്ങളും പഠനാവസരങ്ങളും കണ്ടെത്താം. എന്നാല്‍ ഇവയ്‌ക്കെല്ലാം മുമ്പേ അതത് രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ചില പൊതു പ്രവേശന പരീക്ഷകള്‍ വിജയിച്ചിരിക്കണം.

പ്രവേശന പരീക്ഷകള്‍

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പഠന അവസരം ലഭിക്കാന്‍ ചില പ്രവേശന പരീക്ഷകള്‍ വിജയിക്കേണ്ടതുണ്ട്. ഇത്തരം പരീക്ഷകള്‍ ആവര്‍ത്തിച്ച് എഴുതി ജയിക്കാം എന്ന സൗകര്യമുണ്ട്. അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് അമേരിക്കയില്‍ പൊതുവായി വിദേശ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പരീക്ഷയാണ് Scholastic Aptitude Test (SAT) കൂടുതല്‍ വിവരങ്ങള്‍ www.collegeboard.org, www.ets.org സൈറ്റുകളില്‍ ലഭിക്കും. ഈ പരീക്ഷ വഴി ലഭ്യമാവുന്ന കോഴ്‌സുകളും സൈറ്റില്‍ അറിയാം.

ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി Graduate Record Examination (GRE) പരീക്ഷ ജയിക്കേണ്ടതുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലും, യു കെ, കാനഡ എന്നിവിടങ്ങളിലും ഉപരിപഠനത്തിന് ഈ പരീക്ഷ ജയിക്കുക നിര്‍ബന്ധമാണ്. പൊതു വിഭാഗത്തില്‍ അനലിറ്റിക്കല്‍ റൈറ്റിങ്, വെര്‍ബല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് റീസണിങ്ങ്, എന്നിവയാണ് പരീക്ഷിക്കുന്നത്. Educational Testing Service(ETS)-ആണ് ഈ പരീക്ഷ നടത്തുന്നത്. അടുത്തകാലത്തായി ഇതേ പരീക്ഷ ബിസിനസ്സ് സ്‌കൂളുകളിലെ പ്രവേശനത്തിനും അംഗീകരിച്ചിട്ടുണ്ട്. Grduate Management Aptitude Test പരിഗണിക്കുന്ന വിദേശ സ്ഥാപനങ്ങളിലെല്ലാം ഇതു വഴി പ്രവേശനം തേടാം. MS/MTech, MBA പ്രോഗ്രാമുകളിലെ പ്രവേശനത്തിന് രണ്ടില്‍ ഏതെങ്കിലും ഒരു പരീക്ഷ എഴുതിയാല്‍ മതി. യു എസ്സിലും, കാനഡയിലും, യു കെയിലുമായി 150-ല്‍ ഏറെ ഉന്നത ബിസിനസ്സ് സ്‌കൂളുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ലെേ.ീൃഴ/ഴൃല പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്യാന്‍ http://www.ets.org/gre/revised_general/register.


അമേരിക്കയും യു.കെ.യും കഴിഞ്ഞാല്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ ഭൂപടത്തില്‍ ഫ്രാന്‍സ് മൂന്നാംസ്ഥാനത്താണ്. 2.65 ലക്ഷം വിദ്യാര്‍ഥികളാണ് മറ്റു വിദേശരാജ്യങ്ങളില്‍ നിന്നായി ഫ്രാന്‍സില്‍ ഉപരിപഠനത്തിനെത്തുന്നത്. മികച്ച വിദ്യാഭ്യാസ നിലവാരം, ഗുണമേന്മ, കുറഞ്ഞ പഠനചെലവ്, യൂറോപ്യന്‍ ജീവിത രീതി എന്നിവ പ്രത്യേകതകളാണ്. ഇവിടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് ദേശീയ ഏജന്‍സിയാണ് കാമ്പസ് ഫ്രാന്‍സ്. 80 രാജ്യങ്ങളില്‍ 100-ഓളം ഓഫീസുകള്‍ കാമ്പസ് ഫ്രാന്‍സിനുണ്ട്. പ്ലസ്ടുവിന് ശേഷം മൂന്നുവര്‍ഷത്തെപഠനം കൊണ്ട് ബിരുദവും 5 വര്‍ഷത്തെ പഠനം കൊണ്ട് ബിരുദാനന്തര ബിരുദവും 8 വര്‍ഷത്തെ പഠനം കൊണ്ട് ഡോക്ടറേറ്റും ഉറപ്പു വരുത്തുന്നു. എന്‍ജിനിയറിങ്, മാനേജ്‌മെന്റ്, സയന്‍സ്തുടങ്ങി എല്ലാ കോഴ്‌സുകളും ഇവിടെയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശനത്തിനും www.campusfrance.org നോക്കുക. കാമ്പസ് ഫ്രാന്‍സിന് ഇന്ത്യയില്‍ വിവിധ കേന്ദ്രങ്ങളുണ്ട്.

