MATHRUBHUMI RSS
Loading...
കുട്ട്യേടത്തി വിലാസിനിക്ക് നാടകപ്രതിഭ അവാര്‍ഡ്‌

കോഴിക്കോട്: യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി (യു.ഡി.എ.)യുടെ 'നാടക പ്രതിഭ' അവാര്‍ഡ് പ്രശസ്ത നാടകനടി കുട്ട്യേടത്തി വിലാസിനിക്ക് നല്‍കാന്‍ തീരുമാനിച്ചതായി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.ഗംഗാധരന്‍ അറിയിച്ചു. അഡ്വ. വി.പി.മോഹന്‍ദാസ്, പുത്തൂര്‍മഠം ചന്ദ്രന്‍ എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഫിബ്രവരി 23ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന യു.ഡി.എ.യുടെ 58-ാം പിറന്നാള്‍ ദിന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച യു.എ.ഖാദറിനെയും ദേശീയ സിനിമാ അവാര്‍ഡ് ലഭിച്ച സംവിധായകന്‍ രഞ്ജിത്തിനെയും മൈത്രി ഫോറം ലേ ഔട്ട് അവാര്‍ഡ് ലഭിച്ച വാസുപ്രദീപിനെയും ആദരിക്കും.