MATHRUBHUMI RSS
Loading...
മലയാളി വനിതകളുടെ നേതൃത്വത്തില്‍ ആകാശയാത്ര


ചെന്നൈ: മലയാളി വൈമാനികയുടെ നേതൃത്വത്തിലുള്ള ഏഴു വനിതകള്‍ ചെന്നൈയില്‍ നിന്ന് കൊളംബോയിലേക്ക് എയര്‍ ഇന്ത്യയുടെ യാത്രാവിമാനം പറത്തി ലോക വനിതാ ദിനത്തില്‍ ആകാശത്തും പെണ്‍കരുത്തിന്റെ മാറ്റുരച്ചു.

തിരുവനന്തപുരം പട്ടം കൃഷ്ണയ്യരുടെ മകള്‍ ക്യാപ്റ്റന്‍ ദീപ അയ്യര്‍, ഫൈ്‌ളറ്റ് ഓപ്പറേറ്റര്‍ സോണി, മലയാളി എയര്‍ഹോസ്റ്റസുകള്‍, ആലപ്പുഴ പരേതനായ വിഷ്ണുഗംഗാധര കര്‍ത്തയുടെ മകള്‍ പ്രസന്ന, പത്തനംതിട്ട ഓമല്ലൂര്‍ മുരളീധരന്‍ നായരുടെ മകള്‍ വൃന്ദ, എയര്‍ഹോസ്റ്റസുമാരായ രജനി, തന്യ, പ്രസന്ന, യാമിനി എന്നിവരാണ് എയര്‍ഇന്ത്യയുടെ വിമാനം നിയന്ത്രിച്ചത്.

ലോക വനിതാദിനത്തില്‍ വൈമാനികരംഗത്ത് വനിതകള്‍ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് കാഴ്ചവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വിമാനം പറത്തുന്നതെന്ന് ദീപ അയ്യര്‍ പറഞ്ഞു. വിമാനം യാത്ര പുറപ്പെടുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഇത് ചരിത്രമുഹൂര്‍ത്തമാണ്. ഇത്തരം പരിശ്രമങ്ങള്‍ക്ക് പ്രചാരണം ലഭിച്ചാല്‍ കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്ന് ദീപ അയ്യര്‍ പറഞ്ഞു.

കൊളംബോയിലേക്കുള്ള യാത്രാവിമാനത്തില്‍ 141 യാത്രക്കാരാണുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ചെന്നൈയില്‍നിന്നു പുറപ്പെട്ട വിമാനം വൈകിട്ട് 5.30ന് കൊളംബോയില്‍ എത്തി.