MATHRUBHUMI RSS
Loading...
വിദേശത്ത് സ്‌കോളര്‍ഷിപ്പോടെ പഠിക്കാം
എസ്.ഹരികിഷോര്‍ ഐ.എ.എസ്‌

മെക്കാട്രോണിക്‌സ്, റോബോട്ടിക്‌സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്... പുതിയ കാലത്തെ കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദേശ യൂണിവേഴ്‌സിറ്റികളില്‍ അവസരമുണ്ട്...


എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷം 'ഇനിയെന്തു ചെയ്യും?' എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴാണ് ഒരു അധ്യാപകനിലൂടെ ഞാന്‍ വിദേശപഠനത്തെക്കുറിച്ച് മനസ്സിലാക്കുന്നത്.

ബിരുദധാരികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദവും ഗവേഷണവും നടത്താന്‍ സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ലഭ്യമായ അവസരത്തെപ്പറ്റിയാണ് ഈ അധ്യാപകന്‍ എന്നോട് പറഞ്ഞത്. ഇതിന് മത്സരപരീക്ഷകള്‍ എഴുതേണ്ട ആവശ്യമില്ല. ഡിഗ്രിതലത്തില്‍ നല്ല മാര്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവും അധ്യാപകരുടെ ശുപാര്‍ശയും ഉണ്ടെങ്കില്‍ പ്രതിവര്‍ഷം 40,000 സിംഗപ്പൂര്‍ ഡോളര്‍ വരെ (ഏകദേശം പത്തുലക്ഷം രൂപ) സ്റ്റൈപ്പന്‍ഡ് ലഭിക്കുമെന്നും ഉന്നതനിലവാരത്തിലുള്ള പഠനം പൂര്‍ത്തിയാക്കാമെന്നും ഇദ്ദേഹം പറഞ്ഞു.

ആ ഉപദേശപ്രകാരം സിംഗപ്പൂരില്‍ എം.ടെക് + പി.എച്ച്.ഡി. ചെയ്യാന്‍ വേണ്ടി തയ്യാറെടുത്തുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ എനിക്ക് പ്രവേശനം ലഭിച്ചില്ല. നിറവേറ്റപ്പെടാത്ത ഒരാഗ്രഹമായി വിദേശപഠനം മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം ഐ.എ..എസ്.. ട്രെയിനിങ്ങിനിടയില്‍ വിദേശത്തുപോകാന്‍ അവസരം ലഭിച്ചപ്പോള്‍ അത് സിംഗപ്പൂരിലേക്കായിരുന്നു. സിംഗപ്പൂരില്‍ സുഹൃത്തുക്കള്‍ ആരെങ്കിലുമുണ്ടോ എന്നറിയാന്‍ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ വഴി അന്വേഷിച്ചപ്പോള്‍ എന്റെ കൂടെ പഠിച്ചതും ഞാന്‍ പഠിപ്പിച്ചതുമായ അഞ്ചുപേര്‍ സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു എന്നു കണ്ടു. ഒദ്യോഗിക തിരക്കുകള്‍ കഴിഞ്ഞ് ഒരവസരം കിട്ടിയപ്പോള്‍ എന്റെ സുഹൃത്തുക്കളെ കാണാനായി ഞാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിന്റെ കാമ്പസിലേക്ക് പോയി.

കാമ്പസ് റസ്റ്റോറന്റിലിരുന്ന് ഒരു സുഹൃത്തിന്റെ കൂടെ ചായ കുടിക്കുന്നതിനിടയില്‍ വിദേശപഠനത്തിന്റെ സാധ്യതകളെക്കുറിച്ച് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന് ഒറ്റ മറുപടിയാണ് ഉണ്ടായത്. 'Foreign Universities will bring the best out of you'.

'അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറികള്‍, മികച്ച പ്രൊഫസര്‍മാര്‍, ധാരാളം അവസരങ്ങള്‍എന്തുകൊണ്ടും ഉന്നതനിലവാരത്തിലുള്ള പഠനാന്തരീക്ഷണമാണ് വിദേശരാജ്യങ്ങളില്‍. വീട്ടില്‍നിന്നും അകലെയായതിനാല്‍, നാട്ടില്‍ താമസിക്കുന്നതിന്റെ ആലസ്യമില്ലാത്തതിനാല്‍ വിദേശരാജ്യങ്ങളിലെ ജീവിതം നമ്മളെ 'പെര്‍ഫെക്ട്' ആക്കും. സ്വന്തം കാലില്‍ നില്‍ക്കാന്‍ നാംപഠിക്കും. കഠിനാധ്വാനത്തിലൂടെ പഠിക്കാനും പണം സമ്പാദിക്കാനും നാം പ്രാപ്തരാകും.

അനേകം വിദേശരാജ്യങ്ങളില്‍ ഗവേഷണപ്രബന്ധം അവതരിപ്പിക്കാന്‍ പോയ ഈസുഹൃത്ത് വിദേശ പഠനത്തിന്റെ മേന്മയായി ഇതുകൂടി കൂട്ടിച്ചേര്‍ത്തു. 'ഏറ്റവും പ്രധാനമായി സ്വയം പാചകം ചെയ്യാനും നമ്മള്‍ പഠിക്കും'.

അവസരങ്ങള്‍

അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, ജപ്പാന്‍, കൊറിയ,ചൈന, കാനഡ,സിംഗപ്പൂര്‍,റഷ്യ, ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ബിരുദബിരുദാനന്തരപഠനത്തിനുള്ള ധാരാളം അവസരങ്ങളാണ് ഇന്ന് വിദ്യാര്‍ത്ഥികളുടെ മുന്നിലുള്ളത്. ധാരാളം സ്‌കോളര്‍ഷിപ്പുകളും മറ്റുമുള്ളതിനാല്‍ പഠനം വലിയ സാമ്പത്തിക ബാധ്യതയായി മാറുകയുമില്ല. ഓരോ രാജ്യത്തെയും പ്രവേശനരീതി വ്യത്യസ്തമായതിനാല്‍ ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുകയും ഉയര്‍ന്ന റാങ്കിങ് ഉള്ള യൂണിവേഴ്‌സിറ്റികളില്‍തന്നെ പ്രവേശനം നേടാന്‍ ശ്രദ്ധിക്കുകയും വേണം.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കായാണ് കൂടുതല്‍ പേരും വിദേശപഠനം തിരഞ്ഞെടുക്കുന്നത്. എഞ്ചിനീയറിങ്,മെഡിസിന്‍, വെറ്ററിനറി സയന്‍സ്, അഗ്രിക്കള്‍ച്ചര്‍, നഴ്‌സിങ്, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ മാത്രമല്ല അടിസ്ഥാന ശാസ്്ത്രം, സാമ്പകത്തികശാസ്ത്രം, ചരിത്രം, മാധ്യമപഠനം തുടങ്ങിയ നിരവധി മേഖലകളിലുള്ള കോഴ്‌സുകളും വിദേശരാജ്യങ്ങളില്‍ ലഭ്യമാണ്. കാലത്തിനനുസരിച്ച കോഴ്‌സുകള്‍, (ഉദാഹരണമായി മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങും ഇലക്ട്രോണിക്‌സും ചേര്‍ന്ന 'മെക്കാട്രോണിക്‌സ്', കമ്പ്യൂട്ടര്‍സയന്‍സും മെക്കാനിക്കല്‍ ഇലക്ട്രോണിക്‌സും ചേര്‍ന്ന റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോളജിയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ചേര്‍ന്ന 'ബയോഇന്‍ഫര്‍മാറ്റിക്‌സ്/ബയോ എഞ്ചിനീയറിങ് എന്നിവ) മെച്ചപ്പെട്ട ജോലിസാധ്യത എന്നിവ വിദേശപഠനത്തിന്റെ എടുത്തുപറയേണ്ട മേന്മകളാണ്.

