
ബാംഗ്ലൂര്‍: നിര്‍ധനരായ വനിതകള്‍ക്ക് പാര്‍ക്കാന്‍ ഒരു സംഘം വനിതകള്‍ തന്നെ വീട് നിര്‍മിക്കുന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഹാബിറ്ററ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കഷ്ടതയനുഭവിക്കുന്ന 15-ഓളം വനിതകള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡി.ജി.പി. (ഹോംഗാര്‍ഡ്‌സ്) ജീജാമാധവന്‍ ഹരിസിങ് ഉദ്ഘാടനം ചെയ്തു.
വടക്കന്‍ ബാംഗ്ലൂരിലെ ഹെഗ്‌ഡെ നഗറിലാണ് വീടുകളൊരുങ്ങുന്നത്. ഹാബിറ്ററ്റ് ഫോര്‍ ഹ്യൂമാനിറ്റിയുടെ 60 വിദേശ അംഗങ്ങളും 30 ഇന്ത്യന്‍ വനിതകളും ചേര്‍ന്നാണ് വീടുകള്‍ പണിയുന്നത്.
2011-ഓടെ 150 വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകമൊട്ടാകെയുള്ള നിര്‍ധനരും കഷ്ടതയനുഭവിക്കുന്നവര്‍ക്കുമായി 1983 മുതല്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹാബിറ്ററ്റ് ഫോര്‍ ഹ്യൂമാനിറ്റി.
ലോകമൊട്ടാകെ 30,000 കുടുംബങ്ങള്‍ക്ക് ഇത്തവണ ഇവര്‍ പാര്‍പ്പിടം നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ബാംഗ്ലൂരിനു പുറമെ ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. ബാംഗ്ലൂരില്‍ 125 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയതായി സംഘടന വ്യക്തമാക്കി.

NEWS LETTER
RSS