എം.ബി.എ. പഠനത്തിന് പാരീസില്‍ ഇന്‍സീഡ്(INSEAD) മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ്. ഇംഗ്ലീഷിനൊപ്പം TOEFL,GMAT എന്നിവ ആവശ്യമാണ്. ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഫുഡ് പ്രോഡക്ട്‌സ് മാര്‍ക്കറ്റിങ്, ഇന്നവേഷന്‍ ടെക്‌നോളജി, അഗ്രോ ഇക്കോളജി, ന്യൂറോ എപ്പിഡമോളജി, പാരസറ്റോളജി എന്നിവയില ബിരുദാനന്തര ബിരുദം മികച താഴിലവസരങ്ങള്‍ക്കായി പ്രയോജനപ്പടുത്താം. 4-5 ആഴ്ച ദൈര്‍ഘ്യമുള്ള നിരവധി സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാമുകള്‍ ഫ്രാന്‍സിലുണ്ട്. പരിസ്ഥിതി, സംസ്‌കാരം, ബിസിനസ്സ്, ജേണലിസം മുതലായവ ഇവയില്‍പ്പടുന്നു.

ഐ.ഇ.എല്‍.ടി.എസ്

ബ്രിട്ടന്‍, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളില്‍ പഠിക്കുക അല്ലെങ്കില്‍ ജോലി ചെയ്യുക എന്ന ലക്ഷ്യമുള്ളവര്‍ നിര്‍ബന്ധമായും വിജയിച്ചിരിക്കേണ്ട പരീക്ഷയാണ് IELTS (International English Language Testing System)
ഇംഗ്ലീഷ് ഭാഷയില്‍ നിങ്ങള്‍ക്കുള്ള പ്രാവീണ്യം അളക്കുകയാണ് IELTS- ന്റെ ഉദ്ദേശം. 120 രാജ്യങ്ങളിലെ 3800-ല്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും പ്രൊഫഷണല്‍ സംഘടനകളും അംഗീകരിച്ചിട്ടുള്ള പരീക്ഷയാണിത്.

ടെസ്റ്റിന്റെ സമയത്ത് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ www.britishcouncil.org.in/ielst എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വെബ്‌സൈറ്റുകള്‍: www.ielts.org, www.britishcouncil.org.in/ielts, www.ieltsidpindia.com, www.cambridgeesol.org

ടി.ഒ.ഇ.എഫ്.എല്‍

കോളേജ്, സര്‍വകലാശാലാ പ്രവേശനത്തിന് ആവശ്യമായ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം എഴുത്തിലും സംസാരത്തിലും ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഈ പരീക്ഷ. അമേരിക്കയിലും കാനഡയിലും മാത്രം 2400 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ടോഫ്ള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

130 രാജ്യങ്ങളിലായി 7000 സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള പരീക്ഷയാണ് ഠഛഋഎഘ. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തശേഷം ഏതെങ്കിലും അംഗീകൃത ടെസ്റ്റ് സെന്ററില്‍ പരീക്ഷയ്ക്കായുള്ള അനുമതി നേടണം. ഠഛഋഎഘന് 7000 രൂപയോളം ഫീസ് വരും. വിശദവിവരങ്ങള്‍ക്ക്: www.toefl.org, www.ets.org, www. ipem.org, www.toeflibtcourse.com.

കൂടുതലറിയാന്‍ ഈ വെബ്‌സൈറ്റുകള്‍
ബ്രിട്ടന്‍: www.educationukin.org Im\U: www.studyincanada.com

യു.എസ്.എ.: www.fulbrightindia.org, Email: info@usief.org.in

ഓസ്‌ട്രേലിയ: www.idpm.com, Email: aec.india@dfat.gov.au

ജര്‍മനി: www.daaddelhi.org, P¸m³: www.jpf.go.jp

സ്‌േകാളര്‍ഷിപ്പുകള്‍ കൈയകലെ


കാനഡ


ബിരുദ പഠനത്തിന്
കോണിസ്റ്റോഗ കോളേജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് അഡ്വാന്‍സ്ഡ് ലേണിങിന്റ എ.ഇ.എല്‍.ടി.എസ്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് - മുഴുവന്‍സമയ ഡിപ്ലോമയ്‌ക്കോ ഡിഗ്രിക്കോ പ്രവേശനം നേടുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക്. രണ്ട് സമസ്റ്ററുകളിലായി 3000 കനേഡിയന്‍ ഡോളറിന്റ അഞ്ച് സ്‌കോളര്‍ഷിപ്പുകളാണ്.