പ്രവേശനത്തിനുള്ള വഴി

മികച്ച തയ്യാറെടുപ്പ്, ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ ശേഖരിക്കല്‍, വിദേശത്ത് പഠിച്ച/പഠിക്കുന്നസുഹൃത്തുക്കള്‍/ബന്ധുക്കള്‍/കോളേജിലെ സീനിയേഴ്‌സ് തുടങ്ങിയവരുമായി ആശയസംവാദം എന്നിവയാണ് വിദേശപഠനം ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്.

1. മിക്ക വിദേശ സര്‍വകലാശാലകളിലും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് SOP(Statement of Purpose) ആവശ്യപ്പെടാറുണ്ട്. വിശാലമായി എഴുതാനുള്ളവയല്ല SOP.

'ബിരുദപഠനം നടത്തുമ്പോള്‍ മനുഷ്യന്‍ ചിന്തിക്കുന്നതുപോലെ കമ്പ്യൂട്ടറുകളും ചിന്തിച്ചാല്‍ നല്ലതല്ലേ എന്നും യന്ത്രങ്ങളില്‍ ചിന്താശേഷിയും അതുമൂലം തീരുമാനമെടുക്കാനുള്ള കഴിവും കൊണ്ടുവന്നാല്‍ ഉത്തമമായിരിക്കും എന്നും ഞാന്‍ ചിന്തിക്കാറുണ്ട്. ഇതിനാല്‍ 'മെഷീന്‍ ലേണിങ്' എന്ന മേഖല എന്നെ ആകര്‍ഷിച്ചു.' എന്നിങ്ങനെ കൃത്യമായി ഏതു മേഖലയില്‍ പഠനം തുടരണമെന്ന ലക്ഷ്യമാണ് വിദേ ശപഠനത്തിന് ആവശ്യം.

ഈ ലക്ഷ്യം വെച്ചുകഴിഞ്ഞാല്‍ വിവിധ രാജ്യങ്ങളെക്കുറിച്ചും ഉന്നതറാങ്ക് ഉള്ള യൂണിവേഴ്‌സിറ്റികളെക്കുറിച്ചും ഇന്റര്‍നെറ്റുവഴി നോക്കാം. പ്രൊഫസര്‍മാര്‍ക്ക് നേരിട്ട് ഇ-മെയിലുകളയച്ച് പഠനസാധ്യതകളെക്കുറിച്ചും സ്റ്റൈപ്പെന്റിനെക്കുറിച്ചും അറിയാം. പഠിക്കേണ്ട മേഖല തിരഞ്ഞെടുത്താല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകരെ (മികച്ച യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കുന്ന) കണ്ടെത്തിസംവാദം നടത്തണം. വിദേശത്ത് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവരിലൂടെ കൂടുതല്‍ അറിയേണ്ടതും അത്യന്താപേക്ഷിതമാണ്.

2. യൂണിവേഴ്‌സിറ്റികളെപ്പറ്റി അരിവുനേടുകയും പഠനമേഖല തിരഞ്ഞെടുക്കുകയും ഇപ്പോള്‍ വിദദേശത്തു പഠിക്കുന്ന കൂട്ടുകാരുമായി ബന്ധപ്പെടുകയും ചെയ്താല്‍ വിദേശപഠനത്തിനായുള്ള അടിത്തറയായി അതിനുശേഷം ഏഞഋ,ഠഛഋഎഘ എന്നീ പ്രവേശന പരീക്ഷകള്‍ പാസാവണം.

വിദേശത്ത് ഉന്നത പഠനത്തിനായുള്ള പ്രവേശന പരീക്ഷയാണ് GRE.(Graduate Record Examination). പ്രിന്‍സ്റ്റണിലെ എജുക്കേഷണല്‍ ടെസ്റ്റിങ് സര്‍വീസസ് ആണ് ഈ പരീക്ഷ നടത്തുന്നത്. Verbal ability, Quantitative ability , Analytical abiltiy എന്നിവ അളക്കുന്ന GRE പരീക്ഷ 160 രാജ്യങ്ങളില്‍ 700 ഓളം സെന്ററുകളിലായി നടത്തുന്നു. എഴുത്തുപരീക്ഷയല്ലാതെ ഓണ്‍ലൈന്‍ പരീക്ഷയും ഉണ്ട്. ഇത് എപ്പോള്‍ വേണമെങ്കിലും എഴുതാം എന്നതിനാല്‍ തയ്യാറെടുപ്പാണ് പ്രധാനം.

ക്ലാസുകള്‍ മനസ്സിലാക്കാന്‍ ആവശ്യമായതരത്തിലുള്ള ഉംഗ്ലീഷ് പരിജ്ഞാനം വിദ്യാര്‍ഥികള്‍ക്കുണ്ടോ എന്ന് അളക്കാനുള്ള പരീക്ഷയാണ് TOEFL(Test of English as a Foreign Language). 160 രാജ്യങ്ങളിലെ 4500 ഓളം സെന്ററുകളിലായി വര്‍ഷത്തില്‍ പലതവണ നടത്തുന്ന TOEFL പരീക്ഷയും വിദേശപഠനം ആഗ്രഹിക്കുന്നവര്‍ എഴുതിയെടുക്കേണ്ടതുണ്ട്.

അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടാന്‍ ഏഞഋ+ഠഛഋഎഘ അത്യാവശ്യമാണ്. സിംഗപ്പൂരിലും ഇംഗ്ലണ്ടിലും ജര്‍മനിയിലും മറ്റും ഇത് അത്യാവശ്യമല്ലെങ്കിലും അഭികാമ്യമാണ്. അതിനാല്‍ വിദേശപഠനം ആഗ്രഹിക്കുന്നവര്‍ കടക്കേണ്ട ഒരു പ്രധാന കടമ്പയായി GRE+TOEFLനെ പരിഗണിക്കാം.

GRE bpw TOEFL ലും കൂടാതെ ബിസിനസ് സ്‌കൂളുകളില്‍ പ്രവേശനമാഗ്രഹിക്കുന്നവര്‍ക്കായുള്ള GMAT. എം.ബി.ബി.എസിന് അമേരിക്കയില്‍ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവര്‍ എഴുതേണ്ട ഡടങഘഋ, അമേരിക്കയില്‍ ബിരുദപഠനം നടത്താന്‍ വേണ്ട യോഗ്യതാപരീക്ഷയായ ടഅഠ, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ ബിരുദപഠനം നടത്താന്‍ വേണ്ട GEE എന്നീ പ്രവേശനപരീക്ഷകളും അതതു മേഖലയിലുള്ള വിദ്യാര്‍ഥികള്‍ എഴുതിയെടുക്കേണ്ടതുണ്ട്.


പ്രവേശന പരീക്ഷാസംബന്ധമായ വിശദമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. www.ers.org, www.sat.org, www.usmle.org, www.britishcouncil.org, www.gmac.com.

3. സ്‌കൂള്‍/കോളേജ് തലത്തില്‍നല്ല മാര്‍ക്ക്, ഏഞഋ/ഠഛഋഎഘ തുടങ്ങിയ പരീക്ഷകളിലെ ഉയര്‍ന്ന സ്‌കോര്‍, മികച്ച അക്കാദമിക് മികവിനുള്ള ശുപാര്‍ശ (അധ്യാപകര്‍ നല്‍കുന്ന റഫറന്‍സ്)എന്നിവയും വ്യക്തമായ ലക്ഷ്യവും ഉണ്ടെങ്കില്‍ മികച്ച യൂണിവേഴ്‌സിറ്റികളില്‍ നല്ല സ്‌കോളര്‍ഷിപ്പോടുകൂടി പഠനത്തിനുള്ള അവസരം ലഭിക്കും.