ഹമ്പര്‍ കോളേജ് ഫുള്‍ ട്യൂഷന്‍ റിന്യൂവബിള്‍ സ്‌കോളര്‍ഷിപ്പ് - 12,200 കനേഡിയന്‍ ഡോളറിന്റ സ്‌കോളര്‍ഷിപ്പാണിത്. ഹമ്പര്‍ കോളേജില്‍ പ്രവേശനം കിട്ടിയവര്‍ക്ക്്. ഓരോ വര്‍ഷവും 70 ശതമാനം ജി.പി.എ. നിലനിര്‍ത്തണം.
ബിരുദാനന്തര പഠനത്തിന്

വാട്ടര്‍ലൂ സര്‍വകലാശാല നല്‍കുന്ന ഡേവിഡ് ആര്‍. ഷറിട്ടന്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ്. മുഴുവന്‍സമയ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷംതോറും 10,000 മുതല്‍20,000 വരെ കനേഡിയന്‍ ഡോളറാണു ലഭിക്കുക. ബിരുദാനന്തര ഗവേഷണപഠനത്തിന് ഉദാരമായ ഫീസൊഴിവുകള്‍ അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പ് പരിപാടികളുണ്ട്. ക്യുബക് സര്‍വകലാശാലപോലെയുള്ളവ നടപ്പാക്കുന്ന 'സര്‍ട്ടിഫിക്കറ്റ്ഓഫ് സെലക്ഷന്‍' പരിപാടിയില്‍ചേര്‍ന്നാല്‍ പഠനാനന്തരം കനേഡിയന്‍ പൗരത്വവും ലഭിക്കും.

യു.എസ്.എ


ബിരുദ പഠനത്തിന്
വിദേശ വിദ്യാര്‍ഥികള്‍പുറത്തുനിന്നുള്ള സ്‌കോളര്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതാണു യു.എസ്. സര്‍വകലാശാലകള്‍ക്ക് താത്പര്യം.ബിരുദാനന്തര പഠനത്തിന്പ്രമുഖ സര്‍വകലാശാലകളില്‍ മിക്കതും വിദേശ വിദ്യാര്‍ഥികള്‍ക്ക് എങ്കിലും ധനസഹായം നല്‍കാന്‍സന്നദ്ധമാണ്.

ബ്രിട്ടന്‍


ബിരുദ പഠനത്തിന്
എഡിന്‍ബറോ ഗ്ലോബല്‍ അണ്ടര്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ് - യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള മുഴുവന്‍സമയ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നത്, പ്രതിവര്‍ഷം 2000 പൗണ്ട്,


ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ അണ്ടര്‍ ഗ്രാജ്വേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ് - ആദ്യ അധ്യയനവര്‍ഷം 2250 പൗണ്ട്, യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളേജസ് അഡ്മിഷന്‍ സര്‍വീസ്.

ബിരുദാനന്തര പഠനത്തിന്
കോമണ്‍വെല്‍ത്ത്, ഗേറ്റ്‌സ്, കേംബ്രിജ് സ്‌കോളര്‍ഷിപ്പുകള്‍ മിക്ക സര്‍വകലാശാലകളും വിദേശ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കും. ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി മഹാത്മാഗാന്ധി സ്‌കോളര്‍ഷിപ്പ്- സര്‍വകലാശാലയില്‍ പ്രവേശനംനേടുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ബിരുദാനന്തര പഠനത്തിനുള്ള ട്യൂഷന്‍ഫീ നല്‍കും.

ഓസ്‌ട്രേലിയ


ബിരുദപഠനത്തിന്
സിഡ്‌നി അചീവേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ് - സിഡ്‌നി സര്‍വകലാശാല നല്‍കുന്നത് വര്‍ഷം10,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ . മൂന്ന് വര്‍ഷത്തേക്ക്.

ഡോ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ്- സിഡ്‌നി സര്‍വകലാശാലയില്‍ എഞ്ചിനിയറിങ്-ഐ.ടി. പഠനത്തിന്, നാല് വര്‍ഷ കോഴ്‌സിനുള്ള ട്യൂഷന്‍ ഫീസിന്റെ പകുതി നല്‍കും.

മെല്‍ബണ്‍ സര്‍വകലാശാല ഇന്റര്‍നാഷണല്‍ അണ്ടര്‍ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ്- 50 ശതമാനം മുതല്‍100 ശതമാനം വര ഫീസൊഴിവ് അല്ലെങ്കില്‍ ഫീസില്‍ 10,000 ഡോളര്‍ ഇളവ്.

ബിരുദാനന്തര പഠനത്തിന്
ഇന്റര്‍നാഷണല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച് സ്‌കോളര്‍ഷിപ്പ്- ഓസ്‌ട്രേലിയയില്‍ ബിരുദാനന്തര ഗവേഷണപഠനം നടത്തുകയും രാജ്യത്ത ഗവേഷണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തനപരിചയം നേടുകയും ചെയ്യുന്നവര്‍ക്ക്. ട്യൂഷന്‍ ഫീസൊഴിവും സ്റ്റൈപ്പന്‍ഡും.