തൊഴില്‍ അവസരങ്ങളിലേക്കുള്ള വഴി


സാധ്യതകള്‍


* ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും ധാരാളം തൊഴില്‍ അവസരങ്ങളിലേക്കുള്ള വഴിയും തുറന്നുകാട്ടുന്നു.
* വിദ്യാര്‍ഥികളിലെ പഠന-പാഠ്യേതര മികവും മുഴുവനായി പുറത്തുകൊണ്ടുവരുന്നു.
* മറ്റനേകം രാജ്യങ്ങളിലെ വിദ്യാര്‍ഥികളുമായി ഇടപഴകള്‍ അവസരം ഇതുവഴി പ്രായോഗികജ്ഞാനം ലഭിക്കുന്നു. കൂടാതെ വിദ്യാര്‍ഥികളുടെ ചിന്തകള്‍ വിശാലമാവുകയും ലോകപരിചയം വര്‍ധിക്കുകയും ചെയ്യുന്നു.
* സ്വന്തം കാലില്‍ നില്‍ക്കാനുള്ള കരുത്തു ലഭിക്കുന്നു. സ്വതന്ത്രമായി നൂതന ആശയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശേഷി വര്‍ധിക്കുന്നു
* വിദേശബിരുദമുള്ളവരെയും അന്താരാഷ്ട്ര പ്രവൃത്തിപരിചയം ഉള്ളവരെയും സ്വകാര്യകമ്പനികള്‍ക്ക് അഭികാമ്യമായതിനാല്‍ തൊഴില്‍ സാധ്യതകള്‍

പ്രശ്‌നങ്ങള്‍


* വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും അകന്ന് കഴിയുമ്പോഴുള്ള മാനസിക പിരിമുറുക്കം (സുഹൃത്തുക്കളുടെ സാന്നിധ്യം ഒരു പരിധി വരെ ഇതകറ്റുന്നു. എങ്കിലും)

* നല്ല സര്‍വകലാശാലകളില്‍, ഉയര്‍ന്ന സ്‌കോളര്‍ഷിപ്പ് നേടിയില്ലെങ്കില്‍ വിദേശപഠനത്തിനും താമസത്തിനും വരുന്ന ഉയര്‍ന്ന ചെലവുകള്‍

* സര്‍വകലാശാലയുടെ നിലവാരം പരിശോധിക്കാതെ എടുത്തുചാടി പ്രവേശനം നേടിയാല്‍ മികവും ഉയര്‍ന്ന ജോലിയും നേടാനായി എന്നുവരില്ല. കൂടാതെ പഠനം തുടങ്ങുന്നതിനുമുമ്പ് ബിരുദ/ബിരുദാനന്തരബിരുദം നേടിയ ശേഷമുള്ള അംഗീകാരത്തെപ്പറ്റിയും മറ്റും അറിഞ്ഞിരിക്കണം. (ചൈന,റഷ്യ,തുടങ്ങിയ രാജ്യങ്ങളിലെ എം.ബി.ബി.എസ്. പഠനത്തിനുശേഷം Medical council of India നടത്തുന്ന Screening Test പാസായാല്‍ മാത്രമേ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ സാധിക്കൂ. ഇത്തരം നടപടിക്രമങ്ങളെക്കുറിച്ച് അറിഞ്ഞുമാത്രമേ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവൂ.

ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പുകള്‍

വിവിധ വിദേശരാജ്യങ്ങളിലെ പഠനത്തിനായി ഇന്ത്യാഗവണ്‍മെന്റ് വഴി സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. ചൈന,ബല്‍ജിയം, ജപ്പാന്‍, ന്യൂസീലന്‍ഡ്, ഇറ്റലി,തുര്‍ക്കി,മെക്‌സിക്കോ,കൊറിയ,മലേഷ്യ,ബ്രിട്ടന്‍ തുടങ്ങിയ അനവധി രാജ്യങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ വിവരങ്ങള്‍ ംംം.ലറൗരമശേീി.ിശര.ശി എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.